in ,

അവിടെ ഇന്ത്യൻ ക്രിക്കറ്റിന് ഒരു പുതിയ യുഗം പിറക്കുകയായിരുന്നു

India 2007 T 20 world cup [Kreed on]

2007 ഏകദിന ലോകകപ്പ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി ഇന്ത്യ തലതാഴ്ത്തി മടങ്ങി . ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്താകുമെന്ന് ഓരോ ക്രിക്കറ്റ്‌ പ്രേമിയും ആശങ്കപെടുന്ന നിമിഷത്തിലാണ് കുട്ടിക്രിക്കറ്റിന്റെ ലോകകപ്പ് ഐ സി സി പ്രഖ്യാപിക്കുന്നത്. സീനിയർ താരങ്ങളായ സച്ചിനും ദ്രാവിഡും സഹീറും ഇല്ലാതെ സച്ചിന്റെ പിന്തുണയോടെ ധോനിയെ നായകനാക്കി യുവതാരംഗളടങ്ങിയ ഇന്ത്യൻ ടീം പ്രതീക്ഷയേതുമില്ലാതെ പ്രഥമ t20 ലോകകപ്പ് കിരീടം ലക്ഷമിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു .

ആദ്യ റൗണ്ടിൽ ഇന്ത്യക്ക് നേരിടാനുള്ളത് സ്കോട്ടലാന്റിനെയും പാകിസ്ഥാനെയുമായിരുന്നു. സ്കോട്ടലാൻഡുമായി ട്ടുള്ള ആദ്യത്തെ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നു രണ്ടാമത്തെ മത്സരം ക്രിക്കറ്റ്‌ ലോകം കാത്തിരുന്ന ചിരവൈരികളുടെ പോരാട്ടം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉത്തപ്പയുടെയും ക്യാപ്റ്റൻ ധോണിയുടെയും മികവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസ് നേടി. പാകിസ്ഥാനും അതെ നാണയത്തിൽ തിരിച്ചടിച്ചു. പാക്കിസ്ഥാനും നേടി 141 റൺസ്.

വിജയിയെ നിശ്ചയിക്കാൻ ക്രിക്കറ്റ്‌ ലോകത്തിൻ പരിചിതമല്ലാത്ത ബൗൾ ഔട്ട്‌ എന്ന രീതി അമ്പയർമാർ നിർദ്ദേശിച്ചു . ധോണി എന്ന ക്യാപ്റ്റൻ എന്താണെന്ന് കാണിച്ചു തന്നെ ഒരു മത്സരമായിരുന്നു അത്. ബൗൾ ഔട്ടിൽ പാകിസ്ഥാൻ തങ്ങളുടെ പ്രധാന ബൗളേമാരെ പന്ത് ഏൽപ്പിച്ചപ്പോൾ ഇന്ത്യ പാർട്ട്‌ ടൈം ബൗളേർമാരെ ആയ സേവാഗ് നെയും ഉത്തപ്പയും സ്പിന്നർ ആയ ഹർഭജനെയും പന്തേ ൽപ്പിച്ചു. ഇന്ത്യ 3-0 ത്തിന് വിജയിച്ചു സൂപ്പർ 8 ലേക്ക് മുന്നേറി

സൂപ്പർ 8 ൽ ഇന്ത്യയുടെ ആദ്യത്തെ എതിരാളികൾ കിവിസ്. ബ്രണ്ടൻ മക്കല്ലത്തിന്റെയും ഓറത്തിന്റെയും മാക്മില്ല ന്റെയും ബാറ്റിംഗ് ചൂട് ഇന്ത്യൻ ബൗളേഴ്‌സ് നന്നായി അറിഞ്ഞപോൾ കിവിസ് 20 ഓവറിൽ 190. നല്ല തുടക്കം ലഭിച്ച ഇന്ത്യൻ ടീമിന്റെ മധ്യനിരയെ പൂർണമായി തകർത്തു ക്യാപ്റ്റൻ ഡാനിയേൽ വെട്ടോറീ 20 റൺസ് വിട്ട് കൊടുത്തു 4 വിക്കറ്റ് നേടിയ വെട്ടൊറീ തന്നെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു . ഇന്ത്യയുടെ അടുത്ത മത്സരം കോളിങ് വുഡിന്റെ ഇംഗ്ലണ്ടിനെതിരെ. ഈ മത്സരം ഇന്ത്യക്ക് ജീവൻ മരണ പോരാട്ടമായിരുന്നു . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സേവാഗിന്റെയും ഗംഭീറി ന്റെയും അർദ്ധസെഞ്ച്വറി യുടെ മികവിൽ 18 ഓവറിൽ 171 റൺസ്.18 ആം ഓവറിനിടയിൽ തന്നെ പ്രകോപിപ്പിച്ച ഫ്ലൈൻറ്റോഫീനെയും അടുത്ത ഓവർ എറിയുവാനെത്തിയ ബ്രോഡിനെയും യുവി കണക്കിന് ശിക്ഷിച്ച മത്സരം കൂടിയായിരുന്നു ആ മത്സരം ഇന്ത്യൻ സ്കോർ 20 ഓവറിൽ 218 ന് 4. ഇംഗ്ലണ്ട് നേടിയ 200 റൺസ് കൊണ്ട് അവർക്ക് വിജയം കൈവെള്ളയിലൊതുക്കാൻ സാധിച്ചില്ല .

