in

സ്വപ്ന സാക്ഷാത്കാരം ഒടുവിൽ അവനും കാനറി കുപ്പായത്തിലേക്ക് വരുന്നു.

Arthur Cabral [blend file image]

ഫുട്ബോളിൽ ഒരിക്കലും പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. അവിടെ ജനിക്കുന്ന ഓരോ കുട്ടിയുടെയും സ്വപ്നം തൻറെ ദേശീയ ടീമിന്റെ മഞ്ഞ കുപ്പായമിട്ടു രാജ്യത്തിന് വേണ്ടി പന്തു തട്ടണമെന്ന് തന്നെയായിരിക്കും. ആ സ്വപ്നം സാക്ഷാത്കരിച്ചവരുടെ എണ്ണവും ബ്രസീലിൽ ഒട്ടും കുറവല്ല. അഭിമാനകരമായ ആ മഞ്ഞ കുപ്പായത്തിലേക്ക് കടന്നുവരുകയാണ് ഒരാൾകൂടി.

ഒക്ടോബർ മാസത്തെ വേൾഡ് കപ്പ് ക്വാളിഫെയർ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്ന് പരിക്കേറ്റ് പുറത്തായ മാത്യൂസ് കുൻഹക്ക് പകരക്കാരനായി “ആർതർ കബ്രാൾ” നെ ടീമിൽ ഉൾപ്പെടുത്തി. സ്വിസ് സൂപ്പർ ലീഗിൽ എഫ്.സി ബേസലി നായി നിരന്തരം കാഴ്ചവെക്കുന്ന തകർപ്പൻ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് 23 ക്കാരൻ ‘ആർതർ കബ്രാൾ’ ന് ദേശീയ ടീമിലേക്കുള്ള വിളി വന്നിരിക്കുന്നത്.

Arthur Cabral [blend file image]

ടീം കോർഡിനേറ്റർ ജുനീഞ്ഞോ ഇക്കാര്യം താരത്തെ ഫോണിലൂടെ വിളിച്ച് അറിയിക്കുകയായിരുന്നു. ശേഷം CBF ൻ്റെ ഔദ്യോദിക പേജുകളിലൂടെയും പുറത്ത് വിട്ടു. സീസണിൽ ഇതുവരെ ലീഗ്, കപ്പ് മാച്ചസ് & കോൺഫ്രൻസ് ലീഗ് തുടങ്ങി മത്സരങ്ങളിൽ നിന്നായി വെറും 16 മത്സരങ്ങളിൽ 20 ഗോളുകൾ ഇതിനകം കണ്ടെത്തി കൊണ്ട് ഈ സീസണിൽ യൂറോപ്പിലെ ടോപ് സ്കോറർമാരിൽ മുൻപന്തിയിലാണ് ആർതർ കബ്രാൾ.

കൂടാതെ 6 അസിസ്റ്റുകളും ആർതർ കബ്രാൾ ഈ സീസണിൽ തന്റെ പേരിൽ കുറിച്ചിട്ടുണ്ട്. തീർത്തും തന്റെ കഴിവിന് അർഹിക്കുന്ന അംഗീകാരമാണ് ബ്രസീൽ ടീമിലേക്കുള്ള വിളിയിലൂടെ ആർതർ കബ്രാളിന് കൈവന്നിരിക്കുന്നത്. 2019 ൽ ഒളിംമ്പിക് ടീമിൻ്റെ സൗഹൃദ മത്സരത്തിൽ കളിക്കാൻ താരത്തിന് അവസരം കിട്ടിയിരുന്നെങ്കിലും ഇതാദ്യമായാണ് ബ്രസീൽ സീനിയർ ടീമിലേക്ക് എത്തിപ്പെടുന്നത്.

കോൺമെബോൾ മേഖലയിൽ ഈ മാസം ബ്രസീലിന് വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ വെന്വസേല , കൊളംമ്പിയ , ഉറുഗ്വയ് എന്നീ ടീമുകളെയാണ് നേരിടേണ്ടത്.

കാലത്തിന്റെ കാവ്യ നീതിയാണ് അയ്യർ, അങ്ങനെ വെറുതെ വന്നു കേറിയവൻ അല്ല ഈ തീപ്പൊരി

ആൻഫീൽഡ് കാരുടെ സ്വപ്നകൾക്ക് ചിറകുകൾ നൽകിയ കാനറി പക്ഷി