in ,

ബ്ലാസ്റ്റേഴ്സ് ആരാധകർ നിരാശപ്പെടേണ്ട!!! ഇനിയാണ് നിങ്ങളുടെ സമയം വരുന്നത്

KBFC Pre Season [Twiter]

ഡ്യുറണ്ട് കപ്പ് മത്സരങ്ങളിൽ നിന്നും കേരളബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തുന്ന പ്രകടനങ്ങൾക്ക് പിന്നാലെ ആരാധകർക്ക് അല്പം ആശങ്കയുണ്ട്. മുൻവർഷങ്ങളിലെ പോലെ തന്നെ ഏറെ കൊട്ടിഘോഷിച്ച ശേഷം പരാജയത്തിന് കയ്പുനീർ തങ്ങൾക്ക് കുടിക്കേണ്ടി വരുമോ എന്ന് ആരാധകർ ആശങ്കയോടെ ചോദിക്കുകയാണ്. എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകർ അത്ര നിരാശരാകേണ്ട കാര്യമില്ല.

ബ്ലാസ്റ്റേഴ്സിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിൽ പലർക്കും ഇപ്പോൾ ആശങ്കകൾ ഉണ്ട്. എന്നാൽ ഒരു പരിധി വരെ ഇതിനൊക്കെ കാരണമാകുന്നത് ഓരോ സീസനും മാറി വരുന്ന കോച്ചുകളും സിസ്റ്റവുമാണ് എന്ന് പറയാം. മതിയായ pre season മത്സരങ്ങൾ കഴിഞ്ഞ സീസണുകളിലൊന്നും ടീമിന് കിട്ടാത്തത് കൊണ്ട് തന്നെ സീസൺ തുടങ്ങുന്നതിനു മുമ്പ് മുഴുവനായി എല്ലാ താരങ്ങൾക്കും ആ സിസ്റ്റത്തിൽ കളിക്കാനും സാധിക്കാറില്ല.

KBFC Durand cup team [KBFC/Twiter]

ഒരു സീസൺ മുഴുവൻ ഒരു കോച്ചിന്റെ സിസ്റ്റത്തിൽ കളിച് തൊട്ടടുത്ത വർഷം കോച്ച് മാറുമ്പോൾ പല താരങ്ങൾക്കും പുതിയ പൊസിഷനുകളും ചുമതലകളും ആയിരിക്കും. അതിലേക്ക് adapt ചെയ്യാൻ വീണ്ടും സമയം എടുക്കും. durand cup ൽ ഇന്ത്യൻ താരങ്ങളിൽ പലരിൽ നിന്നും വന്ന മോശം പ്രകടനങ്ങളും ഏറെക്കുറെ കോച്ചിന്റെ പുതിയ സിസ്റ്റത്തിൽ adapt ചെയ്യാൻ ശ്രമിക്കുമ്പോൾ വന്നു കൊണ്ടിരുന്ന പ്രശ്നങ്ങൾ ആകുവാനാണ് സാധ്യത.

ഇപ്പോൾ കിട്ടികൊണ്ടിരിക്കുന്ന pre season മത്സരങ്ങൾ താരങ്ങളെ എല്ലാം കോച്ചിന്റെ സിസ്റ്റത്തിലേക്ക് സീസണ് മുമ്പ് ഒരുക്കിയെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം..

സഞ്ജുവിനും രാജസ്ഥാനും രക്ഷപ്പെടണമെങ്കിൽ ഇനി ഇതേ ഉള്ളൂ, മാർഗ്ഗം ഇതാണ് മാർഗ്ഗം

മാക്സിയെ ചൊറിഞ്ഞവർ എവിടെ ആ കനൽ ഒരിക്കലും കെടില്ല എല്ലാത്തിനെയും നിർത്തി കത്തിക്കും….