in ,

ബെലോ ഹോറിസോണ്ടയിലെ ആ നശിച്ച രാത്രിയിൽ അയാൾ ഉണ്ടായിരുന്നു എങ്കിൽ!!

Neymar Jr, Thiago Silva's Brazil [COUPE DU MONDE]

2014 ഫിഫ ലോകകപ്പ്, സ്വന്തം മണ്ണിൽ ആറാം കിരീടം ലക്ഷ്യം വെച്ച് ബ്രസീൽ സെമി ഫൈനലിൽ ജർമ്മനിയെ നേരിടുകയാണ് രണ്ട് ടീമുകളും ഒരു പോലെ ശക്തർ. നല്ല ഒരു ത്രിലിംഗ് മത്സരം പ്രതീക്ഷിച്ച ഓരോ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ചു കൊണ്ട് കാനാറികളുടെ വലയിൽ 7 ഗോളുകൾ അടിച്ചു കേറ്റി ജർമ്മനി രാജാകിയമായി ഫൈനലിലേക്ക് ടിക്കറ്റെടുത്തപ്പോൾ ഓരോ ബ്രസീൽ ആരാധകരും ഒരു നിമിഷമെങ്കിലും ചിന്തിചിരിക്കും നെയ്മർ ഇല്ലായിരുന്നെകിലും സാരമില്ലായിരുന്നു, പക്ഷെ അവൻ ഉണ്ടായിരുന്നെങ്കിലോ!. അതെ തീയഗോ എമിലിയാനോ ഡി സിൽവ എന്നാ തീയഗോ സിൽവ ഉണ്ടായിരുന്നെങ്കിൽ!.

1984 സെപ്റ്റംബർ 22 ന്ന് ബ്രസീലിലെ റിയോ ഡി ജനിറോ യിൽ ജനിച്ചു അദ്ദേഹം ഡൈനമോ മോസ്കോ, ഏ സി മിലാൻ, പി സ് ജി തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും ഇപ്പൊ നിലവിൽ ചെൽസി ക്ക് വേണ്ടിയും പന്ത് തട്ടുന്നു.ഈ 37 വയസ്സിലും തന്റെ കഴിവ്ന്റെ പരമാവധി ടീമുകൾക്ക് വേണ്ടി നൽകി അദ്ദേഹം മുന്നേറുകയാണ്

രണ്ട് സീസൺ മുൻപ് നെയ്മറിന്റെയും എമ്പപ്പേയുടെയും ഗോളടി മികവിൽ മുന്നേറിയ പി സ് ജി യുടെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കുള്ള രാജകിയമായ വരവിലും പി എസ് ജി യുടെ ഡിഫെൻസിനെ കാത്തത് സിൽവയായിരുന്നു . ടുചെൽ എന്ന ടാക്ടിക്കൽ ജിനിയസ് കഴിഞ്ഞ സീസണിൽ ചെൽസിക്ക് തങ്ങളുടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുക്കുമ്പോഴും 36 ന്റെ ചെറുപ്പത്തിൽ മെൻഡി ക്ക് മുന്നിൽ ഒരു കോട്ട തന്നെ കെട്ടി കൊണ്ട് അദ്ദേഹവും ഉണ്ടായിരുന്നു

Neymar Jr, Thiago Silva’s Brazil [COUPE DU MONDE]

പുതിയ പ്രീമിയർ ലീഗ് സീസണിൽ ചെൽസി ടോട്ടെനതിനെ നേരിടുകയാണ്. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 0-0. രണ്ടാം പകുതിയിൽ ചെൽസി മൂന്നു ഗോളടിച്ചു ജയിച്ച മത്സരത്തിൽ ബ്ലൂസ് ന്റെ ഗോൾ അടിക്ക് തുടക്കമി ട്ടതും ഈ ഡിഫെൻഡർ തന്നെയായിരുന്നു.

36 വയസ്സിലും പ്രീമിയർ ലീഗിൽ ഗോൾ അടിച്ചു കൂട്ടുന്ന റോണോയെ എല്ലാവരും വാഴ്ത്തുമ്പോൾ ഒരു 37 കാരൻ ഇല്ലാതാക്കിയ ഗോളുകൾ ആർക്കും സംസാരമാകുന്നില്ല.ഇവിടെ ക്യാപ്റ്റൻ എന്ന മലയാള ചിത്രത്തിലെ ഒരു ഡയലോഗ് ഓർത്തു പോവുകയാണ്. ‘ചരിത്രം എന്നും ഗോളടിച്ചവന്റെ കൂടെയാണ്. പക്ഷെ ഡിഫെൻഡർമാർ ഇല്ലാതാക്കിയ എണ്ണമറ്റ ഗോളുകളാണ് കളിയുടെ ഗതി മാറ്റുന്നതെന്നാരും ഓർക്കുന്നില്ല’

അതെ ചരിത്രം എന്നും അങ്ങനെയായിരുന്നു. ചരിത്രത്താളുകൾ ഒരിക്കൽ കൂടി പുറകോട്ടു മറിക്കുമ്പോൾ മാരക്കാന യിലെ ആ നശിച്ച രാത്രി തീയഗോ സിൽവ ഉണ്ടായിരുന്നെങ്കിലെന്ന് കൂടിയോർത്തു പോകുന്നു. ജന്മദിനാശംസകൾ തീയഗോ സിൽവ ?

എതിരാളികളെ നിലംപരിശാക്കുന്ന കരീബിയൻ കൊടുങ്കാറ്റ്

മിടുക്കനായിരുന്നു പക്ഷേ എന്തൊക്കെയോ സംഭവിച്ചു പോയി…