in

കടലാസിലും കളത്തിലും പുലികൾ ചെൽസി തന്നെ പ്രീമിയർ ലീഗിൽ ആധികാരിക ജയവുമായി ബ്ലൂസ്.

chelsea

കടലാസിലും കളത്തിലും പുലികൾ ചെൽസി തന്നെ പ്രീമിയർ ലീഗിൽ മറ്റൊരു ആധികാരിക ജയവുമായി ബ്ലൂസ്. മാരക പ്രഹര ശേഷിയുള്ള മുന്നേറ്റ നിരയുടെ കരുത്തായി റൊമേലു ലുക്കാക്കു. മധ്യ നിരയിൽ കളിമെനയാൻ ജൊർജ്ജിനൊ, കൊവസിച്‌, രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ കാന്റെ. ഏതൊരു ടീമും ഇടിച്ചു കയറാൻ ഭയപ്പെടുന്ന പ്രതിരോധ നിരക്ക് കരുത്തായി തിയാഗോ സിൽവയും റൂഡിഗറും.ചാണക്യ തദ്രങ്ങളുമായി തോമസ് റ്റുക്കെലും.

ഗോൾ വല കാക്കാൻ കെപ്പയും മെന്റിയും…..ഭയപ്പെടണം നാം ചെൽസിയെ. വിലകുറച്ചു കാണരുത് ചെൽസിയെ. പ്രതിരോധ ഫുട്ബോൾ എന്നും പറഞ്ഞു തള്ളി കളയരുത്, They are Monsters…….. ആദ്യ പകുതിയിൽ ടോട്ടൻഹാം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും രണ്ടാം പകുതിയിൽ ചെൽസി പ്രതിരോധത്തിന് മുന്നിൽ ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞു ഹാരി കെയ്‌നും, സോണും അണി നിരന്ന ടോട്ടൻഹാം.

chelsea

ഗോൾ രഹിതമായ ആദ്യ പകുതിയിലെ വിരസത 49ആം മിനുട്ടിൽ മാർക്കോസ് അലോൺസോ എടുത്ത കോർണർ കിക്കിൽ നിന്നും തിയാഗോ സിൽവ എന്ന ബ്രസിലീയൻ അതികായൻ മനോഹര ഹെഡറിലൂടെ പന്തു ടോട്ടൻഹാം വല കീറി മുറിച്ചു തീർത്തിരുന്നു. സ്കോർ 1-0……

മധ്യ നിരയിൽ മുന്നേറിയ കാന്റെ ടോട്ടൻഹാം പ്രതിരോധ വിള്ളലിലൂടെ എടുത്ത ഷോട്ട് ടോട്ടൻഹാം ഗോളി ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ചു ഡിഫ്ലക്ഷനിലൂടെ രണ്ടാമതും വല കുലുക്കിയപ്പോൾ ടോട്ടൻഹാം പരാജയം മണത്തിരുന്നു. രണ്ടാം പകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ സാധിക്കാതെ ടോട്ടൻഹാം ചെൽസി മുന്നേറ്റങ്ങൾക്ക് മുന്നിൽ നോക്ക് കുത്തിയായി.

നിരവധി തവണ ചെൽസി ഗോൾ വലയത്തിലേക്ക് ഇരച്ചു കയറിയ ചെൽസിക്ക് വില്ലനായത് ടോട്ടൻഹാം ഗോളി ഹ്യൂഗോ ലോറീസിന്റെ മാരക ഫോം ആണ്. ഒടുവിൽ ഇഞ്ചുറി ടൈമിൽ പ്രതിരോധ ഭടൻ റുഡിഗെറിലൂടെ ചെൽസി മൂന്നാം ഗോളും കണ്ടെത്തി പ്രീമിയർ ലീഗ് കിരീട വഴികൾ ശോഭനമാക്കി.

ഉജ്വലം അത്യുജ്വലം ഡേവിഡ് ഡി ഗയ

തോക്കുകളുടെയും ബോംബുകളുടെയും നടുവിൽ നിന്നും വന്ന് ക്രിക്കറ്റ് വിസ്മയം തീർത്തവൻ