മഹേന്ദ്ര സിംഗ് ധോണി പടിയിറങ്ങിയതിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റിന് കാവൽ നിൽക്കുന്നത് ആരാണ് എന്ന ചോദ്യം മുഴങ്ങി തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ ഇതുവരെയും അതിന് വ്യക്തമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല ഏറെ ഉച്ചത്തിൽ മുഴങ്ങുന്നത് ഋഷഭ് പന്തിന്റെ പേര് തന്നെയാണ്.
- ഋഷഭ് പന്തിനെതിരെ വിമർശനം ഉന്നയിക്കുന്നതിനുമുൻപ് ഇതുകൂടി ആലോചിക്കണം
- സഞ്ജു സ്വന്തം പ്രതിഭയോട് നീതി പുലർത്താത്തവൻ, ഇനിയും പ്രാദേശിക വികാരം ആളിക്കത്തി ക്കരുത്
- ഇന്ത്യൻ ടീമിനെ കുറിച്ച് ചിന്തിക്കുന്നത് പോലും തെറ്റാണെന്ന് സഞ്ജു സാംസൺ
- കൈവിട്ടു പോയ കളിയെ അശ്വിൻ തിരികെ പിടിച്ച, കളിയുടെ ഗതി മാറ്റിമറി സന്ദർഭങ്ങൾ
- ക്രിക്കറ്റിന്റെ ആത്മാവായ ടെസ്റ്റ് ക്രിക്കറ്റ് വിട്ടൊരു കളിയും ഇല്ലെന്ന് ഗാംഗുലി
പല മലയാളി ക്രിക്കറ്റ് പ്രേമികളും സഞ്ജു സാംസൺ എന്ന താരത്തെ ആസ്ഥാനത്ത്, സ്വപ്നം കണ്ടെങ്കിലും സ്ഥിരമായി തുടരുന്ന സ്ഥിരതയില്ലായ്മ സഞ്ജുവിന് ശാപമായി മാറി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റിന് പിന്നിൽ ഇനി ഒരു പകരക്കാരന്റെ സ്ഥാനം മാത്രമേ സഞ്ജുവിന് ലഭിക്കുവാൻ സാധ്യതയുള്ളൂ.
വിക്കറ്റിന് പിന്നിൽ പന്തിന്റെ സ്ഥാനം അനിഷേധ്യമായി സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. പലഘട്ടങ്ങളിലും ധോണിക്ക് ചേർന്ന പിന്ഗാമിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ധോണിക്ക് പോലുമില്ലാത്ത ഓവർസീസ് സെഞ്ചുറികൾ പലതവണ പന്ത് നേടിയിട്ടുണ്ട്. ധോണിയുടെ യഥാർഥ പിൻഗാമി പന്താണ് എന്നതിൻറെ ഒരു ദൃഷ്ടാന്തം കൂടി ഇന്നത്തെ മത്സരത്തിൽ തെളിഞ്ഞു.
2017ഇന് ശേഷം ആദ്യമായി ആണ് രവി അശ്വിൻ സ്റ്റമ്പിങ്ങിലൂടെ ഒരു IPL വിക്കറ്റ് സ്വന്തമാക്കിയത്. ഇന്ന് മില്ലറിനെ പുറത്താക്കിയത് ഋഷഭ് പന്തിന്റെ സ്റ്റമ്പിങ്ലൂടെ ആണ്. ഇതിന് മുമ്പ് ഉള്ള അശ്വിന്റെ എല്ലാ സ്റ്റമ്പിങ് വിക്കറ്റുകളും ipl ഇൽ സ്വന്തമാക്കിയത് MSD ആണ്.
T20 ക്രിക്കറ്റിൽ ഇന്നത്തെ ഈ വിക്കറ്റോട് കൂടി 250 വിക്കറ്റുകൾ അശ്വിൻ സ്വന്തമാക്കി.