in

കുഴിവെട്ടിമൂടുവാൻ കാത്തിരുന്നവർ വരിക ഇതാണ് രോഹിത്തിന്റെ പടയാളികൾ

Mumbai Indian [Twiter/Mumbai Indians]

ഇതാണ് പഴമക്കാർ പറയുന്നത് ദൈവത്തിൻറെ പോരാളികളെ പരിഹസിച്ചു തുടങ്ങിയാൽ പരിഹസിക്കുന്നവർ കരുതിയിരിക്കുക നിങ്ങളുടെ അണ്ണാക്കിലേക്ക് അഗ്നി വർഷം നടത്തുവാൻ അവർ ആയുധങ്ങളുമായി എത്തിയിരിക്കും. ടോസ് നേടിയപ്പോൾ മുതൽ രോഹിത് ശർമയുടെ മുഖത്ത് ആത്മവിശ്വാസം ഉണ്ടായിരുന്നു. അറബി മണ്ണിൽ തങ്ങൾ വിജയം പിടിച്ചെടുക്കുമെന്ന് രോഹിത് ഉറപ്പിച്ചിരുന്നു.

ഒരു കളിയിൽ നിന്നിറങ്ങിയപ്പോൾ എഴുതിത്തള്ളിയ വിരോധികൾക്ക് മുംബൈയുടെ സ്വന്തം സ്ട്രീറ്റ് ഫൈറ്റർ ഹാർദിക് പാണ്ഡ്യ കൃത്യമായ മറുപടി കൊടുത്തു. ഒരുഘട്ടത്തിൽ ആടിയുലഞ്ഞ് പാതി വഴിയിൽ വീണു പോയേക്കും എന്നു കരുതിയ ടീമായിരുന്നു മുംബൈ ഇന്ത്യൻസ്. അവിടെനിന്നും ഹാർദിക് കൃത്യമായി രക്ഷകൻ ദൗത്യം ഏറ്റെടുത്തു.

Mumbai Indian [Twiter/Mumbai Indians]

എന്നും രക്ഷകൻ ആയിരുന്ന kieron pollardനെ ഒരുവശത്ത് കാഴ്ചക്കാരനാക്കി നിർത്തിയായിരുന്നു പാണ്ടിയയുടെ വെടിക്കെട്ട്. എത്ര അടിച്ചു എന്നതിലല്ല കാര്യം ആരെ അടിച്ചു എന്നതിലാണ് കാര്യം. പഞ്ചാബിനെ നമ്പർവൺ ഡോളറായ മുഹമ്മദ് ഷാമിയെ തന്നെയായിരുന്നു പാണ്ഡ്യ എടുത്തിട്ട് അലക്കിയത്.

അതെ അവർ ദൈവത്തിൻറെ പോരാളികൾ തന്നെ ആണ് എത്ര ആടിയുലഞ്ഞ് പോയാലും നിർണായക സമയത്ത് അദൃശ്യമായ ഒരു ശക്തി അവർക്ക് ലഭിക്കും അതുതന്നെയാണ് അവരുടെ വിജയത്തിൻറെ ആധാരവും. രോഹിത് ശർമ എന്ന പതറാത്ത നായകൻ കൂടെയുണ്ടെങ്കിൽ മുംബൈയ്ക്ക് അസാധ്യമായി ഒന്നുമില്ല.

വീണ്ടും പറയുന്നു ഒരൊറ്റ തോൽവിയുടെ പേരിൽ അവരെ എഴുതിത്തള്ളരുത്. ഒന്നല്ല ഒരുപാട് തോറ്റാലും അവർ അപകടകാരികളാണ്. ജയിച്ചു നിൽക്കുന്ന രോഹിതിനേക്കാൾ ഭയക്കേണ്ടത് തോറ്റ് നിൽക്കുന്ന രോഹിത്തിനേയും അവൻറെ പടയാളികളെയും ആണ്.

CSK captain MS Dhoni along with coach Stephen Fleming(Twitter)

തനിക്ക് ശേഷം ചെന്നൈയെ ആര് നയിക്കും?; മാസ്റ്റർ പ്ലാൻ ചർച്ചകൾക്ക് തുടക്കമിട്ട് ധോണി; സാധ്യത പട്ടികയിൽ മൂന്നു താരങ്ങൾ

പരൽ മീനുകൾക്ക് ഇരകൊടുക്കുവനല്ല ഈ മിശിഹാ പാരീസിൽ വന്നത് കൊമ്പൻ സ്രാവുകളെ വേട്ടയാടിപ്പിടിക്കാനാണ്