ഡാനിഷ് സൂപ്പർ താരം ക്രിസ്ത്യൻ എറിക്സൺ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്കെന്ന് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ ഡെയിലി മെയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ യൂറോ കപ്പിനിടയിൽ ഹൃദയസ്തംഭനം സംഭവിച്ചു കളിക്കളത്തിൽ നിന്ന് പിന്മാറിയ താരം കഴിഞ്ഞ ജനുവരിയിലാണ് ഫുട്ബോളിലേക്ക് തിരകെ വന്നത്.
ഇന്റർ മിലാനിൽ നിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രെന്റ്ഫോഡിലേക്ക് ആറു മാസത്തെ ലോൺ കരാറിലാണ് താരം എത്തിയത് .ബ്രെന്റ്ഫോഡിന് വേണ്ടി അദ്ദേഹം വളരെ മികച്ച പ്രകടനം പുറത്തെടുത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചേസ്റ്റർ യുണൈറ്റഡും താരത്തിന്റെ മുൻകാല ക്ലബ്ബായ ടോട്ടൻഹാം ഹോട്ട്സ്പറും അദ്ദേഹത്തിൽ താല്പര്യം കാണിച്ചിട്ടുണ്ട്.
ഈ സീസൺ അവസാനത്തോടെ യുണൈറ്റഡിൽ കരിയർ അവസാനിക്കുന്ന സീനിയർ താരം ജുവാൻ മാട്ടക്ക് പകരം എറിക്സണെ ടീമിലെത്തിക്കാനാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്.