1-1 ന്റെ സമനിലയിൽ നിൽക്കുമ്പോൾ പകരക്കാരനായി ഇറങ്ങിയ ജെസി ലിംഗാർഡ് ഒരു മാസ്മരിക ഫിനിഷിലൂടെ ഒരു ഗോൾ കണ്ടെത്തി യുണൈറ്റഡ് നെ മുന്നിലെത്തിക്കുന്നു. അവസാന വിസിലിനു നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വെസ്റ്റ് ഹാമിന് അനുകൂലമായി പെനാൽറ്റി കിട്ടുന്നു. പൊരുതി നേടിയ രണ്ടു പോയിന്റ് കൈവിടും എന്ന അവസ്ഥയിൽ നിൽക്കുമ്പോൾ ചെകുത്താൻമ്മാരുടെ സ്വന്തം ഡേവിഡ് തന്റെ അത്യുജ്വല ഡൈവിലൂടെ പെനാൽറ്റി സേവ് ചെയ്യുന്നു. പിന്നിയിട്ടങ്ങോട്ടു ലണ്ടൻ സ്റ്റേഡിയം പൊട്ടി തെറിക്കുന്നു. ആവേശം അതിരു കടന്ന നിമിഷങ്ങൾ…… Ho what a match- what a save……. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്കോർ ബോർഡ് West Ham 1-2 Man UTD…….
യംഗ് ബോയ്സിനോട് അപ്രതീക്ഷിതമായി വഴങ്ങിയ പരാജയം മറക്കാൻ പ്രീമിയർ ലീഗിൽ ഇറങ്ങിയ മാഞ്ചെസ്റ്റെർ യുണൈറ്റഡ് സ്‌ക്വാഡിൽ മക് ടോമിനെ, ഗ്രീൻവുഡ്, റാഫേൽ വരാൻ എന്നിവർ സ്ഥാനം പിടിച്ചിരുന്നു. മാഞ്ചസ്റ്ററിന്റെ വിജയ സ്വപ്നങ്ങൾക്ക് തടയിട്ടു ബെൻറാമയിലൂടെ വെസ്റ്റ് ഹാം യുണൈറ്റഡ് നെഞ്ചത്ത് ആദ്യ വെടി മുപ്പതാം മിനുട്ടിൽ തന്നെ പൊട്ടിച്ചു. എന്നാൽ വെസ്റ്റ് ഹാം ആഘോഷങ്ങൾക്ക് അധിക ആയുസ് ചെകുത്താൻ പട നൽകിയില്ല.
ബ്രൂണോ ഫെർണാഡെസ് നൽകിയ പന്തു വളരെ സമർഥമായി ഗോൾ ലൈനിലേക്ക് തൊടുത്ത റൊണാൾഡോയുടെ ഷോട്ട് വെസ്റ്റ് ഹാം ഗോളി ഫാബിയാസ്‌കി തടഞ്ഞെങ്കിലും റീബൗണ്ട് എടുക്കുന്നതിൽ റൊണാൾഡോക്കു പിഴച്ചില്ല. ഗോൾ നില 1-1.രണ്ടാം പകുതിയിലും ആക്രമണങ്ങൾക്കു മുൻതൂക്കം നൽകിയ യുണൈറ്റഡ് പലകുറി വെസ്റ്റ് ഹാം ഗോൾ വല ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു.
പലപ്പോഴും വെസ്റ്റ് ഹാം താരങ്ങളുടെ റഫ് ടാക്ലിങ്ങുകൾ ആണ് ചെകുത്താൻമ്മാരുടെ നീക്കങ്ങൾക്കു തടയിട്ടത്. റൊണാൾഡോ വെസ്റ്റ് ഹാം ഗോൾ മുഖത്തേക്ക് ഇരച്ചു കരയിയപ്പൊഴൊക്കെ വെസ്റ്റ് ഹാം താരങ്ങൾ പരുക്കൻ തന്ത്രങ്ങൾ പുറത്തെടുത്തു. റഫറി യുടെ ഏകപക്ഷീയമായ തീരുമാനങ്ങളും യുണൈറ്റഡ് നു തിരിച്ചടിയായി.
എന്നാൽ 73ആം മിനുട്ടിൽ പകരക്കാരുടെ ബെഞ്ചിൽ നിന്നും കളത്തിലിറങ്ങിയ ലിംഗാർഡ് യുണൈറ്റഡിന്റെ രക്ഷകനാകുകയായിരുന്നു. 89ആം മിനുട്ടിൽ വെസ്റ്റ് ഹാം ഇടതു വിങ്ങിൽ നിന്നും എടുത്ത ഷോട്ട് പതിച്ചത് ഫാബിയാസ്‌കിക്ക് ഹാഫ് ചാൻസ് പോലും നൽകാതെ വലതു മൂലയിലായിരുന്നു. അപ്പോഴേക്കും ലണ്ടൻ സ്റ്റേഡിയം ഗ്ലോറി ഗ്ലോറി യുണൈറ്റഡ് ചാന്റുകളാൽ മുഖരിതമായിരുന്നു.ചാമ്പ്യൻസ് ലീഗിൽ വരുത്തിയ പിഴവിന് അത്യുജ്വല വിജയ ഗോളിലൂടെ ലിംഗാർഡ് മറുപടി കൊടുക്കുന്ന മനോഹര കാഴ്ചക്കും ലണ്ടൻ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
വിജയത്തിലേക്ക് കണ്ണോടിച്ച യുണൈറ്റഡിന് തിരിച്ചടി നൽകി കൊണ്ട് ഇഞ്ചുറി ടൈമിൽ റഫറി വാർ ചെക്ക് ചെയ്തതിനു ശേഷം പെനാൽറ്റി വിധിക്കുന്നു. ഏതു റെഫറിയാണോ യുണൈറ്റഡ് നോട് നീതി കാണിക്കാതെ മുഖം തിരിച്ചത് അതെ റഫറി തന്നെ. രണ്ടു പോയിന്റ് കൈവിട്ടു എന്ന് കരുതിയ നിമിഷം….. മാഞ്ചെസ്റ്റിന്റെ ഗോൾ ലൈനിൽ ഡേവിഡ് ഡി ഗയ,,,,,,, വെസ്റ്റ് ഹാമിനായി കിക്ക് എടുക്കാൻ പകരക്കാരനായി ഇറങ്ങിയ മാർക്ക് നോബിളും……സമ്മർദ്ദം നിറഞ്ഞ ആ നിമിഷത്തിൽ നോബിൾ എടുത്ത പെനാൽറ്റി ഇടതു വശത്തേക്ക് ചാടി ഡേവിഡ് ഡി ഗയ തട്ടിയകറ്റുമ്പോൾ ലണ്ടൻ സ്റ്റേഡിയം അക്ഷരാർഥത്തിൽ നിശബ്ദമായിരുന്നു…….. ആഘോഷങ്ങൾ അവിടെ തുടങ്ങുകയായിരുന്നു…… അവതാര പുരുഷൻ രക്ഷക വേഷം അണിയുകയായിരുന്നു…… Thanks ഡേവിഡ് for a Fantastic save..