in

മുംബൈയുടെ സ്ട്രീറ്റ് ഫൈറ്റർ കുംഫു പാണ്ഡ്യ ഫോലെത്തി ഇനി ഒരൊറ്റ തലവേദന മാത്രം ബാക്കി

Pandya brothers with Rahul [ipl/twiter]

ശരിയ്ക്കും അവൻ ഇന്നലെ തന്റെ വിരോധികൾക്ക് ഉള്ള മറുപടി കൊടുത്തു. 17 ആം ഓവറിൽ മുഹമ്മദ് ഷമി പന്തെറിയാനെത്തുമ്പോൾ കളി ഏത് ഭാഗത്തേക്കും തിരിയാവുന്ന അവസ്ഥയായിരുന്നു. മുംബൈക്ക് വേണ്ടത് 4 ഓവറിൽ 40 റൺസ്. വെറും 7 ൽ താഴെ മാത്രം ആവശ്യമായിരുന്ന റൺറേറ്റ് അപ്പോഴേക്കും 10 ലെത്തിയിരുന്നു.

അവിടെ ഹാർദിക് പാണ്ഡ്യക്കെതിരെ പക്ഷെ മുൻതുക്കം ഷമിക്ക് തന്നെയായിരുന്നു. IPL ൽ അതു വരെ ഹർദിക്കിനെതിരെ 13 പന്തുകൾ എറിഞ്ഞപ്പോൾ 17 റൺസ് മാത്രം വഴങ്ങി 3 തവണ ഷമി ഹർദിക്കിനെ പുറത്താക്കിയിരുന്നു. മാത്രമല്ല കരിയറിൽ ഫോം ഔട്ടിൻ്റെ അങ്ങേത്തലക്കലുമാണ് ഹാർദിക്.

Pandya brothers with Rahul [ipl/twiter]

എന്നാൽ ഷമിയെ അടുത്ത 2 ഓവറിൽ 2 സിക്സറിനും 4 ഫോറിനും പറത്തി 3 ഓവറുകൾക്കുള്ളിൽ സാധിച്ച പാണ്ഡ്യ മുംബൈ ആരാധകരുടെ ശ്വാസമാണ് വീണ്ടെടുത്തത് .IPL അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ പാണ്ഡ്യ ഫോമിലേക്ക് വരുന്നത് മുംബൈക്ക് നിർണായകമാകും.

4 ഓവറിനിടെ 16 റൺസിന് രോഹിത്തും സൂര്യയും രവി ബിഷ്ണോയുടെ മാന്ത്രിക സ്പെല്ലിൽ അടിയറവ് പറയുമ്പോൾ വീണ്ടും മുംബൈ ഒരു അപകടം മണത്തതായിരുന്നു. അധികമൊന്നും ആരും പ്രതീക്ഷിക്കാത്ത സൗരഭ് തിവാരി ഒരു സെൻസിബിൾ ഇന്നിങ്ങ്സിലുടെ ടീമിനെ കരകയറ്റി പുറത്താകുമ്പോഴും പക്ഷെ ടീം അപകടഘട്ടം തരണം ചെയ്തിരുന്നില്ല .

അതേ മുംബൈയുടെ സ്ട്രീറ്റ് ഫൈറ്റർ ബോയി ഹാർദിക് പാണ്ഡ്യ ഫോമിലേക്ക് മടങ്ങി വന്നിരിക്കുന്നു. പതിയെ തിരിച്ചു വരുമ്പോഴും മുംബൈയെ അലട്ടുന്നത് വിശ്വസ്തനായ സൂര്യകുമാർ യാദവിൻ്റെ തുടർച്ചയായ പരാജയങ്ങളായിരിക്കും .

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും വലിയ അട്ടിമറി

ഇന്ന് ഇന്ത്യൻ ഫുട്ബോളിന് പുതിയ ചരിത്രം പിറക്കും