in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

അൽവരോയുടെ പകരക്കാരൻ ബുണ്ട്‌സ് ലീഗയിൽ നിന്നെന്ന് റിപ്പോർട്ടുകൾ..

സെന്റർ ഫോർവേഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. ഇടത് വിങ്ങിലും, അറ്റാക്കിങ് മിഡ് ഫീൽഡിലും താരത്തിന് കളിക്കാൻ സാധിക്കും. ഈ കഴിഞ്ഞ ബുണ്ട്‌സ് ലിഗ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് ആറു ഗോളുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ഇന്നലെയാണ് എഫ് സി ഗോവ ഔദ്യോഗികമായി തങ്ങളുടെ അടുത്ത താരമായി അൽവരോ വാസ്ക്‌സിനെ പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് അൽവരോക്ക്‌ പകരക്കാരെ തേടുകയാണ്. ഇപ്പോൾ ഈ കാര്യത്തിൽ ഒരു പ്രധാനപെട്ട അപ്ഡേറ്റ് നൽകിയിരിക്കുകയാണ് പ്രമുഖ കമന്റെറ്ററായ ഷൈജു ദാമോദരൻ.

lfl എന്നാ പരുപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. അൽവരോക്ക്‌ കൃത്യമായ പകരക്കാരനെ സെൻട്രൽ യൂറോപ്യൻ രാജ്യത്തിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തി എന്നാണ് അദ്ദേഹം പറയുന്നത്.

അദ്ദേഹത്തിന്റെ ഈ പ്രസ്താവനകൾ കണക്കിലെടുത്തു പല റൂമറുകളും കറങ്ങി നടക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം ബുണ്ട്‌സ് ലിഗ ക്ലബ്ബായ ഹെർത്ത ബിഎസ് സി യുടെ സ്ട്രൈക്കറായ സ്റ്റീവ് ജോവേറ്റികാണ്.32 വയസ്സാണ് താരത്തിന്റെ പ്രായം.

208.30 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. മോന്റെൻഗരോ ദേശിയ ടീം താരമാണ് അദ്ദേഹം. മാഞ്ചേസ്റ്റർ സിറ്റിക്ക്‌ ഒപ്പം പ്രീമിയർ ലീഗ് അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

സെന്റർ ഫോർവേഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. ഇടത് വിങ്ങിലും, അറ്റാക്കിങ് മിഡ് ഫീൽഡിലും താരത്തിന് കളിക്കാൻ സാധിക്കും. ഈ കഴിഞ്ഞ ബുണ്ട്‌സ് ലിഗ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് ആറു ഗോളുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

രോഹിത് ശർമക്ക്‌ കോവിഡ്…

ഇന്ത്യ ഇന്ന് അയർലണ്ടിനെതിരെ, സഞ്ജു ആദ്യ ഇലവനിൽ??