എന്തുകൊണ്ടോ മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൽറ്റി സ്പോട്ട് കിക്ക് അനുവദിക്കരുത് എന്ന് റഫറിമാർ തീരുമാനിച്ചത് പോലെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണുന്നത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിലും യുണൈറ്റഡിന് അനുകൂലമായ ഒരു പെനാൽറ്റി റഫറി നിഷേധിച്ചിരുന്നു. ഇന്ന് പ്രീമിയർ ലീഗ് മത്സരത്തിൽ വെസ്റ്റ് ഹാമിന് എതിരായി നടന്ന മത്സരത്തിലും അത് ആവർത്തിച്ചു.
- ക്രിസ്റ്റ്യാനോ മടങ്ങിവന്നത് നാല് യുണൈറ്റഡ് താരങ്ങളുടെ ഭാവി അവതാളത്തിലാക്കും എന്ന് ലിവർപൂൾ ഇതിഹാസം
- ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി പ്രീമിയർലീഗിലെ കിടിലൻ പോരാട്ടങ്ങൾ
- ബ്രസീലിയൻ താരത്തിനെ ടീമിൽ എത്തിക്കണമെന്ന് റയൽമാഡ്രിഡ് പരിശീലകൻ
- മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നറിയിപ്പുമായി ചാമ്പ്യൻസ് ലീഗിലെ എതിരാളികൾ
- ബ്ലാസ്റ്റേഴ്സ് ലക്ഷ്യംവെച്ച ബ്രസീലിയൻ സൂപ്പർ താരം മറ്റൊരു ISL ക്ലബ്ബിലേക്ക്
ക്രിസ്ത്യാനോ റൊണാൾഡോയെ ബോക്സിന് ഉള്ളിൽ ഫൗൾ ചെയ്തതിന് അർഹമായ ഒരു പെനാൽറ്റി സ്പോട്ട് കിക്ക് റഫറി നിഷേധിച്ചു. മികച്ച കളിക്കാരെ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ പരാജമായ യുണൈറ്റഡിന്റെ പരിശീലകനായ ഒലെയുടെ പോരായ്മ ഇന്നും കളിയിലുടനീളം മുഴച്ചു നിന്നു. വെസ്റ്റ് ഹാമിന് 93 ആം മിനിട്ടിൽ പെനൽറ്റി കിട്ടിയപ്പോൾ ക്ലൈമാക്സ് ട്വിസ്റ്റ്
ആരൊക്കെ എത്രയൊക്കെ ആഴത്തിലേക്ക് ചവിട്ടി താഴ്ത്തിയാലും പിന്നിൽ നിന്നും പിന്തുടർന്ന് കയറിവന്നു എതിരാളികളുടെ കഴുത്തറുത്ത് ചോര കുടിക്കുന്ന ചെകുത്താന്മാരുടെ ആർത്തനാദങ്ങൾ ഇനിയും മുഴക്കുവാൻ ക്രിസ്ത്യാനോ റൊണാൾഡോ മടങ്ങിവന്നപ്പോൾ അവർക്ക് വീണ്ടും കഴിയുന്നുണ്ട് എന്നത് ഇന്നത്തെ മത്സരം തെളിയിച്ചു. മത്സരത്തിൽ ഉടനീളം ക്രിസ്ത്യാനോ റൊണാൾഡോയുടെ പോരാട്ട വീര്യം നിറഞ്ഞൊഴുകുകയായിരുന്നു
ഒലെയുടെ തന്ത്രങ്ങൾക്ക് മൂർച്ച പോരായിരുന്നു, അത് സത്യം തന്നെയാണ് കളിക്കളത്തിൽ പലപ്പോഴും കെട്ടുറപ്പ് പ്രകടിപ്പിച്ചത് വെസ്റ്റ് ഹോം തന്നെയാണ്. പക്ഷേ തന്ത്രങ്ങളിൽ എത്ര ദൗർബല്യം ഉണ്ടെങ്കിലും നിലാവത്ത് അഴിച്ചുവിട്ട കോഴിക്കുഞ്ഞുങ്ങളെ പോലെ ദിശതെറ്റി അലഞ്ഞാലും ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യുവാൻ ചെകുത്താൻമാർക്ക് അറിയാം.
ബെൻറഹ്മയയുടെ ഗോളിൽ 3O മിനിറ്റ് ആയപ്പോൾ വെസ്റ്റ് ഹാം മുന്നിലെത്തി എന്നാൽ ക്രിസ്റ്റ്യാനോ 35 ആം മിനിറ്റിൽ യുണൈറ്റഡിന് സമനില നേടിക്കൊടുത്തു. സൂപ്പർ സബ് ആയി ഇറങ്ങിയ ലിങ്കാർഡ് 89 ആം മിനിട്ടിൽ വിജയ ഗോൾ നേടി എന്നാൽ ക്ലൈമാക്സ് ട്വിസ്റ്റ് വേറെ ആയിരുന്നു. 93 മിനുട് ആയപ്പോൾ വെസ്റ്റ് ഹാമിന് പെനാൽറ്റി, പെനാൽറ്റി എടുക്കാൻ വേണ്ടി മാത്രം നോബിളിനെ സബ്ബ് ഇറക്കുന്നു. പെനാൽറ്റി എടുക്കുന്നു ഡിഗിയ പെനാൽറ്റി സേവ് ചെയ്യുന്നു. യുണൈറ്റഡിന് ആവേശം നിറഞ്ഞ വിജയം.