India 2007 T 20 world cup [Kreed on]

സൂപ്പർ 8 ലെ അവസന മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നു . നല്ല റൺ റേറ്റിൽ ജയിച്ചാൽ മാത്രമെ ഇന്ത്യക്ക് സെമി ഫൈനലിൽ പ്രവേശിക്കാനാകു . മത്സരത്തിന് മുൻപ് യുവരാജ് പരിക്ക് മൂലം പുറത്ത്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ മുൻ നിര തകർന്നു. ധോണി യെ കൂട്ടുപിടിച്ചു രോഹിത് ശർമ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കരിയറിലെ ആദ്യ ഫിഫ്റ്റി നേടി ഇന്ത്യയെ 150 കടത്തി. ഇന്ത്യൻ ബൌളിംഗ് നിര സാഹചര്യത്തി നുസരിച്ചു പ്രവർത്തിച്ചപ്പോൾ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 116/9. ഇന്ത്യ സെമിയിലേക്ക്. അവിടെ നേരിടാനുള്ളത് കരുത്തരായ ഓസ്ട്രേലിയയെ

ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ ധോണി ബാറ്റിംഗ് തിരഞ്ഞെടുത്തു.ലീയുടെയും ജോൺസന്റെയും ബൌളിംഗിനു മുൻപിൽ ഗംഭീറും സേവാഗും നന്നായി വിയർത്തു. ഒടുവിൽ രണ്ട് ഓപ്പണേഴ്സിനെയും ഡഗ് ഔട്ടിലേക്ക് മടക്കി ജോൺസൻ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു .പിന്നീട് ഡർബൻ സാക്ഷ്യം വഹിച്ചത് ഇന്ത്യൻ ബാറ്റസ്മന്മാരുടെ അക്രമനോത്സുകമായ ബാറ്റിംഗ് ആണ് . ഉത്തപ്പ യുടെ ക്രീസിൽ നിന്ന് 3 സ്റ്റെപ് മുൻപോട്ട് കേറി വന്നുള്ള ഷോട്ടും 140+ സ്പ്പീഡിൽ വന്ന ബൗൾ 119 വാര അപ്പുറം കടത്തി യുവിയും ഇന്ത്യൻ ആരാധകരുരെ ആവേശത്തിന്റെ കൊടിമുടിയിലെത്തിച്ചു. ഇന്ത്യൻ സ്കോർ 188/5. യുവരാജ് 30 ബാളിൽ 70,. ഗില്ലിയും ഹെയ്ഡൻ നിലയുറപ്പിച്ചാൽ ഈ സ്കോർ ഓസ്ട്രേലിയക്ക് നിസാരമെന്ന് വിചാരിച്ചിടത്തു
നിന്ന് ശ്രീശാന്ത് എന്ന നമ്മുടെ എല്ലാം സ്വകാര്യ അഹങ്കാരം രണ്ട് പേരെയും ഗാലറിയിലേക്ക് പറഞ്ഞയ ച്ചു. 4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ശ്രീ ഇന്ത്യയെ വിജയത്തിൽ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ചു.

T20 ക്രിക്കറ്റ്‌ ന്റെ പ്രഥമ കിരീടം തേടി ഇന്ത്യ പാകിസ്ഥാനെ നേരിടുകയാണ്.ഫൈനലിന് മുൻപേ ഇന്ത്യക്ക് തിരിച്ചടിയായി സേവാഗിന്റെ പരിക്ക്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ മുൻനിര തകർന്നു. ഒരറ്റത് ഗംഭീർ നങ്കുരമിട്ടു ഇന്നിങ്ങസ് മുൻപോട്ട് കൊണ്ട് പോയി. ഗംഭീറിന്റെ 75 റൺസ് മികവിൽ ഇന്ത്യൻ സ്കോർ 157/5.ഇന്ത്യൻ ബൗളേർമാർ തുടക്കം മുതൽക്കേ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി തുടങ്ങി .ഇർഫാൻ പത്താനും ആർ പി സിങ്ങും 3 വിക്കറ്റ് വീതം നേടി. മറുവശത്തു തോൽക്കാൻ മനസ്സില്ലാതിരുന്ന മിസ്ബ പാകിസ്ഥാനുവേണ്ടി പൊരുതി. ധോണി അവസാന ഓവർ ജോഗിൻഡറിനെ ഏൽപ്പിച്ചു. മിസ്ബയുടെ സ്കൂപ് ഷോട്ട് ശ്രീ യുടെ കയ്യിൽ ഒതുങ്ങിയപ്പോൾ അവിടെ കുറിച്ചത് ചരിത്രമായിരുന്നു

ഇന്ത്യൻ ക്രിക്കറ്റ്‌ ഉയർത്തെഴുന്നേറ്റിരിക്കുന്നു. ഒരു പുതിയ യുഗം പിറവി കൊണ്ടിരിക്കുന്നു . ഓരോ കളിക്കാരന്നും അവരുടെ റോൾ ഭംഗി ആയി നിർവഹിച്ചു.ഒപ്പം ധോണിയെന്ന വിക്കറ്കീപ്പറിൽ നിന്ന് നായകനിലേക്കുള്ള പ്രയാണത്തിന്റെ തുടക്കവുമായിരുന്നു 2007 2020 ലോകകപ്പ്

മിടുക്കനായിരുന്നു പക്ഷേ എന്തൊക്കെയോ സംഭവിച്ചു പോയി…

ധോണിക്ക് ശേഷം ആ നേട്ടം ഋഷഭ് പന്തിന് മാത്രം