in

LOVELOVE

ഇതുവരെ കണ്ട സഞ്ജുവിനെ അല്ല നിങ്ങൾ കാണുന്നത് ഇത് പക്വതയുള്ള നായകനാണ്

Sanju Samson IPL [aaveshamclub/TOI/Twiter]

ഇതുവരെ കണ്ട സഞ്ജുവിനെ അല്ല നിങ്ങൾ കാണുന്നത് ഇത് പക്വതയുള്ള നായകനാണ്. സാംസണെ സംബന്ധിച്ച് അയാള്‍ക്ക് ഉത്തരവാദിത്വം ഏറെയാണ്….. വിശ്വസീനയരായ ബാറ്റ്സ്മാന്‍മാര്‍ ടീമിലില്ല…. അത് കൊണ്ട് തന്നെ തന്‍റെ സ്വദ്ധസിദ്ധമായ ശൈലിയില്‍ അയാള്‍ക്ക് കളിക്കാനാകുന്നില്ല….

പക്ഷേ ആദ്യ ഓവറില്‍ ബുവനേശ്വര്‍ മെയ്ഡന്‍ ഓവറെറിയുമ്പോള്‍ ബാറ്റ് ചെയ്ത അതേ സഞ്ചു, ബുവിക്ക് കണ്‍ട്രോള്‍ കിട്ടാത്ത ആദ്യത്തെ പന്ത് ബൗണ്ടറിയിലേക്ക് പായിക്കുന്നുണ്ട്…. അത് പോലെ അവരുടെ ബൗളിങ്ങിലെ ദുര്‍ബല കണ്ണിയായ സിദ്ധാര്‍ത്ഥ് കൗളിനെ തുടര്‍ച്ചയായി ബൗണ്ടറിയാലേക്ക് പായിക്കുന്നുണ്ട്…. ലെഗ്സൈഡില്‍ സ്ലാേ ഫുള്‍ട്ടോസുകളെറിഞ്ഞ ഹോള്‍ഡര്‍ നല്‍കിയ പ്രലോഭനങ്ങള്‍ക്ക് അയാള്‍ വശംവദനാകുന്നുമില്ല….

Sanju Samson [yahoo Cricket]

പക്ഷേ തുടര്‍ച്ചയായി മറുവശത്ത് വിക്കറ്റുകള്‍ വീണതോടെ സിംഗിളുകള്‍ കൊണ്ട് അയാള്‍ കളി മുന്നോട്ട് കൊണ്ട് പോവുകയാണ്…. എന്നാല്‍ ടീം തകരില്ല എന്ന് ഉറപ്പാകുന്നിടത്ത് അയാള്‍ തകര്‍പ്പന്‍ ഷോട്ടുകളോടെ കളം നിറയുകയാണ്….

ഒരു ദുര്‍ബല ബാറ്റിങ് നിരയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ എങ്ങനെയാണ് തന്‍റെ ഇന്നിങ്സ് നയിക്കേണ്ടത് എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു സഞ്ചുവിന്‍റെ ഇന്നത്തെ ഇന്നിങ്സ് … അയാള്‍ ഔട്ടായതിന് ശേഷം ഉള്ള നാല് ബോളുകള്‍ പറയുന്നുണ്ട്, രാജസ്ഥാന്‍ റോയല്‍സിന് സഞ്ചു ആരാണെന്ന് ….

കുറച്ച് മുമ്പേ സഞ്ചു ഈ ഉത്തരവാദിത്വം കാണിച്ചെങ്കില്‍ എന്ന് ചിലപ്പോള്‍ തോന്നി പോകുന്നുണ്ട്…. പക്ഷേ കാലങ്ങള്‍ ഇനിയും മുന്നോട്ട് കിടക്കുകയാണ്…. നിനക്ക് മുന്നില്‍ ഇനിയും സമയമുണ്ട്….. കാലങ്ങള്‍ കീഴടക്കാന്‍ ഇത് പോലെ നീ ബാറ്റ് ചെയ്ത് കൊണ്ടിരുന്നാല്‍ മതി….

എന്ത്കൊണ്ട് തലയുടെ ചെന്നെ സൂപ്പർ കിങ്‌സ് മറ്റു ടീമുകളെകാൾ മികച്ചത് ആകുന്നു

അതായിരുന്നു സഞ്ജുവിന്റെ പിഴവ് അവനിപ്പോൾ അത്‌ മാറ്റി ഇനിയുള്ള ഭാവി സുരക്ഷിതം