in

ഐപിഎല്ലിൽ ബെഞ്ചിലിരുന്ന് 30 കോടി സമ്പാദിച്ച സൂപ്പർതാരം

Dhoni K Gowtham [Republic world]

ബിലാൽ ഹുസൈൻ: പലർക്കും അസൂയ തോന്നിയിട്ടുള്ള ഒരു പ്ലയർ ആണ് ക്രിഷ്ണപ്പ ഗൗതം.. മഞ്ചരേക്കറുടെ ഭാഷയിലെ bits and pieces player. അദേഹത്തിന്റെ IPL സ്റ്റാറ്റ്സ് ഒന്ന് നോക്കാം.. ആകെ 5 സീസണുകളിൽ (2017-21) 24 മൽസരങ്ങളിൽ 186 റൺസ്
68 ഓവർ 13 വിക്കറ്റ് ആകെ പ്രതിഫലം 29.85 കോടി.

അതായത് കളിച്ച ഒരോ മാച്ചിനും ഒരു കോടി ഇരുപത്തിനാല് ലക്ഷം രൂപ ആവറേജ്! 2017 ലെ ലേലത്തിൽ 10 ലക്ഷം അടിസ്ഥാന വില, മുംബൈയും കൊൽക്കത്ത യും നന്നായി പരിശ്രമിച്ച് അത് 2 കോടിയിൽ എത്തിച്ചു. മുംബൈയുടെ ബഞ്ചിലിരുന്ന് IPL ചാമ്പ്യനുമായി.

Dhoni K Gowtham [Republic world]

തൊട്ടടുത്ത വർഷം ലേലത്തിൽ 20 ലക്ഷം ബേസ് പ്രേസിന് വന്ന ഗൗതമിന് വേണ്ടി ഇതേ KKR ഉം മുംബൈയും ഒന്നരക്കോടി വരെ വിളിച്ചു. പിന്നെ മത്സരം RCB vs RR.. ഒടുക്കം 6 കോടി 20 ലക്ഷം ആയപ്പൊ RCB പിൻവാങ്ങി.. രാജസ്ഥാൻ പതിനഞ്ച് മത്സരങ്ങൾ കളിപ്പിച്ചു എങ്കിലും വലിയ പ്രകടനങ്ങൾ ഉണ്ടായില്ല.

2019 ലും ഇതേ തുകക്ക് രാജസ്ഥാനിൽ തുടർന്നു എങ്കിലും കളിച്ച മത്സരങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു. 2020 ൽ ട്രേഡ് ഡീലിലൂടെ പുള്ളി പഞ്ചാബിൽ എത്തി. കളിച്ചത് രണ്ട് മാച്ചുകൾ. 22*, 20 scores നേടിയിരുന്നു. പക്ഷേ പിന്നെ അവസരങ്ങൾ ഇല്ല. 2021 ലേലത്തിൽ KKR ന് ഗൗതമിനോടുള്ള സ്നേഹം വീണ്ടും വ്യക്തമാക്കി. ഇത്തവണ കൂടെ മത്സരത്തിന് SRH ആണ്. ഏഴര കോടി ആയപ്പോ KKR ന് മതിയായി.

പണിയായോ എന്ന് ചിന്തിക്കുന്നിടത്ത് 2020 ൽ ഓഫ് സ്പിന്നർ ഇല്ലായിരുന്ന ക്ഷണം തീർക്കാൻ രണ്ടും കൽപിച്ച് വന്നതിന്റേയും, 14 കോടി വരെ വിളിച്ചിട്ടും മാക്സ്വെല്ലിനെ കിട്ടാത്തതിന്റേം ക്ഷീണം തീർത്ത് CSK യുടെ എൻട്രി. 9.25 കോടിക്ക് ഗൗതം CSK യുടെ ബെഞ്ചിലേക്ക്! അഞ്ച് സീസണുകളിൽ പകുതിയിലധികം ബഞ്ചിലിരുന്ന് സമ്പാദിച്ചത് മുപ്പത് കോടി രൂപ!

ചൊറിയാൻ വന്ന സായിപ്പ് ഓർത്തില്ല അവനെ ദാദ വളർത്തിയത് ആണെന്ന്

റൊണാൾഡോയുടെ വീര്യം റഫറിയുടെ ചതി, ഡിഗിയുടെ കരളുറപ്പ് എല്ലാം കൂടി യുണൈറ്റഡിന് തകർപ്പൻ ജയം