in

ആ ആഢംബരമാണ് ഡൽഹിയെ കൂടുതൽ അപകടകാരികളാക്കുന്നത്

DelhiCapitals [IPL 2021]

ലളിത് യാദവ് എന്ന തരക്കേടില്ലാത്ത ബൗളർ ടീമിലുണ്ടായിട്ടും ഒരോവർ പോലും എറിയിക്കാതെ 5 സ്പെഷ്യലിസ്റ്റ് ബൗളർമാരെ അവരുടെ ഫുൾ ക്വാട്ട എറിയിക്കുന്ന ആർഭാടമാണ് എല്ലാവരും പ്രശംസിക്കുന്ന തകർപ്പൻ ബാറ്റിങ്ങ് നിരയേക്കാൾ ഡൽഹിയെ അപകടകാരികളാക്കുന്നത്.

നോർജെ, റബാദ എന്നിവർക്ക് ഒപ്പം നിന്ന് പന്തെറിയുന്ന അൺ ക്യാപ്പ്ഡ് ആവേശ് ഖാൻ ഓരോ മത്സരത്തിലും മെച്ചപ്പെട്ടു വരുന്നിട്ടും അധികമാരും ശ്രദ്ധിക്കാതെ പോകുന്നതിന് കാരണവും ആ ലക്ഷ്വറി തന്നെ .

DelhiCapitals [IPL 2021]

രവി അശ്വിൻ താൻ എന്ത് കൊണ്ട് ഇന്നും ഇന്ത്യയിലെ ഏറ്റവും ബുദ്ധിമാനായ T20 ബൗളർ ആണെന്ന് തെളിയിക്കുമ്പോൾ അക്ഷർ പട്ടേൽ ഒന്നിനൊന്ന് മെച്ചപ്പെട്ടു വരുന്നു. ഋഷഭ് പന്തിൻ്റെ ക്യാപ്റ്റൻസിയിൽ ഡൽഹിയുടെ കിരീട പ്രതീക്ഷ സജീവമാകുന്നു .

വിജയപ്രതീക്ഷയുമായി താരതമ്യേന ശരാശരി സ്കോർ പിന്തുടരുമ്പോൾ ബാറ്റിങ്ങ് നിര ഒന്നടങ്കം കളി മറന്നിട്ടും ടീമിൻ്റെ മൊത്തം സ്കോറിൻ്റെ 60% ഉം നേടിയ സഞ്ജു വിക്കറ്റ് അനാവശ്യമായി കളയുന്നു എന്ന വിമർശനത്തെ ഉൾക്കൊണ്ടു കൊണ്ടു ബാറ്റ് ചെയ്തു എന്നത് മാത്രമാണ് റോയൽസിനും മലയാളികൾക്കും ആശ്വസിക്കാനുള്ളത് .

സ്വന്തം ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി വിജയ തീരത്തിലേക്ക് എത്തിക്കാനുള്ള സഞ്ജുവിന്റെ ശ്രമങ്ങളെ തകർത്തത് ആ ലക്ഷ്വറി തന്നെ ഡൽഹിയുടെ ടീം സ്പിരിറ്റ് ഏത് ടീമിനെയും വിറപ്പിക്കുന്നതാണ്.

ധോണിക്ക് ശേഷം ആ നേട്ടം ഋഷഭ് പന്തിന് മാത്രം

ഇങ്ങനെ പോയാൽ ചെകുത്താന്മാർ വീണ്ടും ചാരമായി തന്നെ തുടരും,