എക്സ്ട്രീം സ്പോർട്സ്; 2015 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനോട് തോറ്റ് ഇംഗ്ലണ്ട് ടീം ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടും പേറി കൊണ്ട് ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്താവുകയുണ്ടായി .അവിടെ നിന്ന് ഇയോൻ മോർഗന്റെ നായകത്വത്തിന്റെ മികവിൽ ഇംഗ്ലണ്ട് ഉയർത്തെഴുന്നേറ്റത് അക്രമണ ക്രിക്കറ്റ് മുറുകെ പിടിച്ചു കൊണ്ടായിരുന്നു.
അന്ന് മുതൽ ഇന്നുവരെ ഇംഗ്ലണ്ട് കാഴ്ച്ച വെച്ച ആക്രമണ ബാറ്റിംഗിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനി ഇംഗ്ലീഷ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളായിരുന്ന ജേസൺ റോയി ആയിരുന്നു . അദ്ദേഹത്തോടൊപ്പം സ്ഫോടനാത്മകമായ ബാറ്റിംഗിന് ചുക്കാൻ പിടിച്ചത് യോർക്ഷെയർ താരമായ ജോണി ബെയർസ്റ്റോയാണ്.പറഞ്ഞു വരുന്നത് ബെയർസ്റ്റോയെക്കുറിച്ചു തന്നെയാണ്.
2017 ൽ ഒരു ബാറിൽ വെച്ചുണ്ടായ പ്രശ്നങ്ങൾ മൂലം ഹെയ്ൽസിനേയും സ്റ്റോക്സിനെയും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വിലക്കുകയുണ്ടായി. അങ്ങനെ ഹെയ്ൽസിനു പകരം ബെയർസ്റ്റൊ റോയിയോടൊപ്പം ഏകദിന ക്രിക്കറ്റിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ നിർബന്ധിതനായി . പിന്നീട് നടന്നത് ചരിത്രമായിരുന്നു ഓപ്പണറായി തുടർച്ചയായ മൂന്നു മൽസരങ്ങളിൽ സെഞ്ച്വറി നേടി അയാളുടെ പ്രകടനം തന്നെ ആ സ്ഥാനത്തേക്ക് നിർദേശിച്ച മോർഗന്റെ തീരുമാനം അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതായിരുന്നു .
ബെയർസ്റ്റോയെക്കുറിച്ചഴുതുമ്പോൾ അദേഹത്തിന്റെ പങ്കാളിയായ റോയിയെക്കുറിച്ച് പറയാതിരിക്കാനാകില്ല .ഇംഗ്ലണ്ടിനു വേണ്ടി ക്ലാസും മാസ്സും ചേർന്ന ഓപ്പണിങ് ബാറ്റിംഗ് വെടിക്കെട്ടിനു തിരികൊടുക്കുന്ന രണ്ടുപേർ. ഇംഗ്ലണ്ട് ഹോട്ട് ഫേവറിറ്റുകളായി തുടങ്ങിയ 2019 ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരെയുള്ള ജീവൻമരണ പോരാട്ടത്തിൽ സെഞ്ച്വറിയുമായി ആ കളിയിലെ താരമായി മാറിയത് ബെയർസ്റ്റോയായിരുന്നു.
ഒടുവിൽ വില്യംസന്റെ കിവീസിനെ സൂപ്പർ ഓവറിൽ മറികടന്നു ക്രിക്കററ്റിന്റെ തറവാട്ടുകാർ തങ്ങളുടെ ആദ്യത്തെ വിശ്വകിരീടം ഉയർത്തിയപ്പോൾ നിർണായക പങ്ക് വഹിച്ചു ആ യോർകഷൈർ കാരനുമുണ്ടായിരുന്നു. ടെസ്റ്റ് കരിയറിൽ പേര് കേട്ട ദക്ഷിണാഫ്രിക്കൻ ബൌളിംഗ് നിരയെ അടിച്ചു തകർത്ത് സ്റ്റോക്സിനോടൊപ്പം നേടിയ റെക്കോർഡ് ബാറ്റിംഗ് കൂട്ടുകെട്ട് എന്നും ആരാധകർ മനസിൽ സൂക്ഷിക്കുന്ന ഒന്നുതന്നെയാണ്.
ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിൽ ഇനിയും ഓപ്പൺർമാർ വന്നു പോയേക്കാം. പക്ഷെ റോയിയും ബെയർസ്റ്റൊയും അടങ്ങുന്ന ആ ഓപ്പണിങ് ജോഡി തീർത്ത അക്രമണ സ്വഭാവമുള്ള ഇന്നിങ്സുകൾ എന്നും ക്രിക്കറ്റ് പ്രേമികളെ ആവേശ കൊടുമുടിയിൽ എത്തിക്കുന്നവയാണ്. ഇനിയും ഒരുപാട് ട്രോഫികൾ മോർഗന്റെ ടീം വാരികൂട്ടുമ്പോൾ ഇന്നിങ്സിൻറെ തുടക്കത്തിൽ അയാൾ ഉണ്ടാവുക തന്നെ ചെയ്യട്ടെ. ജന്മദിനാശംസകൾ ജോണി ബെയർസ്റ്റോ.