in ,

വമ്പൻ ക്ലബ്ബുകക്ക് മുന്നിൽ ഒടുവിൽ യുവേഫ മുട്ടു മടക്കി കീഴടങ്ങി

Europian Super League

ഫുട്ബോളിൽ പണക്കൊഴുപ്പ് കൊണ്ടുളള അതി പ്രസരത്തിന് ആക്കം കൂട്ടും എന്ന് ഫുട്ബോൾ ലോകത്തിന് മുഴുവൻ ഭയപ്പെടുത്തി കൊണ്ടായിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിക്കപ്പെട്ടത്. നിലവിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള എല്ലാ പ്രസക്തി അപ്രസക്തമാകും ആയിരുന്നു ഇത്തരത്തിലൊരു ലീഗ് വരികയാണെങ്കിൽ.

ലീഗ് സംഘടിപ്പിക്കാൻ വമ്പൻ ക്ലബ്ബുകൾക്ക് അവരുടേതായ ന്യായീകരണം ഉണ്ടായിരുന്നുവെങ്കിലും യുവേഫയും ഫിഫയും മറ്റു കുഞ്ഞൻ ക്ലബ്ബുകളും എല്ലാം ഇതിന് എതിരായിരുന്നു. ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള വമ്പൻ ടൂർണ്ണമെൻറ് കളുടെ ഭാവി അവതാളത്തിൽ ആകുമായിരുന്നു എന്ന് അവർ ഭയപ്പെട്ടു.

Europian Super League

ഫുട്ബോളിന്റെ വിപണന അവകാശം ഈ അസോസിയേഷനുകൾ കൈയ്യടക്കി വച്ചിരിക്കുന്നത് എതിരെയായിരുന്നു വമ്പൻ ക്ലബ്ബുകൾ രംഗത്തുവന്നത്. uefa ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള ടൂർണമെൻറ്കളിൽ നിന്നും വമ്പൻ ക്ലബ്ബുകൾക്ക് കിട്ടുന്ന പ്രതിഫലം ഉൾപ്പെടെയുള്ള തുകകൾ വളരെ ചെറുതായിരുന്നു.

അതുകൊണ്ടുതന്നെ ഒരു സമാന്തര ലീഗ് സംഘടിപ്പിച്ചുകൊണ്ട് ധനസമ്പാദനം ആയിരുന്നു റയൽമാഡ്രിഡ് ബാഴ്സലോണ ഉൾപ്പെടെയുള്ള വമ്പൻ ക്ലബ്ബുകൾ ലക്ഷ്യം വച്ചത്. എന്നാൽ ഇത്തരത്തിൽ ഒരു നീക്കത്തിനു മുതിർന്ന ക്ലബ്ബുകൾക്ക് നേരെ യുവേഫ നിയമനടപടികൾ സ്വീകരിച്ചിരുന്നു.

എന്നാൽ ഇപ്പോൾ യുവേഫയുടെ നിലപാട് മാറിയിരിക്കുകയാണ്. വമ്പൻ ക്ലബ്ബുകൾക്ക് എതിരെ തുടങ്ങിയ എല്ലാ നിയമനടപടികളും അവർ പിൻവലിക്കുകയാണ്. കേസിൽ നിന്നും ഏകപക്ഷീയമായി യുവേഫ പിന്മാറി. എന്നാല് റയൽ മാഡ്രിഡ് ബാഴ്സലോണ യുവൻറസ് ഉൾപ്പെടെയുള്ള ക്ലബ്ബുകളുടെ നിലവിലെ നിലപാട് എന്താണെന്ന് ഇനിയും വ്യക്തമാക്കാൻ ഉണ്ട്.

അതായിരുന്നു സഞ്ജുവിന്റെ പിഴവ് അവനിപ്പോൾ അത്‌ മാറ്റി ഇനിയുള്ള ഭാവി സുരക്ഷിതം

ഇന്ത്യൻ വേൾഡ്ക് കപ്പ് താരങ്ങൾ കളി മറക്കുന്നു,ഇത് വരുന്ന 20-20വേൾഡ്കപ്പിൽ ഇന്ത്യയ്ക്ക് തല വേദന ആകുമോ?