in ,

വാഴ്ത്തപ്പെട്ടവനായി ഉയർത്തുവാൻ ആരാധകർ മറന്നുപോയ ഐതിഹാസിക പ്രതിഭ ആരുമറിയാതെ ബൂട്ടഴിക്കുമ്പോൾ

Samir Nazri [Skysports]

മാഞ്ചസ്റ്റർ സിറ്റിയിൽ കളിച്ച ഒരു പഴയ ഫ്രഞ്ച് താരം വിടവാങ്ങി എന്ന വാർത്ത കേട്ടപ്പോൾ അധികം ഫുട്ബോൾ പ്രേമികൾക്ക് ആർക്കും ഒരു നഷ്ടബോധവും തോന്നിയില്ല എന്നാൽ അവർ ഇപ്പോൾ ഓർക്കുന്നുണ്ടാകും തങ്ങൾ വാഴ്ത്തപ്പെട്ടവനായി ഉയർത്തുവാൻ മറന്നുപോയ ഒരു ഐതിഹാസിക പ്രതിഭയാണ് ഒരു ചലനം പോലും ഉണ്ടാക്കാതെ വിരമിച്ചു പോയത് എന്ന്.

ഫ്രാന്‍സ് ഫുട്ബോളിലെ ശ്രദ്ധേയതാരങ്ങളിലൊരാളായ സമീര്‍ നസ്രി കളിക്കളത്തോട് വിടപറഞ്ഞു. ഏതാണ്ട് ഒന്നരവര്‍ഷത്തോളം കളിക്കളത്തിന് പുറത്തിരുന്നശേഷമാണിപ്പോള്‍ ഈ സൂപ്പര്‍താരം ഇന്നലെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ നസ്രി ഫ്രഞ്ച് സൂപ്പര്‍ക്ലബ് മാഴ്സെയിലൂടെയാണ് കരിയര്‍ തുടങ്ങുന്നത്.

Samir Nazri [Skysports]

ഇം​ഗ്ലീഷ് പ്രീമിയര്‍ ലീ​ഗ് സൂപ്പര്‍ക്ലബുകളായ ആഴ്സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ക്കായി കളിച്ച കാലത്താണ് നസ്രി ലോകശ്രദ്ധ നേടിയത്. ആഴ്സനലിനായി മൂന്ന് സീസണിലും സിറ്റിക്കായി അഞ്ച് സീസണിലും നസ്രി കളിച്ചു. സിറ്റിയുടെ രണ്ട് പ്രീമിയര്‍ ലീ​ഗ് കിരീടനേട്ടങ്ങളില്‍ നസ്രി ശ്രദ്ധേയ പങ്ക് വഹിച്ചു.

ഉത്തേജക മരുന്ന് ഉപയോഗിച്ചതിൽ പിടിക്കപ്പെട്ട നസ്രി ഒരു വര്‍ഷത്തോളം കളിക്കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു…പിന്നീട് വെസ്റ്റ് ഹാമിലൂടെ തിരിച്ചുവന്നു. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 2019-ല്‍ ബെല്‍ജിയന്‍ ക്ലബ് ആന്‍ഡര്‍ലെഷുമായി നസ്രി കരാറിലെത്തി. എന്നാല്‍ 2020-ല്‍ താരം ക്ലബ് വിട്ടു.

തുടര്‍ന്ന് ഒരു ക്ലബിലും നസ്രി ചേര്‍ന്നില്ല. ഇതിനുശേഷമാണിപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപനം. ഫ്രാന്‍സ് ​ദേശീയ ടീമിനായി 41 മത്സരങ്ങളിലും നസ്രി കളിച്ചിട്ടുണ്ട്. പലർക്കും ഇപ്പോളും ഓര്മയുള്ളത് NLD ൽ ഓന്റെ ഒരു ഗോൾ ഉണ്ട്. ഡിഫെൻസ് നെയും, കീപ്പർനെയും വലിച്ചു accute ആംഗിളിൽ നിന്നും ഗോൾ ?.

ഇന്ത്യൻ വേൾഡ്ക് കപ്പ് താരങ്ങൾ കളി മറക്കുന്നു,ഇത് വരുന്ന 20-20വേൾഡ്കപ്പിൽ ഇന്ത്യയ്ക്ക് തല വേദന ആകുമോ?

CSK captain MS Dhoni along with coach Stephen Fleming(Twitter)

തനിക്ക് ശേഷം ചെന്നൈയെ ആര് നയിക്കും?; മാസ്റ്റർ പ്ലാൻ ചർച്ചകൾക്ക് തുടക്കമിട്ട് ധോണി; സാധ്യത പട്ടികയിൽ മൂന്നു താരങ്ങൾ