രാജാവ് ഗോളടിക്കുന്നു എങ്കിൽ അത് രാജകീയമായി തന്നെ വേണം. എന്തുകൊണ്ട് ലയണൽ മെസ്സി ഇതുവരെയും പി എസ് ജി ജേഴ്സിയിൽ ഗോളടിക്കാൻ വൈകി എന്ന് ആരാധകർ ഇനിയും ചോദിക്കുന്നു എങ്കിൽ അതിൻറെ ഉത്തരം മേൽ പറഞ്ഞ വാചകമാണ്. മെസ്സി ഗോൾ അടിക്കാൻ വൈകിയതിന് കാരണം അദ്ദേഹത്തിന് ഒത്ത ഒരു എതിരാളിയെ കിട്ടാത്തതുകൊണ്ട് തന്നെയാണ്. തനിക്ക് ഒത്ത ഒരു എതിരാളി വന്നപ്പോൾ മെസ്സി ഒടുവിൽ ഗോൾ വല ചലിപ്പിച്ചു.
- ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി പ്രീമിയർലീഗിലെ കിടിലൻ പോരാട്ടങ്ങൾ
- കണ്ടത്തിൽ വീണ്ടും കർഷക ലഹള, സുരക്ഷാ ജീവനക്കാർക്ക് കഴിയാതെ വന്നപ്പോൾ ഒടുവിൽ പോലീസ് വേണ്ടിവന്നു
- മെസ്സിയുടെ സാന്നിധ്യം ഫ്രഞ്ച് ക്ലബ്ബിനെ ദുർബലമാക്കുന്നു, രൂക്ഷവിമർശനവുമായി മുൻ താരം
- ഇതുവരെയും ഒരു ടീമായി മാറിയിട്ടില്ല സൂപ്പർ താരങ്ങളെക്കുറിച്ച് PSG പരിശീലകന്റെ പ്രതികരണം
- ഏറ്റവും മുന്നിൽ ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാംസ്ഥാനത്ത്
നാലാംകിട ലീഗുകളിലെ ഈരേഴൻ തോർത്തിൽ കുടുങ്ങുന്ന പരൽമീനുകൾക്ക് ഒപ്പം ഓടികളിക്കുവാൻ അല്ല ലയണൽ മെസ്സി സ്പാനിഷ് പോരാട്ടഭൂമിയിൽനിന്ന് ഫ്രഞ്ച് മണ്ണിലേക്ക് കാലുകുത്തിയത്. വമ്പൻ സ്രാവുകൾ നീന്തിതുടിക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടഭൂമിയിൽ വേട്ടക്ക് ഇറങ്ങുവാൻ ആണ് അവൻ വന്നത്.
ഫ്രഞ്ച് ലീഗിലെ പേരെടുത്തു പറയാൻ പോലും കഴിയാത്ത ചില ക്ലബ്ബുകളുടെ എതിരെ കളിച്ചപ്പോൾ മെസ്സിക്ക് ഗോൾ അടിക്കാൻ കഴിഞ്ഞില്ല എന്ന് വിമർശകർ അദ്ദേഹത്തെ പുച്ഛിച്ചു തള്ളിയിരുന്നു. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ പോലും മെസ്സിക്ക് ഗോൾ അടിക്കുവാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഫ്രഞ്ച് ക്ലബ്ബ് യഥാർത്ഥ വെല്ലുവിളി അഭിമുഖീകരിച്ചപ്പോൾ ദൈവപുത്രൻ അവതരിച്ചു. വമ്പൻ എതിരാളികൾക്ക് എതിരെ അവൻ എരിഞ്ഞു കത്തി.
മുൻപ് ചാമ്പ്യൻസ് ലീഗിൽ തങ്ങളെളെ ചവിട്ടിയരച്ച മാഞ്ചസ്റ്റർ സിറ്റിയെ തിരിച്ചു ചവിട്ടിമെതിക്കുന്ന പ്രതികാര കർമ്മം നിർവ്വഹിക്കുവാൻ അവൻ എത്തി. മത്സരത്തിലെ എഴുപത്തി നാലാം മിനിറ്റിൽ സിറ്റിയുടെ ഗോൾ വലയത്തിലേക്ക് മെസ്സി അഗ്നിവർഷം നടത്തി. അതെ പ്രതിസന്ധിഘട്ടങ്ങളിൽ ആണ് മിശിഹാ അവതരിക്കുന്നത്. ഇത്തവണ പ്രതികാരത്തിന് മധുരം പകരുവാൻ ഫ്രഞ്ച് ക്ലബ്ബിനുവേണ്ടി മിശിഹാ അവതരിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരാളികളുടെ പേടിസ്വപ്നം ആയ , uefa ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞതവണത്തെ രണ്ടാംസ്ഥാനക്കാരായ, പെപ്പ് ഗാർഡിയോള എന്ന ഐതിഹാസിക പരിശീലകൻ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ തന്നെ മെസ്സി PSG ക്കായി ആദ്യ ഗോൾ കുറിച്ചു. എത്ര മനോഹരമായ തുടക്കം ഹാ അന്തസ്സ്.