in

ഇന്ത്യൻ വേൾഡ്ക് കപ്പ് താരങ്ങൾ കളി മറക്കുന്നു,ഇത് വരുന്ന 20-20വേൾഡ്കപ്പിൽ ഇന്ത്യയ്ക്ക് തല വേദന ആകുമോ?

Indian Team in Srilanka [Republic World]

രാഹുൽ GR ഈ തവണ ഇന്ത്യ വേൾഡ്‌കപ്പ് സ്ക്വാഡ് പ്രഖ്യപിച്ചപ്പോൾ പല എക്സ്പീരിയൻസ് താരങ്ങളെയും അവഗണിച്ചു യുവതാങ്ങൾക്ക് അവസരം കൊടുത്തു, അത് അന്ന് കൈയ്യടിയും നേടി,എന്നാൽ പലരുടെ മനസ്സിലും ചില താരങ്ങളുടെ പ്രകടനത്തെ പറ്റി സംശയങ്ങൾ ഉണ്ടാരുന്നു.അത് ശരി വെക്കുന്ന രീതിയിൽ ആണ് അവരുടെ ഈ ഐപിൽലെ മോശം പ്രകടനം.

1.ഇഷാൻ കിഷൻ:ഇന്ത്യയുടെ ഏറ്റവും എക്സ്പീരിയൻസ് ഉള്ള ഓപ്പണറും, icc ടൂർണമെന്റൽ ഏറ്റവും മികച്ച പെർഫോമൻസ് പുറത്ത് എടുത്ത ധവാൻ പകരം ആണ് കിഷൻ ടീമിൽ വന്നത്2020ലെ മുംബൈ ഇന്ത്യൻസ് ടോപ്‌സ്‌കോറർ, ഇന്ത്യയ്ക്ക് വേണ്ടി ഉള്ള ആദ്യ മത്സരങ്ങളിൽ മികച്ചപ്രകടനം ആണ് ,പക്ഷെ അദ്ദേഹത്തിന്റെ ബാറ്റിംഗ് ഇപ്പോൾ വളരെ മോശം ആണ്,റൺസ് കണ്ടെത്താനും പാട്പെടുന്നു,ധവാൻ ആണെങ്കിൽ മിന്നും ഫോമിലും.

Punjab Kings [the indian express]

2.സൂര്യകുമാർ യാദവ്: ശ്രേയസ് അയ്യർക്ക് പകരം ടീമിൽ വന്ന ആളാണ് സൂര്യകുമാർ, ഐപിൽലും ഇന്ത്യക്ക് വേണ്ടിയും രണ്ട് താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തു, അയ്യർ പരിക്ക് ആണ് സൂര്യകുമാറിന് ഗുണം ചെയ്യുത്തത്,രണ്ടാം പാദത്തിൽ സൂര്യയും ബാറ്റിങ്ങിൽ മോശം ആണ്,അയ്യർ നന്നായി കളിക്കുന്നതും ഉണ്ട്..

3.ഹർദിക്: കഴിഞ്ഞ ഒരു വർഷം ആയി പരിക്കും മോശം പെർഫോമൻസും ആണ് ഹാർദികിന്റെ ഭാഗത്ത്‌ നിന്നുളത്,പകരം ഇറങ്ങിയ താക്കൂർ ആണെങ്കിൽ ഇന്ത്യയ്ക്ക് വേണ്ടി ഈ കാലയളവിൽ ട്20യിൽ കൂടുതൽ വിക്കറ്റ് നേടിയ താരം,ഇംഗ്ളണ്ടിൽ ടെസ്റ്റിൽ രണ്ട് അർധസെഞ്ചുറി, ഇപ്പോൾ ഐപിൽ മികച്ച രീതിയിൽ ബൗളിംഗ്‌,താക്കൂർ അയാളുടെ ഫോമിന്റെ പീക്കിലാണ്..

4.രാഹുൽ ചഹർ: ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ട്20 വിക്കറ്റ് നേടിയ സ്പിന്നർ ആയ ചഹലിന് പകരം ആണ് ടീമിൽ വന്നത് ആണ് ചഹർ,ചഹൽ ഈ കഴിഞ്ഞ മൂന്ന് കളികളിലും വിക്കറ്റ് നേടുകയും മികച്ച രീതിയിൽ ബൗൾ ചെയ്യുകയും ചെയ്യുന്നു, രാഹുൽ ഈ iplൽ നിലവാരത്തിന് ഒത്ത് ഉയരുന്നതും ഇല്ല. ശ്രേയസ് അയ്യർ ടീമിൽ വരാൻ സാധ്യത ഉണ്ടെന്ന് ഉള്ള സൂചന സെലക്ടർ നൽകി എന്നാണ് റിപ്പോർട്ട്, എങ്കിൽ രാഹുൽ ചഹർ, ഇഷാൻ കിഷൻ എന്നിവർ ടീമിന് പുറത്ത് പോകാൻ സാധ്യതയും ഉണ്ട്..

വമ്പൻ ക്ലബ്ബുകക്ക് മുന്നിൽ ഒടുവിൽ യുവേഫ മുട്ടു മടക്കി കീഴടങ്ങി

വാഴ്ത്തപ്പെട്ടവനായി ഉയർത്തുവാൻ ആരാധകർ മറന്നുപോയ ഐതിഹാസിക പ്രതിഭ ആരുമറിയാതെ ബൂട്ടഴിക്കുമ്പോൾ