യഥാർത്ഥത്തിൽ ഇതൊക്കെയാണ് ഫുട്ബോൾ എന്ന ഗെയിമിന്റെ യഥാർത്ഥ സൗന്ദര്യം ഇങ്ങനെ നാൾക്കുനാൾ വർദ്ധിപ്പിക്കുന്നത് എത്ര അപ്രവചനീയത നിറഞ്ഞതാണ് ഈ ഗെയിം. കൺമുന്നിൽ നടക്കുന്നത് സത്യമോ മിഥ്യയോ എന്ന് വിശ്വസിക്കാൻ പോലും കഴിയാത്ത കൗതുകങ്ങൾ. ഫിഫയുടെ 180 ആം റാങ്കിലുള്ള മൊൾഡോവ എന്ന കൊച്ചുരാജ്യത്ത് നിന്ന് വന്ന ടീം അത്ഭുതങ്ങൾ സൃഷ്‌ടിക്കുന്നു.
- റയൽ മാഡ്രിഡ്,ബാർസിലോണ, യുവന്റസ് ക്ലബ്ബുകൾക്കെതിരെ അച്ചടക്ക നടപടിയുമായി UEFA
- വമ്പൻ ക്ലബ്ബുകക്ക് മുന്നിൽ ഒടുവിൽ യുവേഫ മുട്ടു മടക്കി കീഴടങ്ങി
- പരൽ മീനുകൾക്ക് ഇരകൊടുക്കുവനല്ല ഈ മിശിഹാ പാരീസിൽ വന്നത് കൊമ്പൻ സ്രാവുകളെ വേട്ടയാടിപ്പിടിക്കാനാണ്
- ആരെയും അമ്പരപ്പിക്കും ഈ ചാമ്പ്യൻസ് ലീഗ് ഇലവൻ, സൂപ്പർ താരങ്ങളുടെ കൂട്ടിയിടി
- ഫുട്ബോൾ ആവേശം വർധിപ്പിക്കാൻ എവേ ഗോൾ ആനുകൂല്യം യുവേഫ എടുത്തുമാറ്റി
ഫിഫയുടെ 180 ആം റാങ്കിലുള്ള മൊൾഡോവ എന്ന കൊച്ചുരാജ്യത്ത് നിന്ന് ചാമ്പ്യൻസ് ലീഗ് കളിക്കാൻ വന്നൊരു ടീം..!! ഒരുപക്ഷേ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും കുഞ്ഞൻ ടീം..!! ആ ടീം ക്ലബ്ബ് ഫുട്‌ബോളിന്റെ ചക്രവർത്തികളായ റയൽ മഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ വന്ന് വിജയിക്കുന്നു. വെറും വിജയമല്ല പൊരുതി നേടിയ ക്‌ളാസിക്കൽ വിക്ടറി.
കളിയുടെ 89 ആം മിനുട്ടിൽ 1-1 ൽ നിൽക്കുമ്പോൾ സെബാസ്റ്റ്യൻ തിൽ എന്ന ലക്ഷംബർഗ് താരത്തിന്റെ ചാമ്പ്യൻസ് ലീഗിലെ Goal of The Season So far എന്ന് പറയാവുന്ന അവിശ്വസനീയ ഷോട്ടിൽ വിജയം കൈവരിക്കുന്നു..!! That was one of the Most Beautiful Goal we have Ever Seen..!! ഒരുപക്ഷേ സമീപകാലത്ത് നാം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഗോൾ.
ഷെരീഫ് ടിറാസ്പോൾ..!! What a Story…!! ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ അല്ല , ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ അട്ടിമറികളിൽ ഒന്ന്..!! റയൽ മഡ്രിഡ് ആരാധകർ സങ്കടപ്പെട്ടാലും ഫുട്ബോൾ എന്ന ഗെയിമിനെ ആത്മാവിൻറെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കാം ആനന്ദിക്കാം.