in ,

പുലിസിച്ചിന്റെ നാട്ടിൽ നിന്ന് മറ്റൊരു പുലിക്കുട്ടി വരുന്നു… ആരാധമനം കവർന്ന് അമേരിക്കൻ വണ്ടർ ബോയ്!

ബയേൺ മ്യൂണിക്കിനെതിരെ ഈയിടെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഓസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർഗിനെതിരെ ബയേണിന്റെ വിജയം ഇല്ലാതാക്കിയത് ഒരു അമേരിക്കൻ യുവതാരമായിരുന്നു.


അദ്ദേഹത്തിന്റെ കിടിലൻ അസിസ്റ്റിൽ നിന്നുള്ള ഗോളിൻറെ ബലത്തിൽ സാൽസ്ബർഗ് ബയേണിനെ സമനിലയിൽ തളച്ചപ്പോൾ ലോകം മുഴുവൻ അദ്ദേഹത്തെ പറ്റി അറിയാൻ തിടുക്കമായി. ചാമ്പ്യൻസ് ലീഗിലെ തന്നെ ഏറ്റവും ബ്രില്യന്റ് ആയ പാസ്സ് ആയിരുന്നു അത്. മൊത്തം അഞ്ചോളം കീ പാസുകൾ അദ്ദേഹം സംഭാവന ചെയ്തു എങ്കിലും വിജയം നേടാൻ സാധിച്ചില്ല.

ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെൻട്രി അടക്കം താരത്തെ പ്രശംസിച്ചു രംഗത്തെത്തി.

ഫിലാഡൽഫിയ യൂണിയൻ അക്കാദമിയിലൂടെ കളി പഠിച്ച ബ്രണ്ടൻ റസ്സൽ ആരോൺസൺ ബത്‌ലേഹം സ്റ്റീലിനു വേണ്ടിയാണ് ആദ്യ പ്രൊഫഷണൽ മത്സരം കളിക്കുന്നത്.

2018 ൽ തിരിച്ചു ഫിലാഡൽഫിയ യൂണിയനിൽ തിരിച്ചെത്തിയ താരം ക്ലബ്ബിന്റെ മികച്ച ബാക്കപ്പ് താരമായി മാറി. ടീമിനെ വലച്ച പരിക്കുകളും സസ്‌പെൻഷനുകളും നിമിത്തങ്ങളായപ്പോൾ ക്ലബ്ബിന്റെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമാവാൻ അദ്ദേഹത്തിന് വളരെ വേഗം സാധിച്ചു. മികച്ച ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറായി മാറിയ ആറോൺസൺ.

2020 ൽ ക്ലബ്ബിനെ ചരിത്രകുതിപ്പിലേക്ക് കൈപിടിച്ചുയർത്തിയ താരം ഒരു MSL ൽ നിന്നുള്ള അമേരിക്കൻ താരത്തിന് നൽകുന്ന ഏറ്റവും വലിയ ട്രാൻസ്ഫർ ഫീ നൽകി റെഡ്ബുൾ സാൽസ്ബർഗ് അദ്ദേഹത്തെ സ്വന്തമാക്കി. ഓസ്ട്രിയൻ ക്ലബ്ബിൽ തകർത്തു കളിക്കുകയാണ് ഇരുപത്തിയൊന്നുകാരൻ.

ഈ വർഷം ഇതുവരെ ഓസ്ട്രിയൻ ബുണ്ടസ്‌ലീഗയിൽ മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും ആറോൺസണിന്റെ പേരിലുണ്ട്. ചാമ്പ്യൻസ് ലീഗിൽ രണ്ട് ഗോളുകളും നേടി.

അമേരിക്കൻ ടീമിന് വേണ്ടി കഴിഞ്ഞ വർഷം കോൺകാകാഫ് നാഷണൽ ലീഗ് കിരീടം നേടിയ താരത്തിന് 2022 ലോകകപ്പിൽ രാജ്യത്തിനായി സുപ്രധാന ഉത്തരവാദിത്തമാണ് നിറവേറ്റാനുള്ളത്. ടൂർണമെന്റിൽ USA യുടെ ഫോർമേഷനിൽ നട്ടെല്ല് തന്നെ ആയിരിക്കും ഈ യങ് സ്പാർക്ക് എന്നതിൽ സംശയമില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ പ്രവേശനം ആഘോഷമാക്കി മുൻ സൂപ്പർ താരം..

ആവേശകരമായ സമനില നേടി ബ്ലാസ്റ്റേഴ്‌സ്…