in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ പ്രവേശനം ആഘോഷമാക്കി മുൻ സൂപ്പർ താരം..

2016 -17 സീസണിലാണ് ബെൽഫോർട്ട് കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടിയത്.ആ സീസണിൽ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 15 മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. ജംഷഡ്പൂർ എഫ് സിക്ക് വേണ്ടിയും അദ്ദേഹം ഐ എസ് ലിൽ പന്ത് തട്ടിട്ടുണ്ട്.

ഇന്നലെ നടന്ന മുംബൈ സിറ്റി എഫ് സി ഹൈദരാബാദ് എഫ് സി മത്സരത്തിൽ മുംബൈ സിറ്റി എഫ് സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്കു ഹൈദരാബാദിനോട് തോൽവി രുചിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആറു വർഷങ്ങളുടെ ഇടവേളക്ക് ശേഷം സെമിയിലേക്ക് പ്രവേശിച്ചിരുന്നു.

സെമി പ്രവേശനം ആഘോഷമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ടീം പുറത്തു വിട്ട ആഘോഷ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ആരാധകർക്ക് ഒപ്പം മുൻ താരങ്ങളും ഇപ്പോൾ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ സൂപ്പർ താരം ബെൽഫോർട്ടാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സിന്റെ ആഘോഷം വീഡിയോ പങ്ക് വെച്ച് കൊണ്ടാണ് ബെൽഫോർട്ട് ടീമിനെ അഭിനന്ദച്ചത്.

2016 -17 സീസണിലാണ് ബെൽഫോർട്ട് കേരള ബ്ലാസ്റ്റേഴ്‌സിനായി ബൂട്ട് കെട്ടിയത്.ആ സീസണിൽ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 15 മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. ജംഷഡ്പൂർ എഫ് സിക്ക് വേണ്ടിയും അദ്ദേഹം ഐ എസ് ലിൽ പന്ത് തട്ടിട്ടുണ്ട്.

നിലവിൽ മലേഷ്യൻ ക്ലബ്ബായ കേലാന്റണ് വേണ്ടിയാണ് അദ്ദേഹം പന്ത് തട്ടുന്നത്.37 മത്സരങ്ങളിൽ നിന്ന് ഹൈത്തിക്ക് വേണ്ടി 12 ഗോളുകൾ നേടിയിട്ടുണ്ട്.

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്..

പുലിസിച്ചിന്റെ നാട്ടിൽ നിന്ന് മറ്റൊരു പുലിക്കുട്ടി വരുന്നു… ആരാധമനം കവർന്ന് അമേരിക്കൻ വണ്ടർ ബോയ്!