in

സഞ്ജുവിനും രാജസ്ഥാനും രക്ഷപ്പെടണമെങ്കിൽ ഇനി ഇതേ ഉള്ളൂ, മാർഗ്ഗം ഇതാണ് മാർഗ്ഗം

ചരിത്രത്തിലാദ്യമായി ആറു മാസത്തെ ഇടവേളയിട്ട് രണ്ടു തവണ കൊണ്ട് നടത്തേണ്ടി വന്ന IPL അവസാന ഘട്ടത്തോടടുക്കുമ്പോൾ എന്നത്തെയും പോലെ പ്ലേ ഓഫ് സ്പോട്ട് ഇന്നും അനിശ്ചിതാവസ്ഥയിലാണ്. ഡെൽഹിക്കും ചെന്നൈക്കും അത് ഏറെക്കുറെ ഉറപ്പായിരിക്കെ, അടുത്ത രണ്ടു സ്ഥാനത്തിനായി ഹൈദരാബാദൊഴികെ ബാക്കി എല്ലാവരും കടുത്ത പോരാട്ടത്തിൽ തന്നെയാണ്. പുതുജീവൻ കിട്ടിയ മുംബൈയും കൊൽക്കത്തയും പ്ലേയോഫിനായി കിണഞ്ഞു പരിശ്രമിക്കുമ്പോൾ രണ്ട് പോയൻ്റ് കൂടുതലുള്ള ബാംഗളൂരിന് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാണ്. ഇവിടെയാണ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ഫോട്ടോ ഫിനിഷിൽ വിജയം പങ്കിട്ട രാജസ്ഥാൻ്റെയും പഞ്ചാബിൻ്റെയും മുന്നോട്ടുള്ള പ്രയാണം കൂടുതൽ സങ്കീർണമാവുന്നത്.

രാജസ്ഥാൻ റോയൽസ് സീസണുകളായി അങ്ങോട്ട് ക്ലച്ച് പിടിക്കാത്തതിന് കാരണം തേടി ഏറെയൊന്നും തല പുകക്കേണ്ട. ആദ്യ സീസണിൽ അധികം അറിയപ്പെടാത്ത കളിക്കാരെ വച്ച് ഷെയ്ൻ വോൺ എന്ന, ലോക ക്രിക്കറ്റിലെത്തന്നെ ബുദ്ധി രാക്ഷസൻ കപ്പെടുത്തതു മുതൽ സ്ഥിരം ഫോർമുല പിന്തുടരുന്നവരാണ് ഹല്ലാ ബോൽ ടീം. ബഞ്ച് സ്ട്രെങ്ത് ഒക്കെ ഉണ്ടാവും പക്ഷേ ടീം സെലക്ഷൻ മൊത്തം ദാരിദ്ര്യം എന്ന നില… പിന്നെ ഫീൽഡിൽ ഒന്നോ രണ്ടോ പേരെ ആശ്രയിച്ചുള്ള ഗെയിം പ്ലാൻ. കാശു വാരി എറിഞ്ഞ് വാങ്ങിയ ചില എണ്ണങ്ങൾക്കാവട്ടെ, പണ്ടത്തെ തഴമ്പിൻ്റെ കാര്യം പറഞ്ഞ് നടക്കാമെന്നല്ലാതെ കമ്മിറ്റ്മെൻറ് എന്ന സാധനം നഹി. ക്രിസ് മോറിസും ജയ്ദേവ് ഉനാദ്കട്ടും ഡേവിഡ് മില്ലറും പിന്നെ ഈ സീസണിൽ ഒരു കളി മാത്രം കിട്ടിയ ബെൻ സ്റ്റോക്ക്സും എല്ലാം ഈ അവസ്ഥ തന്നെ.

Sanju Samson IPL [aaveshamclub/TOI/Twiter]

