in , ,

LOVELOVE LOLLOL OMGOMG AngryAngry

ഖത്തറിനെതിരെ തോൽവി വഴങ്ങിയാലും ഇന്ത്യക്ക് ലോകകപ്പ് പ്രതീക്ഷകൾ സജീവമാകാം

മൂന്നാം റൗണ്ടിൽ ഓരോ ഗ്രൂപ്പിലും 6 ടീമുകൾ വീതം കളിക്കും അതിൽ ആദ്യ രണ്ടിൽ എത്തുന്നവർ ലോകകാപ്പിലേക്ക് നേരിട്ട് യോഗ്യത നേടും.എങ്കിലും സാധ്യതകൾ ഉണ്ട് മൂന്നും നാലും സ്ഥനകാർ നാലാം റൗണ്ടിലേക്ക് അവിടെ ഒന്നാം സ്ഥാനക്കാരും നേരിട്ട് യോഗ്യത നേടും.

ഇന്ത്യൻ ഫുട്ബോളിന്റെ ഉയർച്ചയാണ് സമീപ ഭാവിയിൽ കാണുന്നത് മികച്ച ടീമുകൾക്കെതിരെ കളിക്കുമ്പോൾ മികച്ച നിലവാരമുള്ള കളി തന്നെയാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യൻ ഫുട്ബോൾ ടീം നടത്തുന്നത്.രാജ്യത്തെ ഓരോ ഫുട്ബോൾ ആരാധകന്റെയും ഏറ്റവും വലിയ സ്വപ്‍നങ്ങളിൽ ഒന്നാണ് സ്വന്തം രാജ്യം ലോകക്കപ്പ് പോലെ ഫുട്ബോളിന്റെ ഏറ്റവും വലിയ വേദിയിൽ പന്ത് തട്ടുന്നത് അതിനയുള്ള കാത്തിരിപ്പിന് ദൂരം ഇനി കുറവാണ് എന്ന് തന്നെ പറയാം.

2026ലെ അടുത്ത ലോകകപ്പ് എന്ന സ്വപ്നവുമായി ടീം ഇന്ത്യയും അവരുടെ യാത്ര തുടങ്ങിയിരിക്കുകയാണ് ആദ്യ മത്സരത്തിൽ അറബിയൻ കരുത്തരായ കുവൈത്തിനെ അവരുടെ മൈതാനത്ത്‌ തോൽപിച്ചു തുടങ്ങിയ ഇന്ത്യൻ ടീം ലോകകപ്പ് കളിക്കുക എന്ന വലിയ പ്രതീക്ഷയിൽ തന്നെയാണ്.

കഴിഞ്ഞ ഖത്തർ ലോകകപ്പോടെ ലോകകപ്പിലെ ടീമുകളുടെ എണ്ണം 24ൽ നിന്ന് അടുത്ത 2026 ലോകകപ്പ് മുതൽ 48ലേക്ക് ഉയർത്തിയുണ്ട് എന്നതും ഇന്ത്യക്ക് ഏറെ പ്രതീക്ഷ തരുന്ന ഒന്നാണ്.ഇതോടെ ഏഷ്യയിൽ നിന്ന് 12 ടീമുകൾക്ക് വരെ ലോകകപ്പിൽ കളിക്കാൻ അവസരം ഒരുങ്ങും.നിലവിൽ ഏഷ്യൻ റാങ്കിങ്കിൽ ഇന്ത്യ 18 സ്ഥാനത്താണ്.

നിലവിൽ ഇന്ത്യ കളിക്കുന്നത് ലോകകപ്പിനുള്ള ഏഷ്യൻ മേഖലയിലെ രണ്ടാം റൗണ്ടിലാണ് ഗ്രൂപ്പിൽ എ യിൽ ഇന്ത്യക്ക് പുറമെ വമ്പന്മാരായ ഖത്തർ,കുവൈത്ത്,അഫ്ഗാനിസ്ഥാൻ എന്നിവരാണ്.ഇതിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ടീം ഇന്ത്യ.ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ മൂന്നാം റൗണ്ടിലേക്ക് മുന്നേറും.നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് അത് എള്ളുപ്പമാണ്.

മൂന്നാം റൗണ്ടിൽ ഓരോ ഗ്രൂപ്പിലും 6 ടീമുകൾ വീതം കളിക്കും അതിൽ ആദ്യ രണ്ടിൽ എത്തുന്നവർ ലോകകാപ്പിലേക്ക് നേരിട്ട് യോഗ്യത നേടും.എങ്കിലും സാധ്യതകൾ ഉണ്ട് മൂന്നും നാലും സ്ഥനകാർ നാലാം റൗണ്ടിലേക്ക് അവിടെ ഒന്നാം സ്ഥാനക്കാരും നേരിട്ട് യോഗ്യത നേടും.

അതിനാൽ ഇന്ത്യക്ക് 2026 ലോകകപ്പ് എന്ന സ്വപ്നം വിദൂരമല്ല എന്നതാണ് ഇതിൽ നിന്ന് മനസ്സില്ലാകുന്നത്.

ഞങ്ങൾക്ക് ഒരുപാട് നേടാനുണ്ട്, ഖത്തറിനെതിരെയുള്ള മത്സരത്തിന് മുന്നേ ശുഭ പ്രതീക്ഷയുമായി ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്ക്

മെസ്സിയുടെ ഇന്റർ മിയാമിയും റോണോയുടെ അൽ നാസറും തമ്മിൽ നേർക്കുനേർ വരുന്നു