in

മിടുക്കനായിരുന്നു പക്ഷേ എന്തൊക്കെയോ സംഭവിച്ചു പോയി…

Suresh Raina Says Ambati Rayudu [Repubic world]

യുവി ഒഴിച്ചിട്ട ഇന്ത്യൻ ക്രിക്കറ്റിലെ ആ 4ആം നമ്പർ പൊസിഷനിലേക്ക് ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടാതെ ഇന്ത്യൻ ടീം അലയുന്ന കാലത്താണ് അവൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് ആ ചോദ്യത്തിനു ള്ള ഉത്തരമായി കടന്നു വരുന്നത്. യുവിക്ക് പകര മാകില്ലെങ്കിലും ആ നാലാം നമ്പർ ബാറ്റിംഗ് പൊസിഷനിൽ ചുരങ്ങിയ കാലം കൊണ്ടു തന്നെ നല്ല ഇന്നിങ്സുകൾ കളിച്ചു 2019 ഏകദിന ലോകകപ്പ് ടീമിലെ തന്റെ സ്ഥാനം അയാൾ ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. പറഞ്ഞു വരുന്നത് ഒരു പതിറ്റാണ്ട് കാലം മുംബൈ ഇന്ത്യൻസിന്റെയും പിന്നീട് ചിരവൈരികളായ ചെന്നൈ സൂപ്പർ കിങ്‌സി ന്റെ മധ്യനിര ഭരിക്കുന്ന അമ്പാട്ടി റയുഡുവിനെ ക്കുറിച്ചാണ്.

1985 സെപ്റ്റംബർ 23 ന് ആന്ധ്രപ്രദേശ് ലെ ഗുണ്ടുറിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.2002 ൽ ഇംഗ്ലണ്ട് u-19 ടീമിനെതിരെ 177 റൺസ് നേടി ചരിത്രം സൃഷ്ടിച്ച അദ്ദേഹത്തിന് 2004 അണ്ടർ -19 ലോകകപ്പിൽ ഇന്ത്യയെ നയിക്കാനുള്ള അവസരം കൂടി വന്നു.2009 ൽ ഐ പി ൽ ലേലത്തിൽ മുംബൈ അദ്ദേഹത്തെ സ്വന്തംമാക്കി. അന്ന് ഹർഭജൻ അദ്ദേഹത്തെ വിശേഷപിച്ചത് ‘A special talent’ എന്നാണ്

.2010 ൽ ഹർഭജന്റെ വാക്കുകളെ അക്ഷരം പ്രതി ശരിവയ്ക്കുന്ന പ്രകടനമായിരുന്നു റയുടുവിന്റേത് . സാക്ഷാൽ സച്ചിന്റെ തൊട്ടു പുറകിൽ മുംബൈക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടി മുംബൈയെ ഫൈനൽ വരെ എത്തിച്ചത്തിൽ നിർണായക പങ്ക് വഹിക്കാനും റയുഡുവിനു സാധിച്ചു.2013 ൽ ഇന്ത്യക്ക് വേണ്ടി ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയെങ്കിലും അത്രയും സുഖകരമായ അന്താരാഷ്ട്ര കരിയർ ആയിരുന്നുല്ല അദ്ദേഹത്തിന്റേത് .

Suresh Raina Says Ambati Rayudu [Repubic world]

യുവി ഒഴിച്ചിട്ട ആ നാലാം നമ്പർ പൊസിഷനിലേക്ക് ഒരു ഐഡിയൽ ചോയ്സ് തന്നെയായിരുന്നു അദ്ദേഹം. എന്നാൽ 2019 ലോകകപ്പിന് മുൻപേ തന്റെ ഫോമിൽ വന്ന കുറവ് അയാളെ ഉറപ്പാ യിരുന്ന ലോകകപ്പ് ടീമിലേക്കുള്ള സ്ഥാനം തട്ടിത്തെറിപ്പിച്ചു. റയുഡു വിനു പകരം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന വിജയ് ശങ്കറെ ടീമിൽ എടുത്തതും. പരിക്കിന്റെ പിടിയിൽ പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തു പോകേണ്ടി വന്ന ധവാനും ശങ്കറിനു പകരം അയാളെ പരിഗണിക്കത്തതും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിടവാങ്ങാൻ നിർബന്ധിതനാക്കി.

എങ്കിലും ഓർമയിൽ അയാൾ കളിച്ച കുറച്ചു നല്ല ഇന്നിങ്സുകളുണ്ട്. ആ ഇന്നിൻസുകൾ മാത്രം മതി റയുഡു എന്നാ താരത്തെ ക്രിക്കറ്റ്‌ പ്രേമികൾക്ക് എന്നും ഓർത്തു വെക്കാൻ. തന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞൊഴിവാക്കിയ മുംബൈയിൽ നിന്ന് ചിരവൈരികളായ ചെന്നൈയിലേക്ക് എത്തി 2018 ഐ പി ൽ കിരീടം നേടി കൊടുത്തപ്പോൾ ധോണിയുടെ ചെന്നൈ lക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് റയുഡുവായിരുന്നു .

ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട താരമായിരുന്നു താങ്കൾ കഴിവുണ്ടായിട്ടും ഭാഗ്യം തുണക്കാത്തതാണ് താങ്കൾക്ക് വിനയായത്… എങ്കിലും വിരമിക്കൽ പിൻവലിച്ചു നിങ്ങൾ തിരികെ വരുമ്പോൾ ഇന്ത്യൻ ടീമിന്റെ വാതിലുകൾ നിങ്ങൾക്ക് വേണ്ടി തുറക്കട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു. Happy birthday ambati Rayudu

ബെലോ ഹോറിസോണ്ടയിലെ ആ നശിച്ച രാത്രിയിൽ അയാൾ ഉണ്ടായിരുന്നു എങ്കിൽ!!

അവിടെ ഇന്ത്യൻ ക്രിക്കറ്റിന് ഒരു പുതിയ യുഗം പിറക്കുകയായിരുന്നു