in

LOVELOVE OMGOMG LOLLOL CryCry AngryAngry

ഏഷ്യൻ റെക്കോർഡ് നേട്ടവുമായി കേരളബ്ലാസ്റ്റേഴ്സ്, പരാജയപ്പെടുത്തിയത് പഴയ ശത്രുവിനെത്തന്നെ

ബ്ലാസ്റ്റേഴ്സിന് പിന്നിൽ നിൽക്കുന്നത് ഇൻഡോനേഷ്യൻ ഫുട്ബോൾ ക്ലബ് പേർസിബ് ബാൻതൂങ് യുണൈറ്റഡ് ക്ലബ്ബിനെ ആണ്. രണ്ടു വർഷങ്ങൾക്കു മുൻപ് ഈ രണ്ടു ക്ലബ്ബുകളും തമ്മിൽ ട്വിറ്ററിൽ നടന്ന പോര് ഏറെ പ്രശസ്തമായിരുന്നു. സൈബർ അറ്റാക്കിങ് ഉൾപ്പെടെയുള്ള നിരവധി അനിഷ്ടസംഭവങ്ങൾ ഇരു ക്ലബുകളും തമ്മിലുള്ള തർക്കത്തിൽ ഉണ്ടായിരുന്നു.

ഇന്ത്യൻ മണ്ണിൽ മറ്റൊരു ഫുട്ബോൾ ക്ലബ്ബിന് പോലും അവകാശപ്പെടാൻ കഴിയാത്ത പലതും ചുരുങ്ങിയ കാലയളവിൽ തന്നെ സ്വന്തമാക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് എന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിന് കഴിഞ്ഞിട്ടുണ്ട്. ക്ലബ് രൂപീകരിച്ച പത്തു വർഷം തികയുന്നതിനു മുൻപുതന്നെ ആരാധകരുടെ ഹൃദയത്തിൽ ഇത്രമേൽ സ്വീകാര്യത പിടിച്ചുപറ്റിയ ഒരു ക്ലബ്ബ് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ഇതിനുമുൻപ് ഉണ്ടായിട്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗ് തുടങ്ങിയ കാലം മുതൽ തന്നെ ഫാൻ അവാർഡുകൾ എല്ലാം കേരളബ്ലാസ്റ്റേഴ്സ് സോഷ്യൽമീഡിയ പിൻബലത്തിൽ കൂടി കയ്യടക്കി വെച്ചിരിക്കുകയാണ്. ഫാൻ ഗോൾ ഓഫ് ദി വീക്ക് ഫാൻസ് പ്ലെയർ ഓഫ് ദി മന്ത് തുടങ്ങിയ അവാർഡുകൾ എല്ലാം കേരള ബ്ലാസ്റ്റേഴ്സ് കുത്തകയാക്കി വച്ചിരിക്കുന്നത് തുടങ്ങിയിട്ട് കാലം കുറെയായി.

ഈ സോഷ്യൽ മീഡിയ മേധാവിത്വത്തിൽ കൂടി ഒരു ഏഷ്യൻ റെക്കോഡ് കൂടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കെ ലഭിച്ചിരിക്കുകയാണ്. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ഇന്ററാക്ഷൻ റേറ്റിൽ ബ്ലാസ്റ്റേഴ്‌സ് ഏഷ്യൻ ഫുട്‌ബോൾ ക്ലബ്ബുകളിൽ ഒന്നാം സ്ഥാനത്ത് വന്നിരിക്കുന്നു.

ബ്ലാസ്റ്റേഴ്സിന് പിന്നിൽ നിൽക്കുന്നത് ഇൻഡോനേഷ്യൻ ഫുട്ബോൾ ക്ലബ് പേർസിബ് ബാൻതൂങ് യുണൈറ്റഡ് ക്ലബ്ബിനെ ആണ്. രണ്ടു വർഷങ്ങൾക്കു മുൻപ് ഈ രണ്ടു ക്ലബ്ബുകളും തമ്മിൽ ട്വിറ്ററിൽ നടന്ന പോര് ഏറെ പ്രശസ്തമായിരുന്നു. സൈബർ അറ്റാക്കിങ് ഉൾപ്പെടെയുള്ള നിരവധി അനിഷ്ടസംഭവങ്ങൾ ഇരു ക്ലബുകളും തമ്മിലുള്ള തർക്കത്തിൽ ഉണ്ടായിരുന്നു.

എറിക്സൺ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക്..

അഞ്ച് ഇതിഹാസങ്ങൾ അവരുടെ അവസാന ലോകകപ്പിന് പങ്കെടുക്കുന്നു