in

തോക്കുകളുടെയും ബോംബുകളുടെയും നടുവിൽ നിന്നും വന്ന് ക്രിക്കറ്റ് വിസ്മയം തീർത്തവൻ

Rashid Khan [Hindustan Times]

2017 ലെ ഐ പി ൽ ലേലം, നിലവിലെ ജേതാക്കളായ സൺരൈസേഴ്സ് ഹൈദരാബാദ് ഒരു 19 വയസുകാരൻ അഫ്‌ഘാനിസ്ഥാൻ താരത്തെ നാല് കോടി രൂപക്ക് തങ്ങളുടെ കൂടാരത്തിൽ എത്തിച്ചു. ക്രിക്കറ്റ്‌ന്റെ പാരമ്പര്യം ഒന്നും പറയാൻ ഇല്ലാത്ത താലിബാൻ ഭീകരത അടക്കി വാഴുന്ന അഫ്‌ഘാനിസ്ഥാനിൽ നിന്ന് ഒരു പയ്യൻ ലോകത്തെ ഏറ്റവും മികച്ച T20 ടൂർണമെന്റ് കളിക്കാൻ വന്നപ്പോൾ ഒരു ക്രിക്കറ്റ്‌ പ്രേമിയും വിചാരിച്ചു കാണില്ല അവൻ അഫ്ഗാ ൻ ക്രിക്കറ്റിന്റെ തലവര മാറ്റാൻ വന്ന ഒരു അവതാരമായിരിക്കുമെന്ന്.

തന്റെ ആദ്യ ഐ പി ൽ സീസണിൽ തന്നെ ലോകത്തെ മികച്ച ബാറ്റസ്മാൻ മാരുടെ വിക്കറ്റു കൾ നേടി ഹൈദരാബാദിനു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി അദ്ദേഹം മാറി. തന്റെ രണ്ടാമത്തെ സീസണിൽ ഹൈദരാബാദ് ഒൻപതു കോടി മുടക്കി അദ്ദേഹത്തെ തിരിച്ചു തങ്ങളുടെ തട്ടകത്തിൽ തന്നെ എത്തിച്ചു.2018 ഐ പി ൽ സീസൺ റാഷിദ്‌ ഖാൻ ന്റെ ഐ പി ൽ സീസണുകളിൽ തന്നെ ഏറ്റവും മികച്ച സീസണുകളിൽ ഒന്നായിരുന്നു.

Rashid Khan [Hindustan Times]

ബാറ്റു കൊണ്ടും ബൗൾ കൊണ്ടും ഒരു പോലെ അദ്ദേഹം തിളങ്ങി. ആ സീസണിൽ എലിമിനേറ്റർൽ കൊൽക്കത്തക്കെതിരെ മുൻ നിര തകർന്നപ്പോൾ തകർപ്പൻ ഫിനിഷിങ്ങുമായി സൺ രൈസേഴ്സിനെ പൊരുതാവുന്ന സകോ റിലേക്കു എത്തിച്ചത് റാഷിദ്‌ ഖാനായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുകയാണെകിൽ പേരുകേട്ട വിൻഡിസ് ബാറ്റിംഗ് നിരക്ക് എതിരെ ഏകദിന ക്രിക്കറ്റിൽ 7 വിക്കറ്റ് നേടി ചരിത്രതാളുകളിൽ അദ്ദേഹം ഇടനേടിയിട്ടുണ്ട്.

10 ടീമുകൾ മാത്രമടങ്ങിയ 2019 ലോകകപ്പിലേക്ക് അയർലണ്ടിനെയും സിംബാബ്വെയെയും നേതർലൻഡ്സിനെയും മറികടന്നു ലോകകപ്പി ലേക്ക് അഫ്‌ഘാനിസ്താന് ടിക്കറ്റ് നേടി കൊടുത്തതും മറ്റാരും ആയിരുന്നുല്ല.2018 ഏഷ്യൻ കപ്പിൽ ശക്തമായ നിലയിൽ നിന്ന് ഇന്ത്യയെ തകർത്തു ആ ഏകദിന മത്സരം സമനിലയാ ക്കുമ്പോഴും ഹീറോ അവൻ തന്നെ ആയിരുന്നു.

ഈ അടുത്തിടെ റാഷിദ്‌ ഖാൻ ഒരു പ്രസ്താവന ഇറക്കുക
ഉണ്ടായി. അഫ്ഗാനിസ്ഥാന് വേണ്ടി ലോകകപ്പ് നേടി കൊടുത്തിട്ട് മാത്രമേ തനിക് ഒരു വിവാഹം ഒള്ളു എന്നായിരുന്നു അത് . ആ പ്രസ്താവനയുടെ പേരിൽ അദ്ദേഹം ഒരുപാട് ട്രോളുകൾ ഏറ്റു വാങ്ങി. പക്ഷെ അദ്ദേഹം തന്റെ വാക്കിൽ തന്നെ ഉറച്ചു നിന്ന്തന്റെ ടീമിന് ടെസ്റ്റ് പദവി നേടി കൊടുത്തു ക്രിക്കറ്റ്‌ ന്റെ മുഘ്യധാര ടീം ആക്കി അവരെ വളർത്തി. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ഒരുനാൾ അഫ്‌ഗാൻ ആ കനക കിരീടം ചുംബിക്കുമ്പോൾ ക്രിക്കറ്റ്‌ ലോകം കണ്ട എക്കാലത്തെയും പ്രായം കുറഞ്ഞ ക്യാപ്റ്റൻ അവരുടെ കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം .

കടലാസിലും കളത്തിലും പുലികൾ ചെൽസി തന്നെ പ്രീമിയർ ലീഗിൽ ആധികാരിക ജയവുമായി ബ്ലൂസ്.

എതിരാളികളെ നിലംപരിശാക്കുന്ന കരീബിയൻ കൊടുങ്കാറ്റ്