in

ഇന്നത്തെ മത്സരം ചെന്നൈക്ക് ഈസി വാക്കോവറോ?

CSK SRH [Indi.com]

ഹാരിസ് മരത്തംകോട് ; ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന സണ്‍റേസസ് ഹൈദരബാദും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള മത്സരം ചെന്നൈക്ക് അനുകൂലമാവാന്‍ സാധ്യത. ഷാര്‍ജയില്‍ നടക്കുന്ന മത്സരം തികച്ചും ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെന്നൈയിലെ M.A ചിദംബരം സ്റ്റേഡിയത്തോട് സമാനത പുലര്‍ത്തുന്നു എന്നതിനാലാണ് ഈ സാധ്യത വിലയിരുത്തുന്നത്.

ഈ രണ്ടാം ഘട്ടത്തില്‍ ഷാര്‍ജയില്‍ റണ്‍ ഒഴുകുന്നില്ല. കളി പുരോഗമിക്കും തോറും സ്ലോ ആവുന്ന വിക്കറ്റില്‍ 120 റണ്ണടിച്ചാല്‍ പോലും അത് ഡിഫന്റ് ചെയ്യാന്‍ ടീമുകള്‍ക്ക് സാധ്യമാവുന്നുണ്ട്‌… സ്ലോ പിച്ചുകളില്‍ ചെന്നൈയുടെ ശക്തി പതിനമടങ്ങ് വര്‍ദ്ധിക്കാറുമുണ്ട്…

CSK SRH [Indi.com]

സ്വിങും സ്ലോ ബൗളേഴ്സും നിറഞ്ഞ ചെന്നൈ ബൗളിങ് യൂണിറ്റിന് ഹൈദരാബാദിന്റെ ബൗളിങ് യൂണിറ്റിനേക്കാള്‍ വൈവിദ്ധ്യം ഉണ്ട്.. കൂടാതെ ഇത്തരം പിച്ചുകളില്‍ ഹോം ഗ്രൗണ്ടില്‍ കളിച്ച് വളര്‍ന്ന ചെന്നൈ താരങ്ങള്‍ക്ക് പൊതുവേ കാര്യങ്ങള്‍ അനുകൂലവുമാണ്…

കഴിഞ്ഞ സീസണില്‍ ഒരു കളിയില്‍ 33 സിക്സ് വന്ന ഈ ഗ്രൗണ്ട് പിച്ച് പുതുക്കി പണിതതോടെ സ്ലോ പിച്ചുകളായി രൂപാന്തരപ്പെടുകയാണ് ഉണ്ടായത്.. ഒരു സിക്സ് പോലും അടിക്കാത്ത മത്സരങ്ങളാണ് ഇപ്പോ ഇവിടെ കാണപ്പെടുന്നത്.

ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൻറെ തുറുപ്പുചീട്ട് ആയ രവീന്ദ്ര ജഡേജ തന്റെ സ്പിൻ ബോളിലെ വൈവിധ്യം കൊണ്ട് ഹൈദരാബാദ് ബാറ്റ്സ്മാൻമാർക്ക് ശവക്കുഴി ഒരുക്കുവാൻ തയ്യാറാവുകയും ചെന്നൈ ക്യാമ്പിൽ ഇപ്പോൾ. ഏതായാലും ഇന്ന് ആവേശകരമായ ഒരു മത്സരം തന്നെ പ്രതീക്ഷിക്കാം.

ടീമുകൾ ഒഴിവാക്കിയ ശേഷം മറ്റു ടീമുകളുടെ പ്രധാനികളായി മാറിയ അഞ്ച് താരങ്ങൾ!!

ആർ,സി.ബി ക്യാപ്ടൻ ആയി കൊഹ്‌ലിയുടെ അവസാന ടൂർണമെന്റ്,ഈ സാല കപ്പ് ആർ.സി .ബി നേടുമോ?സാധ്യതകൾ ഇങ്ങനെ…