ആവസാന നിമിഷങ്ങളിൽ അവതാര പുരുഷൻമാർ ഒന്നും അവതരിച്ചില്ല ചെകുത്താൻമ്മാർക്ക് സമനില കുരുക്ക്
ഓൾഡ് ട്രാഫോഡിൽ മാഞ്ചെസ്റ്ററിനെ സമനിലയിൽ തളച്ചു എവെർട്ടൻ. കഴിഞ്ഞ മത്സരത്തിൽ നിന്നും കാര്യമായ മാറ്റങ്ങളോടെയാണ് യുണൈറ്റഡ് സ്റ്റാർട്ടിങ് ഇലവനെ തിരഞ്ഞെടുത്തത്. റൊണാൾഡോക്ക് പകരം കാവാനിയും പോഗ്ബക്കു പകരം ഫ്രഡും ഡാലോടിന് പകരം വാൻ ബിസാക്കയും ജെയ്ഡൻ സാഞ്ചോക്കു പകരം ആന്റണി മാർഷലിനെയും.
- ഇടം കാലുകൊണ്ട് കോർണറും വലം കാൽ കൊണ്ട് പെനാൽറ്റിയും എടുക്കുന്ന യുണൈറ്റഡിന്റെ അത്ഭുതപ്രതിഭ…
- സ്വപ്ന സാക്ഷാത്കാരം ഒടുവിൽ അവനും കാനറി കുപ്പായത്തിലേക്ക് വരുന്നു.
- എംബപ്പയ്ക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്നും സൂപ്പർ താരത്തിനെ സ്വന്തമാക്കുവാൻ റയൽ മാഡ്രിഡ് നീക്കം
- ഇങ്ങനെ പോയാൽ ചെകുത്താന്മാർ വീണ്ടും ചാരമായി തന്നെ തുടരും,
- ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ കൊണ്ട് സിറ്റിയുടെ ആറാട്ട്, 9 ഗോളുകൾ പിറന്ന കിടിലൻ പോരാട്ടം
ഇവരെ കളത്തിലിറക്കിയപ്പോൾ പതിവിനു വിപരീതമായി മികച്ച മുന്നേറ്റങ്ങൾ ആദ്യ പകുതി തന്നെ സാക്ഷ്യം വഹിച്ചു. പലപ്പോഴും എവെർട്ടൻ ഗോളി പിക്‌ഫോഡിന്റെ മികച്ച ഫോമാണ് ചെകുത്താൻമ്മാർക്ക് വിനയായത്. ആദ്യ പകുതിക്കു രണ്ടു മിനുട്ട് ശേഷിക്കെ ബ്രൂണോ ഫെർണാഡെസ് നൽകിയ പന്തു ആന്റണി മാർഷലിന്റെ വളരെ മികച്ച ഷോട്ടിലൂടെ എവെർട്ടൻ ഗോൾ വല ചുംബിച്ചു യുണൈറ്റഡിന് ലീഡ് സമ്മാനിക്കുമ്പോൾ വിജയ ഭേരികൾ ഓൾഡ് ട്രാഫൊർഡിൽ മുഴങ്ങി കേട്ടു.
രണ്ടാം പകുതിയിൽ റൊണാൾഡോയെയും സാഞ്ചൊയെയും പൊഗ്ബയെയും ഇറക്കി ഫുൾ അറ്റാക്കിങ് ലേക്ക് നീങ്ങിയപ്പൊൾ വിജയത്തിൽ കുറഞ്ഞതൊന്നും ഒലെ മനസ്സിൽ കണ്ടു കാണില്ല. എവെർട്ടൻ പന്തടക്കത്തിൽ പിറകോട്ടു പോയെങ്കിലും അവസരം കിട്ടുമ്പോളൊക്കെ യുണൈറ്റഡ് ഗോൾ പോസ്റ്റിലേക്ക് ഇരച്ചു കയറി കൊണ്ടിരുന്നു. ഒടുവിൽ 65ആം മിനുട്ടിൽ കൌണ്ടർ അറ്റാക്കിങ്ങിലൂടെ മുന്നേറി ടൗൺസെന്റിലൂടെ എവെർട്ടൻ സമനില ഗോൾ കണ്ടെത്തി.
മറുവശത്തു റൊണാൾഡോയും പോഗ്ബയും സാഞ്ചോയും ഗോളിനായി മികച്ച മുന്നേറ്റങ്ങൾ നടത്തി കൊണ്ടിരുന്നു. സാഞ്ചോ മികച്ച പ്രകടനം ചെകുത്താൻമ്മാരുടെ ജേഴ്സിയിൽ പുറത്തെടുക്കുന്നതും കാണാനായി. യുണൈറ്റഡിന്റെ പ്രതീക്ഷകൾക്ക് ചിറകു മുളക്കുന്നു എന്ന തോന്നൽ ഉണ്ടാക്കി. 86ആം മിനുട്ടിൽ വിജയഗോളിനായി ദാഹിച്ച ചെകുത്താൻമ്മാരുടെ ചങ്കിലേക്ക് കനൽ കോരിയിട്ടു യാര മിന മികച്ച ഒരു ടാപ്പിങ്ങിലൂടെ ഗോൾ കണ്ടെത്തിയെങ്കിലും VAR ഓഫ്‌സൈഡ് ഇൽ കുടുങ്ങി റൂൾ ഔട്ട് ചെയ്തപ്പോളാണ് ആ കനൽ അടങ്ങിയത്.
വെസ്റ്റ് ഹാമിനോടും ആസ്റ്റൺ വില്ലയോടും സ്വന്തം തട്ടകത്തിൽ ഏറ്റ പരാജയത്തിന് പരിഹാരം ആയെങ്കിലും വിജയം അർഹിച്ചിരുന്നു ഇന്ന് യുണൈറ്റഡ്. Manchester United vs Everton story by shamil kv