in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബാഴ്സയെ രക്ഷിക്കാൻ സാവി വിളിച്ചു, അവൻ പറന്നു വന്നു…

പാതിവഴിയിൽ വന്നുപോയ പരിശീലകരുടെ പരീക്ഷണങ്ങൾ മൂലം കുത്തഴിഞ്ഞു പോയ ബാഴ്സലോണ ടീമിൻറെ ഘടന പുനർനിർണയിക്കുവൻ സാവിക്ക് വളരെ വലിയ തോതിലുള്ള അഴിച്ചുപണികൾ ആവശ്യമാണ്. അതിവേഗം തൻറെ കേളീ ശൈലിക്ക് യോജിച്ച കുറെയധികം താരങ്ങളെ കാറ്റലോണിയൻ ക്ലബ്ബിലേക്ക് എത്തിക്കുവാൻ അദ്ദേഹം പദ്ധതിയിടുന്നുണ്ട്

Dani Alves back to Barcelona

പ്രതിസന്ധികളുടെ നിലയില്ലാക്കയത്തിൽ പെട്ടുഴലുന്ന കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണയെ ഇതിൽ നിന്നും രക്ഷിക്കുവാൻ പരിശീലകനായി നിയുക്തനായ സാവി തങ്ങളുടെ പഴയ കൊടുങ്കാറ്റിനെ വീണ്ടും കാറ്റലോണിയഎം പടയിലേക്ക് എത്തിക്കുന്നു. കാറ്റലൻ വമ്പന്മാരായ എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്താൻ ബ്രസീലിയൻ ഇതിഹാസം ഡാനി ആൽവസ് ഒരുങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ ആഴ്ച ബാഴ്സലോണയുടെ പരിശീലകനായി സ്ഥാനമേറ്റ സാവിയുടെ താല്പര്യ പ്രകാരമാണ് ഡാനി ആൽവസ് ബാർസയിലേക്ക് തിരിച്ചെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Dani Alves back to Barcelona

2008ൽ ബാഴ്സലോണയിലെത്തിയ ആൽവസ് എട്ട് വർഷങ്ങൾക്ക് ശേഷം 2016ലാണ് ക്ലബ്‌ വിട്ടത്. ബാർസയിൽ കളിച്ചുകൊണ്ട് ചാമ്പ്യൻസ് ലീഗ്, ലാലിഗ എന്നീ കീരീടങ്ങൾ അടക്കം പ്രധാന കീരീടങ്ങൾ ആൽവസ് വിജയിച്ചായിരുന്നു.

കഴിഞ്ഞ സീസണിന്റെ അവസാനം ചില കാരണത്താൽ സാവോ പോളോയുമായുള്ള കരാർ ആൽവസ് അവസാനിപ്പിചതിനാൽ നിലവിൽ താരം ഒരു ഫ്രീ ഏജന്റാണ്. ബ്രസീലിൽ നിന്നും താരം കാറ്റലോണിയയിലേക്ക് എത്തുന്നതിനെ പറ്റിയുള്ള ആദ്യ റൂമറുകൾ ബാഴ്സലോണ വൃത്തങ്ങൾ നിഷേധിച്ചിരുന്നു.

പാതിവഴിയിൽ വന്നുപോയ പരിശീലകരുടെ പരീക്ഷണങ്ങൾ മൂലം കുത്തഴിഞ്ഞു പോയ ബാഴ്സലോണ ടീമിൻറെ ഘടന പുനർനിർണയിക്കുവൻ സാവിക്ക് വളരെ വലിയ തോതിലുള്ള അഴിച്ചുപണികൾ ആവശ്യമാണ്. അതിവേഗം തൻറെ കേളീ ശൈലിക്ക് യോജിച്ച കുറെയധികം താരങ്ങളെ കാറ്റലോണിയൻ ക്ലബ്ബിലേക്ക് എത്തിക്കുവാൻ അദ്ദേഹം പദ്ധതിയിടുന്നുണ്ട്

നിൻറെ നിഴലാകാൻ കൊതിച്ചവനായിരുന്നു സഫലമാകാതെ പോയ ആ സ്വപ്നം ആത്മസുഹൃത്തുക്കൾ പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്…

പിടിച്ചുകെട്ടാൻ കഴിയാത്ത യാഗാശ്വം 26 മൽസരങ്ങൾ തോൽവി അറിയാതെ അർജന്റീന…