ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുന്ന ഇന്ത്യന് ക്യാമ്പിൽ വീണ്ടും കോവിഡ്. ജൂലൈ 1 ന്നാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരക്ക് തുടക്കമാകുക. നേരത്തെ സൂപ്പർ താരം അശ്വിൻ കൊറോണ ബാധിച്ചതിനാൽ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് വൈകിയാണ് എത്തിച്ചേർന്നത്.
ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും കോവിഡ് ബാധിതതനായിരിക്കുകയാണ്. ഇന്നലെ നടത്തിയ രാപിഡ് ആന്റിജൻ ടെസ്റ്റിലാണ് താരത്തിന് കൊറോണ സ്ഥിരികിരിച്ചത്.താരം നിലവിൽ ഐസൊലേഷനിലാണെന്ന് ബി സി സി ഐ അറിയിച്ചു.
ഇന്ന് താരത്തിന് ആർ ടി പി സി ആർ ടെസ്റ്റ് നടത്തും. നിലവിൽ ഉപനായകൻ കെ എൽ രാഹുലും പരിക്ക് കാരണം ആദ്യ ടെസ്റ്റിൽ കളിച്ചേക്കില്ല.കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരമാണ് ജൂലൈ 1 ന്ന് നടക്കുക.
കഴിഞ്ഞ തവണയും കോവിഡ് കാരണമാണ് ടെസ്റ്റ് മത്സരം മാറ്റി വെക്കേണ്ടി വന്നത്. രോഹിത് ശർമ ഇത് വരെ ഈ ടെസ്റ്റ് പരമ്പരയിൽ 368 റൺസ് നേടിയിട്ടുണ്ട്.52.27 ശരാശരിയിൽ ബാറ്റ് വീശിയ അദ്ദേഹം ഒരു സെഞ്ച്വറിയും സ്വന്തമാക്കിട്ടിട്ടുണ്ട്.