in

കാലത്തിന്റെ കാവ്യ നീതിയാണ് അയ്യർ, അങ്ങനെ വെറുതെ വന്നു കേറിയവൻ അല്ല ഈ തീപ്പൊരി

Venkatesh Iyer

ആദ്യ പാദത്തിൽ ആരാധകരുടെ മനസിൽ ഒന്നുമവശേഷിപ്പിക്കാൻ പറ്റാതിരുന്ന കൊൽക്കത്തയിലേക്ക് വീണ്ടും ആരാധകരെ അടുപ്പിക്കാൻ കാരണം ഒരേയൊരാൾ. വെങ്കിടേഷ് അയ്യർ രണ്ടാം പാദത്തിൻ്റെ ഏറ്റവും വലിയ കണ്ടുപിടുത്തമായിക്കഴിഞ്ഞു .ഒപ്പം പ്രതിഭകൾ നിറഞ്ഞിട്ടും തുടർച്ചയായി തോൽക്കുന്ന ടീമിൻ്റെ ആത്മവീര്യത്തെ കൂടിയാണ് അയാൾ ജ്വലിപ്പിക്കുന്നത്.

ഒപ്പം ടീമിൽ കളിക്കാൻ യോഗ്യൻ പോലുമല്ലെന്ന തരത്തിൽ കളിക്കുന്ന മോർഗനെ ഒളിപ്പിക്കാനും KKR ന് പറ്റുന്നു. ഏത് ബൗളറെയും മുഖം നോൽക്കാതെ പ്രഹരിക്കുന്ന അയ്യറിൽ നിന്നും 1-2 മാച്ചുകൾക്കുള്ളിൽ അയാൾ സ്വയം പക്വമതിയാക്കാൻ ശ്രമിക്കുന്നു എന്നത് ഒരു വൺ ടൈം വണ്ടർ എന്നതിൽ നിന്നും ഏറെ ദൂരം മുന്നോട്ട് പോകാൻ സഹായിച്ചേക്കും.

Venkatesh Iyer

അർധ സെഞ്ചുറി വരെ ഒതുങ്ങിക്കളിച്ച ശേഷം ഗിയർ മാറ്റി 49 പന്തിൽ 67 റൺസായിരുന്നു അയ്യർ ഷോയിൽ പിറന്നത്. തരക്കേടില്ലാതെ പന്തെറിയാൻ കൂടി പറ്റുന്ന അയ്യർ നാളെയുടെ വാഗ്ദാനമെന്ന് പറയാം .രാഹുൽ ത്രിപാഠി എന്നും വിശ്വസ്തനാണെങ്കിലും ബിഗ് സ്കോറുകളില്ലാത്തത് മാത്രമാണ് അയാളെ ശ്രദ്ധേയനാക്കാത്തതെന്ന് ഇന്നത്തെ വിലപ്പെട്ട ചെറിയ ഇന്നിങ്ങ്സ് വീണ്ടും തെളിയിച്ചു.

തമിഴ് നാട്ടുകാരനായ രജനീകാന്തിന്റെ കട്ട ഫാനായ വെങ്കിടേഷിന് പഠനത്തിൽ മാത്രമായിരുന്നു ശ്രദ്ധ. ഒരു പുസ്തകപ്പുഴുവായ വെങ്കിടേഷിനെ അവന്റെ അമ്മ നിർബദ്ധിച്ച് ക്രിക്കറ്റ് കളിക്കാനയച്ച് തുടങ്ങിയതോടെയാണ് ഉള്ളിലെ ടാലന്റ് തിരിച്ചറിഞ്ഞ് തുടങ്ങുന്നത്.

പടയപ്പയിൽ രജനീകാന്തിന്റെ പഞ്ച് ഡയലോഗായ ‘എൻ വഴി, തനി വഴി’ സ്വന്തം ജീവിതത്തിലും പഞ്ച് ലൈനായി കൊണ്ട് നടക്കുന്ന 26 കാരനായ വെങ്കിടേഷ് അയ്യർ പ്രതിഭകൾ ഊഴം കാത്തു നിൽക്കുന്ന മുൻനിര പൊസിഷനിലേക്ക് ഇടിമിന്നൽ പോലെയാണ് അവതരിച്ചിരിക്കുന്നത്. ഭാവിയിൽ IPL ലും ഇന്ത്യൻ ടീമിലും ആളിക്കത്താൻ ഈ പ്രതിഭക്ക് സാധിക്കട്ടെ.

ദൃഷ്ടാന്തങ്ങൾ വന്നുതുടങ്ങി ക്രിക്കറ്റ് ദൈവങ്ങൾ ഇത്തവണ പഞ്ചാബിന്റെ കൂടെ

സ്വപ്ന സാക്ഷാത്കാരം ഒടുവിൽ അവനും കാനറി കുപ്പായത്തിലേക്ക് വരുന്നു.