in , ,

LOVELOVE CryCry

ജീക്സൺ തിരകെ വരുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത. പരിക്ക് മാറി കേരള ബ്ലാസ്റ്റേഴ്‌സ് താരം ജീക്സൺ സിംഗ് തിരകെ വരുന്നു എന്നതാണ് ഈ വാർത്ത.ജീക്സൺ ഇൻസ്റ്റാഗ്രാമിലുടെ പങ്ക് വെച്ച സ്റ്റോറിയിലാണ് താരം തിരകെ വരുന്നതായ സൂചനകൾ നൽകുന്നത്.ബ്ലാസ്റ്റേഴ്‌സ് ഡ്രെസ്സിങ് റൂമിൽ താരം നിൽക്കുന്ന പോലെയുള്ള ചിത്രമാണ് അദ്ദേഹം പങ്ക് വെച്ചത്.

മുംബൈ സിറ്റി എഫ് സി ക്കെതിരെ നടന്ന മത്സരത്തിലാണ് അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്.തോളിനാണ് അദ്ദേഹത്തിന് പരിക്ക് ഏറ്റത്.ഒക്ടോബർ 8 ന്നായിരുന്നു ഈ മത്സരം.അന്ന് തന്നെ താരത്തിന് സർജറി വേണമെന്ന് ഉറപ്പായിരുന്നു.

തുടർന്ന് കുറച്ചു ദിവസങ്ങൾക്ക് മുന്നേ താരം തന്റെ സർജറി വിജയകരമായി പൂർത്തിയായി എന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.തുടർന്ന് താരം കായിക ക്ഷമത വീണ്ടു എടുക്കാനുള്ള ശ്രമത്തിലായിരുന്നു.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം കൊച്ചിയിൽ വെച്ചാണ്.ശനിയാഴ്ച ഹൈദരാബാദാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

സൂപ്പർ കപ്പ്‌ ജനുവരിയിൽ, വേദി ഒഡിഷ.

ഞങ്ങൾക്ക് ഒരുപാട് നേടാനുണ്ട്, ഖത്തറിനെതിരെയുള്ള മത്സരത്തിന് മുന്നേ ശുഭ പ്രതീക്ഷയുമായി ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്ക്