in ,

അവസാന നിമിഷം സൂപ്പർ ഗോൾ ക്രിസ്ത്യാനോ എന്ന ചെകുത്താൻ വീണ്ടും രക്ഷകനാകുന്നു

CR 7 on Fire for MAN UTD [UCL/MAN UTD/Twiter]

ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡും തീ പൊരിയും വെടിമരുന്നും പോലെയാണ്. എത്രയൊക്കെ വിലകുറച്ച് നിങ്ങൾ കണ്ടാലും എരിഞ്ഞുനീറി അവസാനനിമിഷം പൊട്ടിത്തെറിക്കാൻ ഉള്ള ശക്തിയുണ്ട് അണുബോംബ് പോലെയുള്ള ആ മാരകമായ കോമ്പിനേഷന്. എഴുതിത്തള്ളാൻ തയ്യാറാകുമ്പോൾ ഓർത്തുകൊള്ളുക അവസാനനിമിഷം ഇത് ഇനിയും നടക്കുമെന്ന്.

അടുത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പോലും ഇന്ന് തോൽവി ഉറപ്പിച്ച് ദിവസമായിരുന്നു. പക്ഷേ അവൻ യുണൈറ്റഡ് ആയി വീണ്ടും അവതരിച്ചിട്ടുണ്ട്. തോൽക്കും എന്ന് പറയാൻ അവസാന നിമിഷം വരെ നിങ്ങൾ കാത്തിരിക്കേണ്ടിവരും. തോൽവിയുടെ നിലയില്ലാക്കയത്തിൽ വക്കിൽ നിന്നും ആവേശം വിജയത്തിൻറെ ആകാശത്തിലേക്ക് ആ പഴയ ചെകുത്താൻ കൈപിടിച്ചുയർത്തുക തന്നെ ചെയ്യും.

CR 7 on Fire for MAN UTD [UCL/MAN UTD/Twiter]

ഇതിൽപരം ഒരു ആത്മനിർവൃതി ഇനി ഒരു ക്രിസ്ത്യാനോ റൊണാൾഡോ ആരാധകനും ലഭിക്കാൻ സാധ്യതയില്ല. കാരണം ഒരാൾ പോലും ഇത്തരത്തിലൊരു ക്ലൈമാക്സ് ഇന്നത്തെ മത്സരത്തിന് പ്രതീക്ഷിച്ചിരുന്നില്ല. സമനില പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല തോൽക്കരുത് എന്ന് മാത്രമായിരുന്നു യുണൈറ്റഡ് ആരാധകരുടെ പ്രാർത്ഥന. പക്ഷേ ട്വിസ്റ്റുകൾ അവരെ കാത്തിരിക്കുകയായിരുന്നു.

തന്നെ താനാക്കിയ ചെകുത്താൻ കൂട്ടത്തിലേക്ക് മടങ്ങിവരുമ്പോൾ പ്രായം തളർത്തിയ തൻറെ ദ്രംഷ്ടകൾക്ക് വീണ്ടും മൂർച്ച കൂടി ഒന്ന് കൂടിക്കൂടി വരും എന്ന് അവൻ തെളിയിക്കുകയാണ്. അവൻറെ സിരകളിലൂടെ ഓടുന്നത് ചെകുത്താൻ ചോരയാണ്. സർ അലക്സ് ഫെർഗൂസൺ എന്ന മാന്ത്രികൻ വേദം ഓതിക്കൊടുത്ത രക്തദാഹി ആണ് അവൻ. കൊന്നു തള്ളിയെന്നു കരുതുന്നവരെ ഇവിടെ ചെകുത്താൻ അവതരിച്ചിട്ടുണ്ട് വീണ്ടും, അവൻ ഇതു പോലെ അവസാന നിമിഷം നിങ്ങളുടെ ചോര കുടിക്കും.

ഇതായിരുന്നു ഫെർഗൂസൻ അവനു പകർന്നു കൊടുത്ത ലഹരി. ഇത്തരത്തിൽ ജയമുറപ്പിച്ചു മുന്നിൽ നിൽക്കുന്ന എതിരാളികളുടെ കഴുത്തറുത്ത് ചോര കുടിച്ചു ലഭിക്കുന്ന ഉന്മാദം സിരകളിൽ ലഹരിയായി പടർത്തിയവൻ അതിനുവേണ്ടി വീണ്ടും ആ ചെകുത്താൻ കോട്ടയിലേക്ക് വന്നപ്പോൾ ആരാധകർക്ക് അവൻ കരുതി വെച്ചിരിക്കുന്നത് നരകത്തിലെ സ്വർഗ്ഗമാണ്.

മാക്സിയെ ചൊറിഞ്ഞവർ എവിടെ ആ കനൽ ഒരിക്കലും കെടില്ല എല്ലാത്തിനെയും നിർത്തി കത്തിക്കും….

അവസാന വിസിൽ മുഴങ്ങുന്നതുവരെ റൊണാൾഡോയെ വിലകുറച്ചു കാണരുത് – ചെകുത്താൻ പടയെയും……