in

ഡേവിഡ് വാർണറിനെതിരെ നിർണായക തീരുമാനവുമായി സൺറൈസേഴ്സ് ഹൈദരാബാദ്

David Warner [SRH/IPL]

ഡേവിഡ് വാർണർ ഒരു മത്സരത്തിൽ കൂടി പരാജയപ്പെട്ടതോടെ സൺറൈസേഴ്സ് ഹൈദരാബാദ് കടുത്ത തീരുമാനങ്ങളിലേക്ക് തിരിയുകയാണ്. ടീമിൻറെ മുഖമുദ്ര ആയിരുന്ന താരത്തിന് പടിയടച്ച് പിണ്ഡം വെക്കുവാൻ ആണ് അവരുടെ തീരുമാനം. കഴിഞ്ഞ സീസണിൽ തന്നെ അവർ അതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു.

SRH ടീം എന്നാൽ ആദ്യം ഓർമ്മ വരുന്നത് ബൌളിംഗ് ടീം…. ഡേവിഡ് വാർണർ, ഭുവനേശ്വർ കുമാർ ഇവരെയൊക്കെയാണ്. സ്റ്റാറ്റസ് എടുത്തു നോക്കിയാൽ ഏതൊരു T20 ടീമിന് വേണ്ടിയും ഏറ്റവും കൂടുതൽ % റൺസ് സംഭാവന ചെയ്ത ബാറ്റ്സ്മാൻ ആണ് ഡേവിഡ് വാർണർ (SRH ന് വേണ്ടി) പല സീസണും ഇയാളുടെ ഒറ്റയാൾ പോരാട്ടം ആണ് SRH നെ പ്ലേ ഓഫ്‌ വരെ എത്തിച്ചത്.

David Warner [SRH/IPL]

മോശം സീസണിന്റെ പേരിൽ ആദ്യ പകുതിയിൽ വാർണറിനെ ഒരു മത്സരം ബെഞ്ചിൽ ഇരുത്തി. പിന്നെ ഇപ്പൊ കെയ്ൻ വില്ലംസണിനെ ക്യാപ്റ്റൻ ആക്കിയേകുന്നു.. കെയ്ൻ നല്ല ക്യാപ്റ്റൻ തന്നെയാണ്., പക്ഷെ ഇത്രയും IMPACT ഉണ്ടാക്കി തന്ന വാർണറിനെ, അടുത്ത സീസൺ നിലനിർത്തണ്ട എന്ന രീതിയിൽ തന്നെയാണ് SRH മുന്നോട്ട് പോകുന്നത്. ശരിക്കും ടീം സ്‌ക്വാഡ് സെലക്ട്‌ ചെയ്തതിൽ തന്നെയല്ലേ പാളിച്ച സംഭവിച്ചത്?

കളിക്കളത്തിൽ വൈകാരികതയ്ക്ക് സ്ഥാനം നൽകുവാൻ ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികൾ ഒട്ടും തയ്യാറാകുന്നില്ല ആധുനിക പ്രൊഫഷണൽ ക്രിക്കറ്റിന് പ്രൊഫഷണലിസം തന്നെയാണ് മുഖമുദ്ര. ടീമിലെ ആരാധകരോട് വൈകാരികമായി ഏറെ അടുത്തുനിന്ന് താരങ്ങളെ നിഷ്ക്കരുണം പുറത്താക്കുന്നതിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഒട്ടും പിന്നിലല്ല.

യുവതാരങ്ങളുടെ ഭാവി വികസിപ്പിക്കുന്നതിൽ യാതൊരു പരിഗണനയും നൽകാത്ത ക്ലബ് ആയ ചെന്നൈ സൂപ്പർ കിങ്സിന് ഏറെ വിമർശനങ്ങൾ കേട്ടപ്പോഴും അവർ പ്രൊഫഷണൽ സമീപനം തന്നെയാണ് തങ്ങൾക്ക് വലുത് എന്ന നിലപാടിൽ ഉറച്ചു നിന്നിരുന്നു മറ്റു ക്ലബ്ബുകളും ഇപ്പോൾ അതേ പാത പിന്തുടരുകയാണ്.

Rcb vs Mi കളിയിലെ കുറച്ചു അണ്ടർ റേറ്റഡ് ഇന്നിംഗ്സുകൾ

സ്പാനിഷ് പടനായകനെ വരവേൽക്കാൻ മഞ്ഞപ്പട ഒരുങ്ങി