in

അതായിരുന്നു സഞ്ജുവിന്റെ പിഴവ് അവനിപ്പോൾ അത്‌ മാറ്റി ഇനിയുള്ള ഭാവി സുരക്ഷിതം

Sanju Samson [IPL 3000]

തൻ്റെ നേരെ വരുന്ന പന്തുകളെ കാണുമ്പോൾ അടിച്ചു പറത്താനുള്ള വ്യഗ്രത തന്നെയായിരുന്നു സഞ്ജുവിനെ ഇന്നത്തെ സഞ്ജു ആക്കിയത് .എന്നാൽ ആ മാനസികാവസ്ഥ പലപ്പോഴും അയാളിലെ പ്രതിഭയെ IPL ൽ മാത്രമൊതുക്കിയിരുന്നു .സാംസൺ പതിയെ മാറുകയാണ് .തൻ്റെ ശൈലിയെ മാറ്റിയെടുക്കുകയാണ് .എങ്ങനെ ഒരു ഇന്നിങ്ങ്സ് പരുവപ്പെടുത്തിയെടുക്കണമെന്ന ബ്ളൂ പ്രിൻറ് മനസിൽ പതിപ്പിച്ച് ക്രീസിലെത്തുന്ന സഞ്ജുവിനെയാണ് കഴിഞ്ഞ 2 കളികളിലായി കാണുന്നത്.

സീസണിലെ ദുർബലമായ ഒരു ടീമിന് താനല്ലാതെ മറ്റാരുമില്ല എന്ന തിരിച്ചറിവിലൂടെ അയാൾ ടീമിനെ നയിക്കുകയാണ് ,യഥാർത്ഥ നായകനായി .ഒടുവിൽ ഓറഞ്ച് ക്യാപ് തലയിൽ വെക്കുമ്പോൾ അത് തന്നെ നിരന്തരം വിമർശിക്കുന്നവർക്കുള്ള നിശബ്ദമായ മറുപടി കൂടിയാണ് .

Sanju Samson [IPL 3000]

കൈയ്യടിക്കുന്നതിനേക്കാൾ കൂടുതൽ വിമർശനങ്ങൾ കിട്ടുന്ന അയാളെ ഒരു IPL ക്യാപ്റ്റൻ എന്ന നിലയിൽ പോലും പറയത്തക്ക അംഗീകാരം പല കോണുകളിൽ നിന്നും ലഭിക്കാതെ പോകുമ്പോൾ അയാൾ സ്വയം പുതിയ തലത്തിലേക്ക് മാറുമ്പോൾ എന്നും അയാളിൽ മാത്രം പ്രതീക്ഷയർപ്പിക്കുന്ന മലയാളികൾ വീണ്ടും പ്രതീക്ഷയർപ്പിക്കുകയാണ് .

ആദ്യ 30 പന്തുകളിൽ 100 സ്ട്രൈക്ക് റേറ്റുമായി കളിക്കുമ്പോൾ മുതൽ സഞ്ജുവിൻ്റെ രക്തത്തിനായി മുറവിളി തുടങ്ങിയിരുന്നു.മുൻപ് സഞ്ജുഇത് പോലെ കളിക്കണമെന്ന് വാശി പിടിച്ചവരായിരുന്നു അതിൽ ഭൂരിഭാഗവും 13 ഓവറിൽ 92 റൺസുമായി ഇഴയുന്ന റോയൽസിനെ റാഷിദ് ഖാനെ സിക്സർ പറത്തി ആ പിശുക്കൻ ബൗളറുടെ ഇക്കണോമി അപൂർവമായി മാത്രം കാണുന്ന 6 നു മീതെ എത്തിച്ചതിനു ശേഷം കൗളിനെ ഫോർ പറത്തി 50 ലെത്തിയ സാംസൺ അത് ആഘോഷിച്ചത് കൗളിനെ സിക്സർ പറത്തിയായിരുന്നു .

മനോഹരമായ ക്ളീൻ ഹിറ്റുകൾ .കരുത്തുറ്റ ഷോട്ടുകൾ.16 ഓവറിൽ റോയൽസ് 133 ലെത്തിയത് ആരും അറിഞ്ഞതു പോലുമില്ല. 57 പന്തിൽ 3 സിക്സറുകളടക്കം 82 റൺ നേടിയ സഞ്ജു പുറത്താകുമ്പോഴേക്കും 10 ഓവറിൽ 77 റൺസ് മാത്രമായുണ്ടായിരുന്ന സ്കോർ 161 ലെത്തിയിരുന്നു .ടീമിലെ മറ്റുള്ളവർ ചേർന്ന് ആകെ നേടിയത് 7 ഫോറുകളും 2 സിക്സറും .സാംസൺ ഒറ്റക്ക് നേടിയത് 7 ഫോറും 3 സിക്സറും എന്നത് തന്നെ അയാൾ ക്രീസ് ഭരിച്ചതിൻ്റെ തെളിവായിരുന്നു .

ഇതുവരെ കണ്ട സഞ്ജുവിനെ അല്ല നിങ്ങൾ കാണുന്നത് ഇത് പക്വതയുള്ള നായകനാണ്

വമ്പൻ ക്ലബ്ബുകക്ക് മുന്നിൽ ഒടുവിൽ യുവേഫ മുട്ടു മടക്കി കീഴടങ്ങി