ആവേശം ക്ലബ് ക്വിസ് കളിക്കു സമ്മാനങ്ങൾ നേടൂ.
Real madrid looking an alternative for mbappe

എംബപ്പയ്ക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്നും സൂപ്പർ താരത്തിനെ സ്വന്തമാക്കുവാൻ റയൽ മാഡ്രിഡ് നീക്കം

അടിയന്തരമായി താൻ ടീമിലേക്ക് എത്തിക്കുവാൻ ആഗ്രഹിക്കുന്ന ഒരു പറ്റം താരങ്ങളുടെ പട്ടിക റയൽമാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി ക്ലബ് പ്രസിഡണ്ട് ഫ്ലോറന്റീനോ പെരസിന് നൽകിയപ്പോൾ അതിൽ ഏറ്റവും മുന്നിൽ നിന്നത് ഈ സീനിയർ യുണൈറ്റഡ് സ്‌ട്രൈക്കർ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ജനുവരിയിലേക്ക് തിരക്കിട്ട് ട്രാൻസ്ഫർ നീക്കങ്ങൾ അണിയറയിൽ റയൽമാഡ്രിഡ് തുടങ്ങുന്നത്.

സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയുടെ ദീർഘകാല സ്വപ്നങ്ങളിൽ ഒന്നാണ് ഫ്രഞ്ച് ക്ലബ്ബിൽ ചീറ്റപ്പുലിയുടെ വേഗവുമായി ഓടിക്കളിക്കുന്ന ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെയെ തങ്ങളുടെ ടീമിൽ എത്തിക്കണം എന്നത്. എന്നാൽ ഫ്രഞ്ച് ക്ലബ്ബ് മേധാവി അദ്ദേഹത്തിനെ എന്തു തന്നെ വന്നാലും റയലിലേക്ക് വിട്ടുകൊടുക്കാതെ തങ്ങളുടെ കൂടെ നിർത്തുക എന്ന തീരുമാനത്തിലാണ്.

കിലിയൻ എംബാപ്പെയെ അത്രവേഗം തങ്ങൾക്കു സ്വന്തമാക്കാൻ കഴിയില്ല എന്ന യാഥാർഥ്യം റയൽമാഡ്രിഡ് തിരിച്ചറിഞ്ഞു തുടങ്ങി. അതുകൊണ്ടുതന്നെ ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന ഒരു ട്രാൻസ്ഫർ നീക്കത്തിന് അവർ തയ്യാറെടുക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്നും അവരുടെ സൂപ്പർ സ്ട്രൈക്കർ സ്വന്തമാക്കാനാണ് റയൽ ഒരുങ്ങുന്നത്.

Aavesham CLUB Facebook Group
Real madrid looking an alternative for mbappe

വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കൂടി താരത്തിന് ടീമിൽ എത്തിക്കുവാൻ അവർകൾ നീക്കുന്നു. എംബപ്പേയെ തങ്ങൾക്ക് ടീമിൽ കിട്ടുന്ന ചെറിയൊരു ഇടവേളയ്ക്ക് മാത്രമാണ് താരത്തിനെ അവർ ലക്ഷ്യം വെക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്മായി അടുത്തിടെ ഒരു വർഷത്തേക്ക് കൂടി കരാർ ദീർഘിപ്പിച്ച് ഉറുഗ്വായ് താരം എഡിസൺ കവാനിയെ ആണ് അവർ ലക്ഷ്യം വെക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യുമായി കവാനി കരാർ ദീർഘിപ്പിച്ചു എങ്കിലും ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിലേക്ക് മടങ്ങി വന്നതോടുകൂടി കവാനിയുടെ സ്ഥാനം നിലവിൽ അവിടെ അത്ര സുരക്ഷിതമല്ല. മതിയായ പ്ലെയിങ് സമയം അദ്ദേഹത്തിനു ലഭിക്കുമോ എന്നതും സംശയമാണ്. ഇത്തരത്തിലൊരു നീക്കത്തിനുള്ള പ്രധാന പ്രേരണ റയൽമാഡ്രിഡ് പരിശീലകനാണ്.

അടിയന്തരമായി താൻ ടീമിലേക്ക് എത്തിക്കുവാൻ ആഗ്രഹിക്കുന്ന ഒരു പറ്റം താരങ്ങളുടെ പട്ടിക റയൽമാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി ക്ലബ് പ്രസിഡണ്ട് ഫ്ലോറന്റീനോ പെരസിന് നൽകിയപ്പോൾ അതിൽ ഏറ്റവും മുന്നിൽ നിന്നത് ഈ സീനിയർ യുണൈറ്റഡ് സ്‌ട്രൈക്കർ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ജനുവരിയിലേക്ക് തിരക്കിട്ട് ട്രാൻസ്ഫർ നീക്കങ്ങൾ അണിയറയിൽ റയൽമാഡ്രിഡ് തുടങ്ങുന്നത്.

MORE STORIES
വിരുന്നുകാരനായി വന്നു വീട്ടുകാരനായി മാറിയ പ്രിയപ്പെട്ട ‘Wazza’