in

CryCry LOVELOVE OMGOMG LOLLOL AngryAngry

നിൻറെ നിഴലാകാൻ കൊതിച്ചവനായിരുന്നു സഫലമാകാതെ പോയ ആ സ്വപ്നം ആത്മസുഹൃത്തുക്കൾ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്…

സഫലമാകാതെ പോയ ആ സ്വപ്നം ആത്മസുഹൃത്തുക്കൾ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്. ഫുട്ബോൾ ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കുന്ന ഒരു വാർത്തയാണ് അല്പം നിമിഷങ്ങൾക്കു മുൻപ് പുറത്തുവന്നിരിക്കുന്നത്. ബാഴ്സലോണയുടെ അർജൻറീന താരമായ സെർജിയോ അഗ്യൂറോ ഫുട്ബോൾ മതിയാക്കി വിരമിക്കുകയാണ്

Ageuro and Messi

സഹതാരങ്ങൾ എന്നതിലുപരിയായി സഹോദരതുല്യമായ സ്നേഹം പുലർത്തുന്നവരായിരുന്നു അർജൻറീന ഫുട്ബോൾ താരങ്ങളായിരുന്ന സെർജിയോ അഗ്യൂറോയും ലയണൽ മെസ്സിയും. മാതൃ രാജ്യത്തിനുവേണ്ടി കളിക്കുമ്പോൾ ഇവർ തമ്മിൽ പുലർത്തിയിരുന്ന ഇഴയടുപ്പം ഏവർക്കും അത്ഭുതമായിരുന്നു. കളിക്കളത്തിന് അപ്പുറത്ത് പോലും ഇവർ പുലർത്തുന്ന ബന്ധം ഏവർക്കും അത്ഭുതമായിരുന്നു.

അർജൻറീനയുടെ സീനിയർ ടീമിൽ എത്തുന്നതിനു മുൻപേ തന്നെ ഇവർ തമ്മിലുള്ള സൗഹൃദം തുടങ്ങിയിരുന്നു. മാതൃരാജ്യത്തിന് വേണ്ടി ഒരുമിച്ച് കളിക്കുന്നത് പോലെ തന്നെ ക്ലബ് ഫുട്ബോളിലും ഒരേ ടീമിൻറെ ജഴ്സിയണിഞ്ഞു കളിക്കും ഇവർ ആഗ്രഹിച്ചിരുന്നു. അത് മൂലം ഈ ആത്മസുഹൃത്തുക്കൾ തമ്മിലുള്ള കളിക്കളത്തിലെ മനപ്പൊരുത്തം കൂടുതൽ ദൃഢമാകും എന്ന് ഇരുവരും വിശ്വസിച്ചിരുന്നു.

Ageuro and Messi

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ യിലേക്ക് സെർജിയോ അഗ്യൂറോ വന്നതിന് പിന്നിലുള്ള പ്രധാനപ്പെട്ട കാരണം അദ്ദേഹത്തിൻറെ ആത്മ സുഹൃത്തായ ലയണൽ മെസ്സിയുടെ ക്ലബ്ബാണ് ബാഴ്സലോണ എന്നതുതന്നെയായിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ ആ സ്വപ്നം സഫലമായില്ല. അഗ്യൂറോ കാറ്റലോണിയയിലേക്ക് വന്നപ്പോഴേക്കും മെസ്സിക്ക് അവിടെ നിന്നും പാരീസിലേക്ക് പോകേണ്ടിവന്നു.

ഇനി അർജൻറീനയുടെ ദേശീയ ടീമിൽ എങ്കിലും ഇരുവരും ചേർന്നുള്ള കളി കാണുവാൻ കഴിയും എന്നാണ് ആരാധകരുടെ സ്വപ്നത്തിനും കൂടി ഇന്ന് തിരശീലവീണു. അപ്രതീക്ഷിതമായി സെർജിയോ അഗ്യൂറോ കാൽപന്ത് ലോകത്തിനോട് എന്നന്നേക്കുമായി വിട പറയുന്നു. സഫലമാകാതെ പോയ ആ സ്വപ്നം ആത്മസുഹൃത്തുക്കൾ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്.

ഫുട്ബോൾ ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കുന്ന ഒരു വാർത്തയാണ് അല്പം നിമിഷങ്ങൾക്കു മുൻപ് പുറത്തുവന്നിരിക്കുന്നത്. ബാഴ്സലോണയുടെ അർജൻറീന താരമായ സെർജിയോ അഗ്യൂറോ ഫുട്ബോൾ മതിയാക്കി വിരമിക്കുകയാണ്.  അദ്ദേഹത്തിന് സംഭവിച്ച കാർഡിയാക് അറസ്റ്റ് അല്പം ഗുരുതരമാണ് പരിശോധനാഫലങ്ങൾ എല്ലാം പുറത്തുവന്നപ്പോൾ അഗ്യൂറോ കളി അവസാനിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

റാമോസ് തന്നോട് പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി റിയൽ മാഡ്രിഡ്‌ സൂപ്പർ താരം…

ബാഴ്സയെ രക്ഷിക്കാൻ സാവി വിളിച്ചു, അവൻ പറന്നു വന്നു…