in

കാൽപ്പന്തു പ്രേമികളെ ത്രസിപ്പിച്ചു ബ്രെന്റ് ഫോർഡ്

Liverpool vs Brentford

ബ്രെന്റ് ഫോർഡ് എന്ന ടീമിന്റെ പോരാട്ട വീര്യത്തിനു പലകുറി പ്രീമിയർ ലീഗ് വേദി ഇത്തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആദ്യ മത്സരത്തിൽ തന്നെ കരുത്തരായ അർസ്സെനലിനെ 2-0 നു ബ്രെന്റ്ഫോഡ് സ്റ്റേഡിയത്തിൽ തകർത്തു വിട്ടത് മുതൽ നാമേവരും ശ്രദ്ധിച്ചു തുടങ്ങിയതാണ് ബ്രെന്റ്ഫോഡ് എന്ന ക്ലബിനെയും അവരുടെ തോമസ് ഫ്രാങ്ക് എന്ന ഡെൻമാർക്ക്‌ മാനേജറേയും.

പക്ഷെ മറുവശത്തു കരുത്തുറ്റ ക്ലൊപ്പിന്റെ രാക്ഷസ കിങ്കരൻമ്മാർ ആയതിനാൽ ഒരു ഈസി വാക് ഓവർ ആണ് ഏവരും പ്രതീക്ഷിച്ചതു. എന്നാൽ 27 ആം മിനുട്ടിൽ ലഭിച്ച ഒരു സ്പോട് കിക്കിൽ നിന്നും ലിവർപൂൾ വലതു വിങ്ങിലൂടെ ഇരച്ചു കയറി ബ്രെന്റ്ഫോഡ് റെഡ്സ് പ്രതിരോധ പാളിച്ച മുതലെടുത്തു ആദ്യ ഗോൾ നേടിയപ്പോൾ മത്സരം ആവേശത്തിലേക്ക് നീങ്ങുക ആയിരുന്നു.

നിമിഷ നേരം കൊണ്ട് ബ്രെന്റ്ഫോഡ് പ്രതിരോധo ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ ഡിഫെൻസ് ലൈനിൽ മിന്നൽ പിണർ തീർത്തു ഹെൻഡേഴ്സൻ അളന്നു മുറിച്ചു നൽകിയ ക്രൊസ്സ്‌ ഡീഗോ ജൊട്ട കിറു കൃത്യമായി വലയിലെത്തിച്ചു ബ്രെന്റ്ഫോഡിന് വെല്ലുവിളി ഉയർത്തി.

Liverpool vs Brentford

പിന്നിയിട്ടങ്ങോട്ട് കാട്ടു തീ കണക്കെ ബ്രെന്റ്ഫോഡ് പ്രതിരോധത്തിലേക്ക് കത്തിപ്പടർന്ന മുഹമ്മദ് സലയും ഡീഗോ ജോട്ടയും സാദിയോ മാനേയും നയിക്കുന്ന ലിവർപൂൾ മുന്നേറ്റ നിര ബ്രെന്റ്ഫോഡ് സ്റ്റേഡിയത്തിന്റെ ചൂടേറ്റി കൊണ്ടിരുന്നു. പലപ്പോഴും ബ്രെന്റ്ഫോഡ് താരങ്ങളുടെ അസാമാന്യ പ്രകടനം ആണ് ലിവെർപ്പൂലിനെ തടഞ്ഞു നിർത്തിയത്.

55ആം മിനുട്ടിൽ ഫാബിനൊയുടെ അസ്സിസ്റ്റിൽ നിന്നും മുഹമ്മദ് സല തന്നെ ലിവർപൂളിന് മത്സരത്തിൽ ആദ്യമായി ലീഡ് നൽകി, മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ഒട്ടും പിന്തിരിയാൻ തയ്യാറല്ലാതിരുന്ന ബ്രെന്റ്ഫോഡ് 63ആം മിനുട്ടിൽ വിറ്റലി ജാനെൽട്ടിന്റെ ഹെഡറിലൂടെ സമനില ഗോൾ കണ്ടെത്തുമ്പോൾ മത്സരം വീണ്ടും ബ്രെന്റ്ഫോഡ് വരുതിയിലാകും എന്ന പ്രതീതി ജനിപ്പിച്ചു.

എന്നാൽ നാല് മിനിറ്റുകൾക്കുള്ളിൽ ഇടതു വിങ്ങിലെ ശൂന്യതയിൽ നിന്നും കർട്ടിയൊസ്‌ ജോൺസ്‌ തൊടുത്ത തകർപ്പൻ ഷോട്ട് ബ്രെന്റ്ഫോഡ് വല തുളച്ചു വീണ്ടും ലിവർപൂളിന്റെ ലീഡ് തിരിച്ചു പിടിച്ചു. ലിവർപൂളിന്റെ അറഞ്ചും പൊറൻജും തൊടുത്ത ക്രോസ്സുകൾക്കു മുന്നിൽ നെഞ്ചും വിരിച്ചു തടുക്കുന്ന ബ്രെന്റ്ഫോഡ് താരങ്ങളുടെ ആത്മ ധൈര്യത്തിന് നാം എത്ര റേറ്റിംഗ് കൊടുത്തലാണ് മതിയാകുക.അത്രയ്ക്ക് അവർ ഇന്ന് അദ്ധ്വാനിച്ചിരുന്നു തങ്ങളുടെ സ്വന്തം കാണികൾക്കു മുന്നിൽ.

ലിവർപൂൾ മുന്നേറ്റങ്ങളെ തടുക്കുന്നതിനൊപ്പം മുന്നേറ്റങ്ങളും നടത്തിയ ബ്രെന്റ്ഫോഡ് ന്റെ തന്ത്രങ്ങൾ ഫലം കണ്ടു തുടങ്ങിയിരുന്നു അവസാന നിമിഷങ്ങളിൽ. മുന്നേറ്റമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന ആപ്തവാക്യം ഉൾക്കൊണ്ട് മുന്നേറിയ ബ്രെന്റ്ഫോഡ് തേനീച്ച കൂട്ടം 82ആം മിനുട്ടിൽ ഏവരെയും ഞെട്ടിച്ചു ക്ളോപ്പിന്റെ ലിവർപൂളിനെ മുട്ട് കുത്തിച്ചു സമനില ഗോൾ കണ്ടെത്തുമ്പോൾ മുഴുവൻ ബ്രെന്റ്ഫോഡ് ആരാധകരും ആവേശത്തിന്റെ പരകായത്തിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു.

ഇങ്ങനെ പോയാൽ ചെകുത്താന്മാർ വീണ്ടും ചാരമായി തന്നെ തുടരും,

പൊട്ടിത്തെറിക്കാൻ കാത്തുനിൽക്കുന്ന വെടിമരുന്ന് ആണ് അവൻ