in , ,

സിറ്റിയുടെ ഇടനെഞ്ചു പിളർന്നു മെസ്സി, ആരാധകർ കാത്തിരുന്ന ആ അത്ഭുതം നടന്നു കഴിഞ്ഞു

Lionel Messi for PSG against City [UCL]

എണ്ണ പണത്തിന്റെ പണക്കിലുക്കങ്ങൾ നിറഞ്ഞ രണ്ടു ടീമുകൾ ഏറ്റു മുട്ടുമ്പോൾ ഒരു മികച്ച മത്സരം തന്നെയാണ് ഏതൊരു ഫുട്‍ബോൾ പ്രേമിയും പ്രതീക്ഷിച്ചതു. പ്രതീക്ഷകൾ ഒന്നും അസ്ഥാനത്തു ആയതുമില്ല മികച്ച പ്രകടനം തന്നെ ഇരു ടീമുകളും പുറത്തെടുത്തു.

PSG മെസ്സി നെയ്മർ എംബപ്പേ സഘ്യത്തെ തന്നെ കളത്തിലിറക്കി. എന്നാൽ PSG നിരയുടെ കരുത്തായി മാർക്കോസ് വെറാറ്റി പരിക്കിൽ നിന്നും മുക്തനായി എത്തിയതായിരുന്നു ഊർജസ്വലമായതു. സിറ്റിയുടെ മുന്നേറ്റ നിരയിൽ ജാക്ക് ഗ്രീലിഷും റഹീം സ്റ്റെർലിംഗും റിയാദ് മെഹ്‌റസും അണിനിരന്നപ്പോൾ ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു ഇരു ടീമുകളും.

സിറ്റി പ്രതിരോധത്തിലേക്ക് ആദ്യ മിനുട്ടു മുതൽ ഇരച്ചു കയറിയ PSG എട്ടാം മിനുട്ടിൽ ഇദ്രിസ ഗുയെയുടെ ഉഗ്രൻ ഷോട്ടിൽ നിന്നും ആദ്യ വെടി PSG ക്കായി പൊട്ടിച്ചപ്പോൾ പാർക് ഡി പ്രിൻസസിൽ ആരവങ്ങൾ ഉയർന്നിരുന്നു. എന്നാൽ സിറ്റി വിട്ടു കൊടുക്കാൻ ഒട്ടും തയ്യാറല്ലായിരുന്നു.

Lionel Messi for PSG against City [UCL]

നിരന്തരം പ്രത്യാക്രമണങ്ങൾ PSG ഗോൾ മുഖത്തേക്ക് തൊടുത്ത സിറ്റി യെ പിടിച്ചു കെട്ടിയതു ഡോണാര്മ്മ എന്ന ഗോളിയുടെ മികച്ച ഫോം ആണ്. മെസ്സിയും നെയ്മറും മികച്ച ഡ്രിബ്ലിങ് കൊണ്ടും വേഗത നിറഞ്ഞ മുന്നേറ്റങ്ങൾ കൊണ്ടും സിറ്റി പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടേ ഇരുന്നു.

PSG ജേഴ്സിയിൽ മെസ്സി ഇത് വരെ ഗോൾ നേടിയില്ല എന്ന് പറഞ്ഞു പരിഹസിച്ചവരുടെ അണ്ണാക്കിൽ ആണി അടിച്ചു കൊണ്ട് കിലിയൻ എംബാപ്പയുമായുള്ള ഒരു ചടുല നീക്കത്തിനൊടുവിൽ 74ആം മിനുട്ടിൽ മെസ്സി ഗോൾ നേടുമ്പോൾ സകല മെസ്സി ആരാധകരും ആവേശത്തിന്റെ പരകോടിയിൽ എത്തിയിരുന്നു. അത്രമാത്രം മികവ് ആ ഷൊട്ടിനുണ്ടായിരുന്നു.

സിറ്റി പിന്നെയും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ക്ലബ് ബ്രൂഗയോട് സമനില പിണഞ്ഞപ്പോൾ പരിഹസിച്ചവരെ ഇതാ യൂറോപ്പിലെ തന്നെ മികച്ച ടീമിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോൾ വിജയവുമായി PSG വരവറിയിച്ചിരിക്കുന്നു. കരുതി ഇരിക്കുക they are back…….

പരൽ മീനുകൾക്ക് ഇരകൊടുക്കുവനല്ല ഈ മിശിഹാ പാരീസിൽ വന്നത് കൊമ്പൻ സ്രാവുകളെ വേട്ടയാടിപ്പിടിക്കാനാണ്

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും വലിയ അട്ടിമറി