TBM: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എന്ന ടീമിന്റെ ഏറ്റവും വലിയ നട്ടെല്ല് അവരുടെ നായകൻ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ്. കഴിഞ്ഞ സീസൺ ഒഴിച്ച് നിർത്തിയാൽ ഐപിഎല്ലിൽ കളിച്ച സീസണുകളിളെല്ലാം പ്ലേ ഓഫ് കളിച്ച ടീമാണ് ചെന്നൈ. അതിന് മുഖ്യപങ്ക് വഹിച്ചത് ധോണിയുടെ നായകത്വം തന്നെയാണ്.
- ഇന്ത്യൻ വേൾഡ്ക് കപ്പ് താരങ്ങൾ കളി മറക്കുന്നു,ഇത് വരുന്ന 20-20വേൾഡ്കപ്പിൽ ഇന്ത്യയ്ക്ക് തല വേദന ആകുമോ?
- അതായിരുന്നു സഞ്ജുവിന്റെ പിഴവ് അവനിപ്പോൾ അത് മാറ്റി ഇനിയുള്ള ഭാവി സുരക്ഷിതം
- ഐപിഎല്ലിൽ ബെഞ്ചിലിരുന്ന് 30 കോടി സമ്പാദിച്ച സൂപ്പർതാരം
- രോഹിത്തിന്റെയും സൂര്യകുമാർ യാദവിന്റെയും കാർബൺ കോപ്പി വീഡിയോ വൈറലാകുന്നു
- കോഹ്ലിക്ക് ഇതൊരു സുവർണാവസരമാണ് പലതും തെളിയിക്കാൻ
ഈ സീസണിൽ ധോണിക്ക് ബാറ്റിംഗിൽ ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല എങ്കിലും വിക്കറ്റിന് പിന്നിലും ടീമിന്റെ പ്രകടനത്തിനും ധോണി ചെലത്തുന്ന സ്വാധീനം വളരെ വലുതാണ്. ബാറ്റിംഗിൽ ധോണി സമീപകാലത്തായി മോശം ഫോമിലാണെങ്കിൽ കൂടിയും അദ്ദേഹത്തിന്റെ നായകത്വത്തിന്റെ മൂർച്ച വർധിച്ചു തന്നെ വരികയാണ്.
എന്നാൽ പ്രായം ധോണിക്ക് മുന്നിൽ ഒരു വലിയ കടമ്പയാണ്. 40 പിന്നിട്ട ധോണി ഇനിയും ചെന്നൈ സൂപ്പർ കിങ്സിന്റെ ജേഴ്സിയിൽ എത്ര കാലം കളിക്കളത്തിൽ ഉണ്ടാവുമെന്ന് വ്യക്തമല്ല. കൂടാതെ അടുത്ത സീസണിൽ മെഗാ ലേലം കൂടി നടക്കാനിരിക്കെ പല ക്രിക്കറ്റ് വിദഗ്ദരും പ്രവചിക്കുന്നത് ചെന്നൈക്കൊപ്പമുള്ള ധോണിയുടെ അവസാന സീസൺ ആയിരിക്കും ഇതെന്നാണ്.
അങ്ങനെയെങ്കിൽ ധോണി ചെന്നൈയുടെ മഞ്ഞ ജേഴ്സി അഴിച്ച് വെച്ചാൽ ആരായിരിക്കും ധോണിക്ക് പകരം ചെന്നൈയെ നയിക്കുക? ഒരു പതിറ്റാണ്ടോളം ചെന്നെയുടെ അമരത്തിരുന്ന ധോണി എന്ന തന്ത്രശാലിക്ക് പകരക്കാരാനാവാൻ ആർക്കായിരിക്കും സാധിക്കുക? ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തിൽ ധോണിക്ക് ശേഷം ചെന്നൈയെ നയിക്കാനുള്ള സാധ്യതകൾ പ്രവചിക്കപ്പെടുന്നത് മൂന്ന് താരങ്ങൾക്കാണ്.
ഈ മൂന്ന് പേരും ധോണിയുടെ ഉറ്റസുഹൃത്തുകളും വിശ്വസ്തരുമാണ്.
അടുത്ത നായകൻ ആരാണെങ്കിലും അത് തിരഞ്ഞെടുക്കാൻ ധോണിക്ക് തന്നെ ചെന്നൈ മാനേജ്മെന്റ് അവസരം നൽകുമെന്നാണ് പ്രതീക്ഷ. കാരണം ധോണി എന്ന നായകനെ അത്രയധികം വിശ്വാസമുള്ള മാനേജ്മെന്റാണ് ചെന്നെയുടേത്. തുടർന്ന് വായിക്കൂ…