in , ,

ഞങ്ങൾക്ക് ഒരുപാട് നേടാനുണ്ട്, ഖത്തറിനെതിരെയുള്ള മത്സരത്തിന് മുന്നേ ശുഭ പ്രതീക്ഷയുമായി ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്ക്

2026 ലോകക്കപ്പിലേക്കുള്ള യോഗ്യത എന്നതാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സ്വപ്നം. യോഗ്യത റൗണ്ടിന്റെ രണ്ടാം റൗണ്ടിലാണ് നിലവിൽ ഇന്ത്യ. ഗ്രൂപ്പിലെ ആദ്യത്തെ രണ്ട് ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറും. ഖത്തർ, കുവൈറ്റ്‌, അഫ്ഗാനിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ

കുവൈറ്റിനെ തോൽപിച്ചു കൊണ്ട് ഇന്ത്യ യോഗ്യത മത്സരങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഒരു ഗോളിനായിരുന്നു അന്ന് ഇന്ത്യയുടെ വിജയം. മൻവിർ സിങ്ങാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്. ഗ്രൂപ്പിൽ ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ്.

ഇപ്പോൾ ഖത്തറിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്ക് ശുഭ പ്രതീക്ഷയിലാണ്.തങ്ങൾക്ക് ഒന്നും നഷ്ടപെടാനില്ല,എന്നാൽ ഒരുപാട് നേടാനുണ്ട്.അത് കൊണ്ട് തന്നെ ഖത്തറിനെതിരെ തങ്ങൾ ഏറ്റവും മികച്ച മത്സരം പുറത്തെടുക്കുമെന്നും സ്റ്റിമാക്ക് വ്യക്തമാക്കി.

ജീക്സൺ തിരകെ വരുന്നു

ഖത്തറിനെതിരെ തോൽവി വഴങ്ങിയാലും ഇന്ത്യക്ക് ലോകകപ്പ് പ്രതീക്ഷകൾ സജീവമാകാം