in , ,

വെടിക്കെട്ടിന് തിരി കൊളുത്തുന്ന ബ്രണ്ടൻ മക്കല്ലം മാജിക്, ഫോർമാറ്റ് ഏതായാലും മാജിക് വെടിക്കെട്ട് വീരൻ തന്നെ

Brendon McCullum

തന്റെ അവസാന അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റ് മത്സരം കളിക്കാനിറങ്ങിയ ബ്രണ്ടൻ മക്കലത്തെ നോക്കി ഓസ്ട്രേലിയൻ താരങ്ങൾ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകാം അവസാന ടെസ്റ്റ്‌ അല്ലെ പതിയെ മുട്ടി ഒരു പത്തു റൺസ് എടുക്കാൻ നോക്ക്. പക്ഷെ അന്ന് ക്രിക്കറ്റ്‌ ലോകം സാക്ഷ്യം വഹിച്ചത് ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും വിസ്ഫോടനകരമായ ഇന്നിങ്സിനായിരുന്നു . പതിറ്റാണ്ടുകളായി സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിന്റെ പേരിലായിരുന്ന ഒരു റെക്കോർഡ് കൂടി സ്വന്തമാക്കിക്കൊണ്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അവസാനത്തെ മത്സരത്തിൽ നിന്ന് മക്കല്ലം വിടവാങ്ങിയത്. അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടികൊണ്ട് അയാൾ അവസാനമായി ഡഗ് ഔട്ടിലേക്ക് നടന്നു.

വർഷങ്ങൾ കുറച്ചു കൂടി പുറകോട്ടു സഞ്ചരിക്കാം. ഓസ്ട്രേലിയയും ന്യൂസിലാൻഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2015 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്, മാർട്ടിൻ ക്രോ യുടെ യഥാർത്ഥ പിൻ തലമുറകാർ എന്ന് ക്രിക്കറ്റ്‌ ലോകം ഒന്നാകെ വാഴ്ത്തിയ ആ കിവിസ് ടീം ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ എത്തിയപ്പോൾ കപ്പിത്താനായ അയാൾ മുന്നിൽ തന്നെയുണ്ടായിരുന്നു.

Brendon McCullum

ലോകകപ്പിലെ ഓരോ മത്സരത്തിലും അക്രമനോത്സുകമായ തുടക്കമാണ് മക്കല്ലം കിവിസിന് നൽകിയത്.ഇംഗ്ലണ്ടിനെതിരെ നേടിയ 25 ബോളിൽ 77 റൺസ് തന്നെ ഏറ്റവും വലിയ ഉദാഹരണം. ഒടുവിൽ കിരീട പോരാട്ടത്തിൽ മൈറ്റി ഓസ്സിസിന് മുൻപിൽ ആദ്യ ഓവറിൽ തന്നെ സ്റ്റാർക്കിന്റെ യോർക്കറിൽ അദ്ദേഹം ഗാലറിയിലേക്ക് തിരികെ മടങ്ങിയപ്പോൾ അവിടെ അവസാനിച്ചത് കിവിസിന്റെ ലോകകപ്പ് കിരീടമെന്ന സ്വപ്നം കൂടിയായിരുന്നു.

പ്രഥമ ഐ പി ൽ സീസണിലെ ആദ്യ മത്സരം. ഉദ്ഘാടന ചടങ്ങുപോലെ തന്നെ മനഹോരമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്ങും Ipl ലിലെ ആദ്യത്തെ സെഞ്ച്വറിയും t20 ക്രിക്കറ്റിൽ ആദ്യമായി ഒരു ഇന്നിങ്സിൽ തന്നെ 150 റൺസ് നേടുന്ന താരവുമായി അദ്ദേഹം മാറുകയുണ്ടായി.

2014 ൽ ഇന്ത്യ, കിവിസിനെ അവരുടെ നാട്ടിൽ നേരിടിന്നു . ടെസ്റ്റ്‌ പരമ്പരയിൽ ആദ്യമായി ഇന്ത്യ ഒരു മത്സരം ജയിക്കും എന്ന് തോന്നിപ്പിച്ച നിമിഷം അയാൾ വീണ്ടും അവതരിച്ചു.5 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിൽ നിന്ന് 680 എന്ന കൂറ്റൻ സ്കോറിലേക്ക് ടീമിനെ എത്തിച്ചുകൊണ്ട് കിവിസിന്റെ ആദ്യത്തെ ടെസ്റ്റ്‌ ട്രിപിൾ സെഞ്ച്വറി നേടി അയാൾ ചരിത്രം സൃഷ്ടിച്ചു.

2016 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച അദ്ദേഹം വിവിധ t20 ലീഗുകളിൽ പിന്നെയും പാഡ് അണിഞ്ഞു. ബിഗ് ബാഷ് ലീഗിൽ മക്കല്ലം നടത്തിയ ഫീൽഡിങ് പ്രകടനങ്ങൾ ഓരോ ക്രിക്കറ്റ്‌ പ്രേമിയെയും ത്രസിപ്പിക്കുന്ന ഒന്നാണ് . ഇന്ന് അയാൾ കൊൽക്കത്ത നൈറ്റ്‌ റൈഡർസിന്റെ ഡഗ് ഔട്ടിൽ പരിശീലകന്റെ വേഷത്തിൽ കൊൽക്കത്ത ക്ക് തങ്ങളുടെ മൂന്നാമത്തെ ഐ പി ൽ കിരീടം നേടികൊടുക്കാനുള്ള കഠിനപ്രയത്നത്തിലാണ് . അദ്ദേഹത്തിന് ആ കിരീടം കൊൽക്കത്ത യുടെ ട്രോഫി ക്യാബിനറ്റിലെത്തിക്കാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.Happy birthday Brendon Mcclum

ആർസിബി ആരാധകരുടെ മനം നിറച്ച അത്ഭുത രാവ്, മറക്കുവാനാകുമോ അവർക്ക് ഈ രാത്രി

റോമയുടെ രാജാവ് ലോയൽറ്റി എന്ന വാക്കിൻറെ പര്യായം