ആർച്ചറും സ്റ്റോക്സും പിന്നെ വിശ്വസിക്കാവുന്ന ബട്ലറും ഇല്ലാത്ത ഈയൊരവസ്ഥയിലാണ് ഇനിയുള്ള നാല് “മസ്റ്റ് വിൻ” കണ്ടീഷനിൽ തൻ്റെ മാത്രം ബലത്തിൽ സഞ്ജു സാംസൺ ഇറങ്ങേണ്ടി വരുന്നത്. ഓറഞ്ച് ക്യാപ് തിരിച്ചു പിടിക്കുക എന്നതിലുപരിയായി ഇന്നുമൊരു ക്ലാസും മാസും ചേർന്ന സ്പെഷ്യൽ ഇന്നിംഗ്സ് ഉണ്ടെങ്കിൽ മാത്രമേ റോയൽസിനു പ്രതീക്ഷക്ക് വകയുള്ളു. പ്രത്യേകിച്ചും കോലിയും മാക്സ് വെല്ലും ABD യുമെല്ലാം നിറഞ്ഞു നിൽക്കുന്ന ബാംഗളൂർ ബാറ്റിങ്ങ് നിരയോട് ശരാശരിയിലും താഴ്ന്ന റോയൽസ് ബൗളർമാർ എന്തു ചെയ്യും എന്ന് ആശങ്കപ്പെടുമ്പോൾ…. ഇനിയുള്ള നാലു കളിയും മികച്ച റൺറേറ്റിൽ നേടുക എന്ന ഹെർക്കുലിയൻ ടാസ്ക് ആണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.

പരീക്ഷണങ്ങൾ ചെയ്ത് ടീം സെറ്റാവേണ്ട സമയത്തും ഒന്നുമാവാതെ ഇപ്പോഴും ഒരു പ്രോപർ ഇലവനെ ഇറക്കാൻ പറ്റാത്ത അവസ്ഥയിലാണ് റോയൽസ്.. ആദ്യ രണ്ട് കളികളിൽ പരീക്ഷിച്ച മനൻ വോറ ഇപ്പോൾ ബെഞ്ചിലാണ്. പതിനാറ് കോടി കൊടുത്ത് കൊണ്ടുവന്ന ക്രിസ് മോറിസ് ആർക്കോ വേണ്ടി എന്തോ ചെയ്യുന്നു. ഏറ്റവുമധികം തലവേദനയുള്ളത് മിഡിൽ ഓർഡറാണ്. എവിൻ ലൂയിസും ജൈസ്വാളും സഞ്ജുവും കഴിഞ്ഞാൽ വരുന്നവർ – ലോംറോർ തമ്മിൽ ഭേദം എന്നു മാത്രം. റയാൻ പരാഗ്, രാഹുൽ തെവാട്ടിയ, ലിയാം ലിവിങ്സ്റ്റൺ ഒക്കെ പണ്ടെന്നോ എന്തോ ചെയ്തു എന്നതിൽക്കവിഞ്ഞ് എന്തിനാണ് ടീമിൽ എന്ന് അവർക്കു പോലും അറിയില്ല. മുസ്താഫിസിനൊപ്പം താരതമ്യേന പരിചയം കുറഞ്ഞ ചേതൻ സക്കറിയയേയും കാർത്തിക് ത്യാഗിയേയും വച്ച് പാവം സഞ്ജു എന്തു ചെയ്യാൻ?

വിരാട് കോലിയെ മൂന്ന് തവണ പുറത്താക്കിയിട്ടുള്ള ശ്രേയസ് ഗോപാൽ ഇപ്പോൾ ഇലവനിൽ ഇല്ല… ചുരുങ്ങിയ പക്ഷം നാലു ഹിറ്റുകൾക്ക് സാധിക്കുന്ന, രണ്ട് ഓവർ എറിയാൻ പറ്റുന്ന ശിവം ദുബേയും ഡഗ് ഔട്ടിലിരുന്ന് കളി കാണുന്നു. മയങ്ക് മാർക്കണ്ഡേ എന്ന കഴിവ് തെളിയിച്ച സ്പിന്നറും ഒരു മത്സരത്തിൽ അവസരം നൽകിയ, T20 ബൗളർമാരിൽ ഒന്നാം റാങ്കുളള ടബ്റായ്സ് ഷംസിയും അവസരങ്ങൾക്കായി പുറത്തു നിൽക്കുമ്പോൾ റോയൽസിന് ഒന്നാം പാദത്തിൽ ബാംഗളൂരിൽ നിന്നേറ്റ പത്തു വിക്കറ്റ് തോൽവി മറക്കാം, വീണ്ടും സഞ്ജുവിൻ്റെ ബാറ്റിനെ ആശ്രയിക്കാം.

ഇന്ന് ഇന്ത്യൻ ഫുട്ബോളിന് പുതിയ ചരിത്രം പിറക്കും

ബ്ലാസ്റ്റേഴ്സ് ആരാധകർ നിരാശപ്പെടേണ്ട!!! ഇനിയാണ് നിങ്ങളുടെ സമയം വരുന്നത്