in ,

ഇങ്ങനെ പോയാൽ ചെകുത്താന്മാർ വീണ്ടും ചാരമായി തന്നെ തുടരും,

Manchester United vs Aston Villa [EPL]

വെസ്റ്റ് ഹാമിന്‌ പിന്നാലെ ഓൾഡ് ട്രാഫൊർഡിൽ ആസ്റ്റൺ വില്ലക്കെതിരെയും ഏകപക്ഷീയമായ ഒരു ഗോൾ തോൽവി വഴങ്ങി മാഞ്ചെസ്റ്റെർ യുണൈറ്റഡ്. വെസ്റ്റ് ഹാമിനെതിരെ ഫുൾ സ്‌ക്വാഡ് ഇറങ്ങിയില്ല എന്ന ന്യായീകരണം പറയാമെങ്കിലും ഓൾഡ് ട്രാഫൊർഡിൽ തിങ്ങി നിറഞ്ഞ 75000 കാണികളുടെ മുന്നിൽ വച്ച് തോൽവി രുചിച്ച ഇന്നത്തെ മത്സരത്തെ എങ്ങനെ ന്യായീകരിക്കും ഒലെ.

പതിവുപോലെ ടാക്ടിക്കൽ ബ്രില്ലിയൻസ് ഒന്നും ഇന്നും ഒലെയിൽ നിന്നും കണ്ടില്ല. പ്ലയേഴ്‌സിന്റെ Individual Brilliance മാത്രം മുതലാക്കാൻ ആണേല് മാനേജറിന്റെ ആവിശ്യം ഉണ്ടോ അവിടെ. ഗ്രീൻവുഡ്‌ വിങ്ങുകളിൽ മുന്നേറ്റം നടത്തിയെങ്കിലും ഫിനിഷിങ് ടച്ചിൽ പിഴച്ചത് വിനയായി. സ്‌ക്വാഡ് ഡെപ്തും വിന്നിങ് മെന്റാലിറ്റി ഉള്ള പ്ലയേഴ്‌സും ഇന്ന് മറ്റേതു ടീമിനോടും കിടപിടിക്കാൻ ഉണ്ടെങ്കിൽ കൂടി മുതലെടുക്കാൻ എന്താണ് യുണൈറ്റഡിന് കഴിയാതെ പോകുന്നത്.

Manchester United vs Aston Villa [EPL]

Mc ടോമിനെ ഫ്രെഡ് മിഡ്ഫീൽഡ് കോംബോ പതറുമ്പോളും സബ്സ്റ്റിട്യൂഷൻ വരുത്താത്ത ഒലെയുടെ ധാരണകൾ എങ്ങനെയാണ് യുണൈറ്റഡിനെ മുന്നോട്ട് നയിക്കാൻ പോകുക. ആസ്റ്റൺ വില്ല യുണൈറ്റഡ് ധൗർബല്യങ്ങൾ നന്നായി മുതലെടുത്തു, ഫിനിഷിങ് പോരായ്മായും നിസ്സാര പിഴവുകളും ഇല്ലായിരുന്നു എങ്കിൽ ഇതിലും ഭീകരമായേനെ ഫൈനൽ സ്കോർ. സമനില കണ്ടെത്താനുള്ള ഗോൾഡൻ ചാൻസ് ബ്രൂണോ കാറ്റിൽ പരത്തുക കൂടി ചെയ്തപ്പോൾ പതനം പൂർണമായി.

പോഗ്ബ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതും ലുക് ഷൗ പരിക്ക് പറ്റി കളം വിട്ടതും യുണൈറ്റഡിന്റെ ബലഹീനതകൾ ആയി മാറി. പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് തന്ത്രങ്ങൾ മെനഞ്ഞില്ല എങ്കിൽ മറ്റൊരു Trophyless സീസൺ എന്നല്ലാതെ മറ്റൊന്നും ചെകുത്താൻമ്മാർക്ക് ബാക്കി ആകില്ല.

ഇങ്ങനെ പോയാൽ വിശുദ്ധന്മാർ വീണ്ടും ചാരമായി തന്നെ തുടരും മുന്നോട്ടു പോവുകയാണെങ്കിൽ ഏറെക്കാലത്തിനുശേഷം പ്രതീക്ഷയുടെ പുതുനാമ്പുകൾ മുളച്ച ആരാധകരോട് ചെയ്യുന്ന ഒരു കൊടും പാതകം കൂടി ആകും അത്.

ആ ആഢംബരമാണ് ഡൽഹിയെ കൂടുതൽ അപകടകാരികളാക്കുന്നത്

കാൽപ്പന്തു പ്രേമികളെ ത്രസിപ്പിച്ചു ബ്രെന്റ് ഫോർഡ്