ബൗളിംഗ്: എല്ലാ വർഷത്തെയും ബാംഗ്ലൂർ ഫാൻസിന്റെ സ്ഥിരം പല്ലവി ആണ് ചെണ്ട ബൗളർസ്നെ ആണ് ടീമിൽ എടുക്കുന്നത്, ഓക്ഷാൻ കഴിഞ്ഞപ്പോയും വിളിച്ചെടുത്ത ബൗളർമാരിൽ ഫാന്സിന് വിശ്വാസം ഇല്ലറയിരുന്നു, എന്നാൽ ഈ തവണ കളികൾ പുരോഗമിക്കുമ്പോൾ ആർ.സി.ബി ബൗളർസിനെ പൊക്കി പറയുകയാണ് ക്രിക്കറ്റ് ആരാധകർ,കോടികൾ വാരി എറിഞ്ഞ ജാമിസൺ നിറം മങ്ങിയപ്പോൾ കൊഹ്‌ലിയുടെ വിശ്വസ്തൻ സിറാജ് മുന്നിൽ നിന്ന് നയിക്കുന്ന ബൗളിംഗ് ഇപ്പോൾ താളം കണ്ടെത്തി എന്ന് തന്നെ പറയാം.
- Rcb vs Mi കളിയിലെ കുറച്ചു അണ്ടർ റേറ്റഡ് ഇന്നിംഗ്സുകൾ
- RCB മോഡൽ പരിഷ്കരണങ്ങൾ ഡൽഹിയുടെ ഭാവി തുലക്കുകയാണോ?
- RCB യുടെ നട്ടെല്ലൊടിച്ചു ഹർപ്രീത് ബ്രാർ പഞ്ചാബിന് വിജയം സമ്മാനിച്ചു
- മാക്സിയെ ചൊറിഞ്ഞവർ എവിടെ ആ കനൽ ഒരിക്കലും കെടില്ല എല്ലാത്തിനെയും നിർത്തി കത്തിക്കും….
- ഡേവിഡ് വാർണറിനെതിരെ നിർണായക തീരുമാനവുമായി സൺറൈസേഴ്സ് ഹൈദരാബാദ്
വെറും 20 ലക്ഷത്തിന് ടീമിലെത്തിച്ച ഹർഷൽ പട്ടേൽ മിന്നും ഫോമിൽ, ഈ സീസണിൽ 11 കളികളിൽ നിന്ന് 26 വിക്കറ്റ് നേട്ടം, കൂടാതെ പർപ്പിൾ ക്യാപ്പും,ഡെത്ത് ഓവറുകളിൽ ഹർഷൽ പട്ടെലിന്റെ സ്ലോ ബൗളുകൾക്ക് മുൻപിൽ പല വമ്പൻ ബാറ്റ്സ്മാൻമാർക്കും ഉത്തരം ഇല്ല. ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടം എന്ന ബ്രാവോയുടെ റെക്കോർഡ് തകർക്കും എന്ന് തന്നെ ആണ് ആരാധകർ വിശ്വസിക്കുന്നത്.
ആൾറൗണ്ടർമാർ സഹിതം 7 ബൗളിംഗ് ഓപ്‌ഷൻ ഉണ്ട് ഇപ്പോൾ ബാംഗ്ലൂർപ്ലെയിങ് 1ൽ ,അതിൽ സിറജിനൊപ്പം പവർപ്ലേയിൽ മികച്ച രീതിയിൽ എറിയാൻ ഒരു ബൗളർ കൂടി ഉണ്ടേൽ rcb ഈ തവണത്തെ ഏറ്റവും മികച്ച ബൗളിംഗ് യൂണിറ്റ് എന്ന് പറയാം..ഇപ്പോൾ ബൗളിംഗിൽ തലവേദന ഉണ്ടാക്കുന്നത് പവർപ്ലേയിൽമാത്രം ആണ്,,ചഹൽ ഫോമിലേക്ക് തിരിച്ചു വന്നത് മിഡ്‌ഡിൽ ഓവറുകളിൽ വിക്കറ്റ് നേടാൻ സാഹയിക്കുന്നു..
ബാറ്റിംഗ്: കോഹ്ലി ,ഡിവില്ലേഴ്‌സ്, മാക്‌സ്‌വെൽ ,പടിക്കൽ മാത്രം ആണ് ബാംഗ്ലൂർ ബാറ്റിംഗ്, ഇവരിൽ 2 രണ്ട് പേര് എങ്കിലും ക്ലിക്ക് ആയില്ലേൽ rcb ബാറ്റിങ്ങിൽ പരാജയം ആകും..
ഇവരിൽ 3 പേര് ക്ലിക്ക് ആയാൽ rcb നല്ലൊരു സ്കോറിലും എത്തുകയും ചെയ്യും..മോറിസിനെ വിട്ടതും ഇത്രയും വില കൊടുത്ത് മാക്സ്വെല്ലിനെ എടുത്തതും കുറെ ചർച്ച ആയിരുന്നു,2014 ശേഷം മികച്ച ഫോമിൽ കളിക്കുന്ന മാക്സ്വെല്ലിനെ ആണ് ഈ തവണ കണ്ടത്
നോക്ക്ഔട്ട്ൽ ഒരു വലിയ സ്കോർ പിന്തുടരേണ്ടി വന്നാൽ ബാംഗ്ലൂർ തോൽക്കാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്,ഒരു കളി മാത്രം കിട്ടിയ ടിം ഡേവിഡ് ഡാനിയൽ ക്രിസ്ത്യൻ പകരം ടീമിൽ വരണം എന്നാണ് ആരാധകരുടെ താല്പര്യം,ക്രിസ്ത്യൻ കളിക്കുന്ന കളികളിൽ ബാംഗ്ലൂർ ജയിക്കുന്നു എന്നത് വളരെ രസകരമായ ഒരു ഫാക്ടർ ആണ്.ആർ.സി.ബിക്ക് വേണ്ടി ഈ തവണ കൂടുതൽ റൺസ് നേടിയതും മാക്സി തന്നെ ആണ്