ഒന്ന് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡ്യൂപ്ലിസ്സിസ്. രണ്ടാമൻ സുരേഷ് റൈന. മൂന്നാമൻ രവീന്ദ്ര ജഡേജ. ഈ മൂന്ന് പേരുകളാണ് ധോണിക്ക് ശേഷം ചെന്നൈയിൽ ഉയർന്നു വരുന്നത്.
ഫാഫിന് 37 വയസ്സ് ആയെങ്കിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ്. നല്ല രീതിയിൽ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന താരമാണ് ഫാഫ്.
കൂടാതെ പ്രായം കൂടിയെന്ന തടസ്സം ഫാഫിന് മുന്നിൽ ഉണ്ടാവില്ല. കാരണം പ്രായം കൂടുന്തോറും അനുഭവസാമ്പത്ത് വർധിക്കുമെന്ന നിലപാട് ധോണിയുടേത്. പട്ടികയിലെ രണ്ടാമനായ റൈന ആദ്യകാലത്ത് സിഎസ്കെയുടെ ഭാവി നായകൻ എന്ന വിശേഷണം ഉണ്ടായിരുന്നുവെങ്കിലും നിലവിൽ പഴയ റൈനയുടെ പ്രതാപമൊന്നും ഇന്നത്തെ റൈനയ്ക്ക് ഇല്ല.
പക്ഷെ ധോണി പിന്തുണച്ചാൽ റൈനയ്ക്ക് നായക സ്ഥാനത്തേക്ക് പരിഗണന കിട്ടും. പട്ടികയിലെ മൂന്നാമൻ രവീന്ദ്ര ജഡേജയാണ്. നിലവിലെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടറാണ് ജഡേജ. കൂടാതെ ധോണിയെ പോലെ ഫിനിഷിങ് എബിലിറ്റി ഉള്ള താരമാണ് ജഡേജ. കൂടാതെ ധോണിയുടെ വിശ്വസ്തനും.
അതിനാൽ ജഡേജയേയും ധോണി പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. എന്തായാലും ചെന്നൈയുടെ അടുത്ത നായകനെ പറ്റിയും ധോണിയുടെ ഭാവിയെ പറ്റിയും ചർച്ചകൾ ധോണിയും മാനേജ്‌മെന്റും സംയുക്തമായി ആരംഭിച്ചു കഴിഞ്ഞു എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഐപിഎൽ സീസൺ കഴിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടക്കുകയുള്ളു.
അടുത്ത സീസണിൽ മെഗാ ലേലം നടക്കാനിരിക്കെ ഒരു ടീമിന് രണ്ട് താരങ്ങളെ മാത്രമേ നിലനിർത്താനാവൂ എന്നാണ് റിപ്പോർട്ടുകൾ. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് താരങ്ങളെ നിലനിർത്താനും രണ്ട് താരങ്ങളെ ആർടിഎം വഴി നിലനിർത്താനും ടീമുകൾക്ക് സാധിക്കും. ധോണി അടുത്ത സീസണിലും കളിക്കാൻ തീരുമാനിച്ചാൽ ധോണിയും തന്നെയായിരിക്കും ചെന്നൈയുടെ ഫസ്റ്റ് ഓപ്ഷൻ.
ഇനി ധോണി വിരമിക്കൽ പ്രഖ്യാപിച്ചാൽ ചെന്നൈ നിലനിർത്താൻ പോകുക ഫാഫ്, റൈന, ജഡേജ എന്നിവരിൽ രണ്ടളെയായിരിക്കും. ഇതിൽ റൈനയുടെ കാര്യം സംശയമാണ്. കാരണം റൈനയുടെ മോശം ഫോം മാത്രമല്ല. ധോണി വിരമിച്ചാൽ താനും വിരമിക്കുമെന്ന് തുറന്ന് പറഞ്ഞ താരമാണ് റൈന. എന്തായാലും മെഗാ ലേലത്തിന് മുമ്പ് തന്നെ ചെന്നേയുടെ സർപ്രൈസ് പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.