in , ,

റോമയുടെ രാജാവ് ലോയൽറ്റി എന്ന വാക്കിൻറെ പര്യായം

Francesco Totti King of Rome Wall paper

2018 ലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ൽ ബാർസലണോ റോമാ യെ നേരിടുക ആണ്. ആദ്യം പാദത്തിലെ തോൽവിക്ക് പകരം ചോദിക്കാൻ റോമയും സെമി യിലേക്ക് രാജകിയ മുന്നേറ്റം നടത്താൻ ബാർസ യും രണ്ടാം പാദത്തിന് ബൂട്ട് കെട്ടുകയാണ്. ഒടുവിൽ ബാർസ യെ തോൽപിച്ചു റോമാ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് സെമി യിലേക്ക് മുന്നേറിയപ്പോൾ ഗാലറി യിൽ ഇരുന്ന അയാൾ അതിയായി സന്തോഷിച്ചു കാണും. അതെ ഫ്രാൻസിസ്കോ ടോട്ടി എന്ന ഇതിഹാസം അത്രമേൽ അന്ന് സന്തോഷിച്ചു കാണും. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ നമുക്ക് അയാൾ കടന്നു പോയ നാൾ വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.

1976 സെപ്റ്റംബർ 27 ന് ഇറ്റലിയിലെ റോം ൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം.1992 ൽ റോമാ യിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം നീണ്ട 25 കൊല്ലം റോമാ യിൽ തന്നെ തുടർന്നു.
ഇതിനിടയിൽ ഇറ്റലി ക്ക് വേണ്ടി 2002 ലോകകപ്പ്, 2006 ലോകകപ്പും 2000,2004 യൂറോ കപ്പ്‌ കളിലും ടോട്ടി ബൂട്ട് കെട്ടി.2000 യൂറോ കപ്പ്‌ ൽ തന്റെ ആദ്യത്തെ മേജർ ടൂർണമെന്റ് ൽ നിറഞ്ഞു കളിച്ച ടോട്ടി ഇറ്റലിയെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

Francesco Totti King of Rome Wall paper

2002 ലോകകപ്പ് ടോട്ടി യും ഇറ്റലി യെ എന്നും മറക്കാൻ ആഗ്രഹിക്കുന്ന ഒന്ന് തന്നെയാണ് . രണ്ടാമത്തെ റൗണ്ടിൽ ആതിഥേയരായ സൗത്ത് കൊറിയോട് തോറ്റ് ഇറ്റലി പുറത്ത് .2006 ലോകകപ്പിൽ കഴിഞ്ഞ ലോകകപ്പ് ൽ നിന്ന് പാഠം ഉൾകൊണ്ട് ഇറ്റലിയും ടോട്ടി യും നിറഞ്ഞാടിയപ്പോൾ നാലാം തവണയും ആ കനകകിരീടം ഇറ്റലി യിലേക്ക് തന്നെ എത്തി.

25 വർഷം നീണ്ട റോമൻ കരിയർ. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് കൾ ആയ ബാർസെലോന യിൽ നിന്നും റയൽ മാഡ്രിഡ്‌ ൽ നിന്നും ഓഫറുകൾ വന്നിട്ടും ആ ഓഫറുകൾ എല്ലാം നിരസിച്ചു കൊണ്ടു അയാൾ റോമയിൽ തന്നെ തുടർന്നു.ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്‌ കളിൽ നിന്ന് ഒള്ള ഓഫറുകൾ നിരസിച്ചതിന് അദ്ദേഹം നൽകിയ മറുപടി ഇത് ആയിരുന്നു. I WAS BORN IN ROME I WILL DIE IN ROME’

അതെ ഫുട്ബോൾ ലോകത്തിലെ ലോയലിൽറ്റി എന്ന വാക്കിന്റെ ഒരേ ഒരു ഉദാഹരണമായിരുന്നു അദ്ദേഹം. മുറകെ പിടിച്ച ലോയലിറ്റി കാരണം അയാൾക്ക് എന്നും നഷ്ടങ്ങൾ മാത്രമേ ഉണ്ടായുള്ളു. മിലാൻ ടീമുകളും ജുവേ യും അടക്കി വാണിരുന്ന ഇറ്റാലിയൻ ലീഗിൽ അർജന്റീനയൻ ഇതിഹാസം ബാറ്റിസ്റ്റ്യൂട്ടക്ക് ഒപ്പം നേടിയ ലീഗ് കിരീടം മാത്രമേ പറയാൻ ഉള്ളെങ്കിലും ഇറ്റലിയുടെ കളിക്കാരൻ എന്നതിലുപരി അദ്ദേഹം റോമയുടെ കളിക്കാരൻ എന്ന് നിലയിൽ അറിയപെടുന്നതിൽ അതിയായി സന്തോഷിച്ചിരുന്നു. ഇന്ന് അയാൾ റോമാ യുടെ ഡയറക്ടർ ആയി പ്രവർത്തിക്കുകയാണ്. റോമാ മൗറീന്യോ യുടെ കീഴിൽ ലീഗും യൂറോപ്പും കീഴടക്കുന്നത് കാണാൻ അയാൾ എന്നും ആ ഡയറക്ടറുടെ കുപ്പായത്തിൽ ഉണ്ടാക്കട്ടെ. Happy birthday Fransisco Totti

വെടിക്കെട്ടിന് തിരി കൊളുത്തുന്ന ബ്രണ്ടൻ മക്കല്ലം മാജിക്, ഫോർമാറ്റ് ഏതായാലും മാജിക് വെടിക്കെട്ട് വീരൻ തന്നെ

Rcb vs Mi കളിയിലെ കുറച്ചു അണ്ടർ റേറ്റഡ് ഇന്നിംഗ്സുകൾ