MTB; ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പാണ്. കോഹ്ലി t20 ലോകകപ്പോടെ നായക സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമാവുക. ഇന്ത്യൻ ടീമിൽ ഇനി നടക്കാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള സൂചനകൾ പുറത്ത് വീട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും സെലക്ടറുമായ എംഎസ്കെ പ്രസാദ്.
- മറക്കാനാകില്ല ഒരു മുംബൈ ഇന്ത്യൻസ് ആരാധകനും, മലിംഗ സമ്മാനിച്ച ഓർമ്മകളെ…
- പകരക്കാരനായി വന്നു പടച്ചവനായവൻ ദൈവത്തിന് പോലും പറ്റാത്തത് എത്തിപ്പിടിക്കുന്നു.
- സച്ചിന്റെയും ദ്രാവിഡിന്റെയും റെക്കോർഡിന് തൊട്ടരികെ പൂജാര
- ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനാകാത്തതിന്റെ കാരണം വ്യക്തമാക്കി വസീം ജാഫർ
- സച്ചിനെപ്പോലെയാകാൻ കോഹ്ലി നൂറല്ല 150 ജന്മം വീണ്ടും ജനിക്കണം, ഈ ഒരൊറ്റ കാര്യം മതി അതിന് തെളിവ്
കോഹ്ലിക്ക് ശേഷമുള്ള ഇന്ത്യൻ ടി20 ടീമിന്റെ നായക സ്ഥാനത്തെ കുറിച്ചുള്ള സൂചനകൾ തന്നെയാണ് എംഎസ്കെ പ്രസാദ് ആദ്യം പുറത്ത് വിട്ടത്. കോഹ്ലിക്ക് ശേഷം രോഹിത് ശർമ തന്നെയായിരിക്കും ഇന്ത്യൻ ടി20 ടീമിനെ നയിക്കുക എന്ന വ്യക്തമായ സൂചന തന്നെയാണ് എംഎസ്കെ പ്രസാദ് നൽകിയത്. നായകനായി രോഹിത് ശർമയെ ഏതാണ്ട് ഉറപ്പിച്ചെങ്കിലും ഉപനായകന്റെ കാര്യം സംശയത്തിലാണ്. ലോകേഷ് രാഹുൽ, റിഷാബ്‍ പന്ത് എന്നീ രണ്ട് പേരുകളാണ് ഉപനായക സ്ഥാനത്തുള്ളത് എന്നാണ് എംഎസ്കെ പ്രസാദ് നൽകുന്ന സൂചന.
അതെ സമയം, ഇന്ത്യൻ ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിടിനെയും ലക്ഷ്യമിടുന്നുണ്ട്. അനിൽ കുബ്ലെ, വിവി എസ് ലക്ഷ്മണൻ എന്നിവരെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ദ്രാവിഡിലാണ് തനിക്ക് കൂടുതൽ താല്പര്യം എന്നുമാണ് എംഎസ്കെ പ്രസാദ് പറഞ്ഞത്.
കൂടാതെ മുൻ നായകൻ എംഎസ് ധോണിയെ സ്ഥിരമായി ഇന്ത്യൻ ടീമിന്റെ മെന്ററായി നിയമിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നതായി എംഎസ്കെ പ്രസാദ് സൂചന നൽകി. നിലവിൽ t20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ മെന്ററായി ധോണിയെ നിയമിച്ചിരുന്നു.
എംഎസ്കെ പ്രസാദ് പുറത്ത് വിടുന്ന സൂചനകൾ പ്രകാരം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ t20 ലോകകപ്പിന് ശേഷം വലിയ മാറ്റാമുണ്ടാവുമെന്നുറപ്പാണ്. ദ്രാവിഡും ധോണിയും തിരിച്ചെത്തും; രാഹുലിനും റിഷബ് പന്തിനും നിർണായക സ്ഥാനങ്ങൾ; t20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിലെ മാറ്റങ്ങളെ കുറിച്ചുള്ള സൂചന നൽകി ബിസിസിഐ അംഗം.