എക്സ്ട്രീം ഡി സ്പോർട്സ് :ഇടം കാൽ കൊണ്ടു കോർണർ കിക്ക് എടുക്കുന്നു. വലം കാൽ കൊണ്ട് പെനാൽറ്റി എടുക്കുന്നു.ഇങ്ങനെ ഒരു കളിക്കാരൻ മുൻപ് ഫുട്ബോൾ ലോകത്ത് ഉണ്ടായിട്ടുണ്ടൊ??മുൻപ് ഉണ്ടായിട്ടുണ്ടൊ എന്ന് അറിയില്ല… എന്നാൽ ഇന്ന് അങ്ങനെ ഒരു കളിക്കാരൻ ഉണ്ട്. അതെ, പറഞ്ഞു വരുന്നത് നഷ്ട പ്രതാപം തിരിച്ചു പിടിക്കാൻ ഇറങ്ങുന്ന ഒലെ യുടെ സംഘത്തിലെ വജ്രായുധം 20 വയസ്സ് കാരൻ മേസൺ വിൽ ജോൺ ഗ്രീൻവുഡ് എന്ന മേസൺ ഗ്രീൻവുഡിനെ പറ്റി ആണ്.
- റോമയുടെ രാജാവ് ലോയൽറ്റി എന്ന വാക്കിൻറെ പര്യായം
- ഉജ്വലം അത്യുജ്വലം ഡേവിഡ് ഡി ഗയ
- യുണൈറ്റഡ് പരിശീലകൻ പുറത്തേക്ക് പകരം നാലുപേർ പരിഗണനയിൽ
- അവസാന വിസിൽ മുഴങ്ങുന്നതുവരെ റൊണാൾഡോയെ വിലകുറച്ചു കാണരുത് – ചെകുത്താൻ പടയെയും……
- മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരിക്കലും നീതീകരിക്കാനാകാത്ത തോൽവി…
- എന്ത് കൊണ്ടു മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ച 25 അംഗ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ മേസൺ ഗ്രീൻവുഡ് ഇല്ല?
.2001 ഒക്ടോബർ 1ന് ഇംഗ്ലണ്ട് ലെ വിബ്സീയിൽ ആണ് അദ്ദേഹം ജനിച്ചത്.2007 ൽ മാഞ്ചേസ്റ്റർ യുണൈറ്റഡി ലുടെ തന്റെ യൂത്ത് കരിയറിന് തുടക്കം കുറിച്ചു. ഒടുവിൽ തന്റെ 17 ആം ജന്മദിനത്തിന്റ പിറ്റേന്ന് മാഞ്ചസ്റ്റർ യുണൈറ്റഡുമായി അദ്ദേഹം കോൺട്രാക്ട് ഒപ്പ് വെച്ചു. എങ്കിലും പിന്നീട് 6 മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് സീനിയർ തലത്തിൽ അരങ്ങേറാൻ അവസരം ലഭിച്ചത്.
കഴിഞ്ഞ പ്രീമിയർ ലീഗ് സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു തിരിച്ചു വരവ് സീസൺ ആയിരുന്നു. ഗ്രീൻവുഡ് എന്ന താരം ആ തിരിച്ചു വരവുകളിൽ യുണൈറ്റഡിന് വേണ്ടി ചെയ്തതൊന്നും ഒരു യുണൈറ്റഡ് ആരാധകനും മറക്കാൻ കഴിയില്ല. ഒരു റൈറ്റ് വിങ്ങർ ഇല്ലാത്ത യുണൈറ്റഡിന് വേണ്ടി ആ പൊസിഷനിൽ അദ്ദേഹം നടത്തിയ പ്രകടനങ്ങൾ എടുത്തു പറയണ്ടതു തന്നെ ആണ്.
പുതിയ പ്രീമിയർ ലീഗ് സീസണിലെ ആദ്യത്തെ മൂന്നു മൽസരങ്ങളിൽ ഗോൾ അടിച്ച ആദ്യത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കൗമാര താരം എന്ന റെക്കോർഡ് കൂടി ഗ്രീൻവുഡ് കൈപിടിയിൽ ഒതുക്കിയിരിക്കുകയാണ് . ഇനിയും ഗ്രീൻവുഡിന് തെളിയിക്കാൻ ഒരുപാടുണ്ട്. ഏതൊരു കൗമാര താരത്തിന്റെയും സ്വപ്നമായ ആ ഗോൾഡൻ ബോയ് പുരസ്കാരം ഈ വർഷം അദേഹത്തിന് സ്വന്തമാക്കാൻ കഴിയട്ടെ എന്ന് ആശംസച്ചു കൊണ്ടു നിർത്തുന്നു. Happy birthday Mason Greenwood